സുബ്രഹ്മണ്യന് ഏറെ പ്രിയങ്കരം, തൈപൂയ ആഘോഷം; ഇക്കാര്യങ്ങൾ അറി‍ഞ്ഞിരിക്കാം

പഴനി,പയ്യന്നൂർ, തിരുച്ചെന്തൂർ, ഹരിപ്പാട്, പെരുന്ന, ഇളം കുന്നപ്പുഴ കിടങ്ങൂർ വെണ്ടാർ, വൈറ്റില ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ തൈപ്പൂയം ആഘോഷിച്ചുവരുന്നു. ഇവിടങ്ങളിലെല്ലാം വൻതോതിൽ കാവടിയാട്ടവും പാല്, പനിനീർ, പഞ്ചാമൃതം, കളഭം തുടങ്ങിയ അഭിഷേക ങ്ങളും അന്നേ ദിവസം ഉണ്ടാകും.

know the importance thaipooyam mahotsavam

തമിഴ് പഞ്ചാംഗത്തിൽ തൈ മാസത്തിലെ പൂയം നാളാണ് ‌തൈപ്പൂയമായി ആഘോഷിക്കുന്നത്‌. ശിവ പുത്രനും ദേവസേനാ പതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. എന്നാൽ സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച്‌ വിജയം വരിച്ച ദിവസമാണ്‌ മകരത്തിലെ പൂയം എന്നും കരുതുന്നു.അതേസമയം സുബ്രഹ്മണ്യന്റെ വിവാഹ ദിനമാണ് തൈപ്പൂയമെന്നും പിറന്നാൾ തൃക്കാർത്തികയാണെന്നും മറ്റൊരു ഐതിഹ്യമുണ്ട്.

മകരസംക്രമദിനമാണ്‌ തൈമാസത്തിലെ ആദ്യനാൾ, ഉത്തരായണത്തിന്റെ തുടക്കം. ഇതാണ്‌ തൈപ്പൊങ്കൽ. അതേ മാസത്തിൽ വരുന്ന മറ്റൊരു ആഘോഷമാണ്‌ തൈപ്പൂയം. തമിഴ്‌ നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്‌.

കേരളത്തിലും എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളി ലും സുബ്രഹ്മണ്യൻ ഉപദേവതയായ ക്ഷേത്രങ്ങളിലും ആഘോഷം നടക്കുന്നു. പഴനി,പയ്യന്നൂർ, തിരുച്ചെന്തൂർ, ഹരിപ്പാട്, പെരുന്ന, ഇളം കുന്നപ്പുഴ കിടങ്ങൂർ വെണ്ടാർ, വൈറ്റില ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ തൈപ്പൂയം ആഘോഷിച്ചുവരുന്നു. ഇവിടങ്ങളിലെല്ലാം വൻതോതിൽ കാവടിയാട്ടവും പാല്, പനിനീർ, പഞ്ചാമൃതം, കളഭം തുടങ്ങിയ അഭിഷേക ങ്ങളും അന്നേ ദിവസം ഉണ്ടാകും.

സുബ്രഹ്മണ്യന് ഷഷ്ഠി പോലെ പ്രധാനപ്പെട്ട ദിനമാണ് തൈപ്പൂയവും. കാരത്തികേയൻ, ഷണ്മുഖൻ, മുരുകൻ, വേലൻ, വേലായുധൻ, ആ റുമുഖൻ, കുമരൻ, വടിവേലൻ, മയൂരവാഹനൻ,ശരവണൻ, , വള്ളിമണാ ളൻ സ്‌കന്ദൻ, ഗു ഹൻ, എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടുന്നു.

ഈ ദിവസം സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വ്ര തം അനുഷ്ഠിച്ച് കാവടിയേന്തി ഭഗവാനെ വണ ങ്ങാൻ ലക്ഷക്കണക്കിന് ഭക്തജങ്ങളാണ് എത്തുന്നു. പീലിക്കാവടി,ഭസ്മക്കാവടി പൂക്കാവടി,അന്നക്കാവടി, പാലക്കാവടി,  കളഭക്കാവടി, തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്‌നിക്കാ വടി എന്നിങ്ങനെ പല കാവടി വഴിപാട് ഭക്തർ ക്ഷേത്രത്തിൽ സമർപ്പിക്കുന്നു.

തയ്യാറാക്കിയത്
ഡോ: പിബി. രാജേഷ്,
Astrologer and Gem Consultant

കൃഷിയും വിശ്വാസവും ; അറിയാം ചിലത്

 

 

Latest Videos
Follow Us:
Download App:
  • android
  • ios