ചന്ദ്രഗ്രഹണം ; ഈ രാശിക്കാർ ശ്രദ്ധിക്കുക

സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഭാരതത്തിൽ ഈ ഗ്രഹണം ദൃശ്യമാകുന്നതാണ്. എന്നാൽ എല്ലാ ഗ്രഹണവും ഇതുപോലെ സംഭവിക്കണം എന്നില്ല. അശ്വതി ,ഭരണി നക്ഷത്രക്കാരിലാണ് കൂടുതലായി ഗ്രഹണത്തിന്റെ ദോഷങ്ങൾ ഉണ്ടാവുക.
 

lunar eclipse 2023 watch out for these zodiac signs-rse-

ആകാശത്ത് ഇന്ന് അർദ്ധ രാത്രി മുതൽ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പൊസിഷണൽ അസ്‌ട്രോണമി സെന്റർ. ചന്ദ്രൻ മൂലമുണ്ടാകുന്ന ഭൂമിയിലെ ഇരുണ്ട പ്രദേശത്തേക്ക് ചന്ദ്രൻ പ്രവേശിക്കുന്നതാണ് ഇന്നത്തെ ഭാഗിക ചന്ദ്രഗ്രഹണം. 

രാത്രി ഒരു മണി 8 മിനിറ്റു മുതൽ രണ്ടു മണി 28 മിനിറ്റ് വരെയാണ് ഗ്രഹണസമയം. ആറ് രാശിക്കാരെ ഇത് ദോഷകരമായി ബാധിക്കാം. സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോൾ ആണ് ചന്ദ്ര ഗ്രഹണം നടക്കുന്നത്. ഇത് പൗർണമി ദിവസമാണ് സംഭവിക്കുക.

സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഭാരതത്തിൽ ഈ ഗ്രഹണം ദൃശ്യമാകുന്നതാണ്. എന്നാൽ എല്ലാ ഗ്രഹണവും ഇതുപോലെ സംഭവിക്കണം എന്നില്ല. അശ്വതി ,ഭരണി നക്ഷത്രക്കാരിലാണ് കൂടുതലായി ഗ്രഹണത്തിന്റെ ദോഷങ്ങൾ ഉണ്ടാവുക.

മേടം:( അശ്വതി ഭരണി കാർത്തിക 1/4)

ആരോഗ്യകരത്തിൽ കൂടുതൽ ശ്രദ്ധിക്കണം, കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാവാൻ ഇടയുണ്ട്. പ്രവർത്തന രംഗത്തും ബുദ്ധി മുട്ടുകൾ ഉണ്ടാകാം. കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തുകയും വഴിപാടുകൾ നടത്തുകയും ചെയ്യുക.

എടവം: (കാർത്തിക3/4, രോഹിണി,മകയിരം 1/2)

ചിലവുകളും യാത്രകളും വർദ്ധിക്കാൻ ഇടയുണ്ട്. മനക്ലേശത്തിനും ഇടയുണ്ട്. ചന്ദ്രശേ ഖരനായ പരമശിവനെ പ്രാർഥിക്കുകയും കൂവളമാല ചാർത്തുകയും ചെയ്യുന്നത് ദോഷപരിഹാരമാണ്.

മിഥുനം:(മകയിരം1/2, തിരുവാതിര ,പുണർതം 3/4)

സാമ്പത്തിക ഞെരുക്കം ഉണ്ടാകും പഠനകാര്യങ്ങൾക്കും വിഘ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. ശിവപാർവ്വതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും വഴിപാടുകൾ കഴിക്കുന്നതും പരിഹാരമാണ്.

കർക്കിടകം  : (പുണർതം 1/4, പൂയം , ആയില്ല്യം)

തൊഴിൽ മേഖലയിൽ  തടസ്സങ്ങൾ നേരിടേ ണ്ടി വരാം. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കാം അപകടം സംഭവിക്കാനും സാധ്യതയുണ്ട്. ചില വുകൾ വർധിക്കാം .ദോഷപരിഹാരമായി ശിവ ക്ഷേത്രത്തിൽ വഴി പാടുകൾ നടത്തുക.

ചിങ്ങം (മകം ,പൂരം, ഉത്രം 1/4)  

സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കും. സ്ഥാന മാനങ്ങൾ നഷ്ടപ്പെടാം. നിലവിലെ ജോലി മാ റേണ്ട സാഹചര്യം ഉണ്ടാവാം.അന്യനാട്ടിലേക്ക് മാറേണ്ടി വരാനും സാധ്യത കാണുന്നു.ശിവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും വഴിപാ ടുകൾ നടത്തുന്നതുക.

കന്നി  : (ഉത്രം3/4, അത്തം, ചിത്തിര 1/2)  

 പ്രതിസന്ധികൾ നേരിടേണ്ടി വരാം. കൂടുതൽ ശ്രദ്ധയോടെ വാഹനം ഓടിക്കുക. ധനനഷ്ടം വരാനും സാമ്പത്തിക ഞെരുക്കങ്ങൾക്കും ഇ ടയുണ്ട്. മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തുക.

തുലാം :(ചിത്തിര1/2, ചോതി, വിശാഖം 3/4)

വീടുവിട്ടു കഴിയേണ്ടി വരാനോ പങ്കാളിയു മായി അഭിപ്രായം ഭിന്നത ഉണ്ടാവാനോ സാധ്യത ഉണ്ട്. തൊഴിൽ രംഗത്തും ചില പ്രശ്നങ്ങൾ ഉണ്ടാകാം. കുടുംബ ക്ഷേത്രത്തിലോ പാർവതി ക്ഷേത്രത്തിലോ ദർശനം നടത്തുക.

വൃശ്ചികം :(വിശാഖം3/4, അനിഴം, തൃക്കേട്ട)

ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ഭാഗ്യദോഷം കൊണ്ട് ചില നഷ്ടങ്ങൾ ഉണ്ടാവാം. മനക്ളേഷങ്ങൾക്കും സാധ്യതയുണ്ട്. ശിവപാർവതി ക്ഷേത്രത്തിൽ ദർശനം നടത്തുക.

ധനു :(മൂലം, പുരാടം, ഉത്രാടം 1/4)

ബന്ധുക്കളുമായി അഭിപ്രായ ഭിന്നത ഉണ്ടാവാം. അവിചാരിതമായ പല തടസ്സങ്ങളും നേരിടേണ്ടി വരാം. നിലവിലെ ജോലി മാറാനും സാധ്യത ഉണ്ട്. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ശിവക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുക.

മകരം(ഉത്രാടം 3/4,തിരുവോണം, അവിട്ടം1/2)    

മാനസിക സംഘർഷവും  മനക്ളേശങ്ങളും ഉണ്ടാകാം. ജീവിത പങ്കാളിയുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. അമ്മയുടെ ആരോഗ്യ കാര്യത്തിൽ കൂ ടുതൽ ശ്രദ്ധ നൽകുക. പാർവതി ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടു കളിൽ നടത്തുന്നത് ദോഷ പരിഹാരമാണ്.

കുംഭം:( അവിട്ടം 1/2,ചതയം ,പൂരുട്ടാതി 3/4)

സഹോദരനുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. പ്രതീക്ഷിക്കുന്ന സഹായങ്ങൾ കിട്ടാതെ പോകാനും ഇടയുണ്ട്. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ശത്രുക്കളിൽ നിന്നും ഉപദ്രവത്തിനും സാധ്യത കാണുന്നു. ശിവന് ധാര നടത്തുകയും വഴിപാടുകൾ നടത്തുക യും ചെയ്യുക.

മീന  (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)    

സാമ്പത്തിക നഷ്ടം ഉണ്ടാകാം. ബന്ധുക്കളുമായി തർക്കമുണ്ടാകാം. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. അനാവശ്യമായ  ആശങ്ക ഉണ്ടാകും. പലകാര്യങ്ങളും മന്ദഗതിയിൽ ആവാം. ദോഷപരിഹാരമായി ശിവക്ഷേത്രത്തിൽ ദർശനം നടത്തുകയും വഴിപാടുകൾ നടത്തുകയും ചെയ്യുക.

തയ്യാറാക്കിയത്:
ഡോ: പി.ബി. രാജേഷ് 

ദീപാവലിയും മധുരപലഹാരങ്ങളും ; കൂടുതലറിയാം

 

 

Latest Videos
Follow Us:
Download App:
  • android
  • ios