Vishu 2023 : വിഷുക്കണി കണ്ടാൽ ഒരു വർഷം മുഴുവൻ ഐശ്വര്യം
കണികാണേണ്ട സമയമാകുമ്പോൾ വീട്ടമ്മ വീട്ടിലെ എല്ലാവരേയും കണികാണാൻ വിളിച്ചുണർത്തുന്നു. കണ്ണുമടച്ച് ചെന്ന് കണ്ണ് തുറക്കുമ്പോൾ കാണുന്നത് സമൃദ്ധിയുടെ കാഴ്ചയാണ്. ഗൃഹനാഥൻ കൈനീട്ടം നൽകുന്നു. പശുക്കളുളള വീട്ടിൽ അവയെയും കണി കാണിക്കും.
പുതിയ വർഷത്തെ ആദ്യ ദിനമായ മേട മാസം ഒന്നാം തീയതി പുലർച്ചെയുള്ള ആദ്യകാഴ്ചയെ കണികാണൽ എന്നുപറയുന്നു. ഇതായിരിക്കും ഒരു വർഷത്തെ മുഴുവൻ ഐശ്വര്യങ്ങളെയും സ്വാധീനിക്കുക എന്നാണ് വിശ്വാസം .അതിനാൽ മനോഹരവും സുന്ദരവുമായ കണി ഒരുക്കി വെക്കുന്നതിനെ വിഷുക്കണി എന്നു വിളിക്കുന്നു.
സൂര്യൻ ചില വർഷങ്ങളിൽ ഒന്നാം തീയതി ഉദയ ശേഷമായിരിക്കും. മേടം രാശിയിൽ പ്രവേശിക്കുക അത്തരം സന്ദർഭങ്ങളിൽ മേടം രണ്ടിനു ആകും വിഷു ആചരിക്കുക. വിഷുവിന്റെ തലേദിവസം സന്ധ്യക്ക് വിഷു കരിക്കൽ എന്ന ഒരു ചടങ്ങും നടത്താറുണ്ട്.
ഓട്ടുരുളിയിൽ ചക്ക, മാങ്ങ, പഴം, നാളികേരം, അരി, കോവക്ക, ധാന്യങ്ങൾ, വെള്ളരിക്ക, കൊന്നപ്പൂവ്, സ്വർണ്ണം, വാൽക്കണ്ണാടി, നാണയം, വെള്ളമുണ്ട്, വെറ്റില, അടക്ക,കണ്മഷി, ചാന്ത്, സിന്ദൂരം,നാരങ്ങയും, നില വിളക്കും ശ്രീകൃഷ്ണ വിഗ്രഹവും വീട്ടമ്മ തലേ ദിവസം രാത്രി തന്നെ ഒരുക്കി വെക്കും. കണികാണേണ്ട സമയമാകുമ്പോൾ ഗൃഹനാഥ വീട്ടിലെ എല്ലാവരേയും കണികാണാൻ വിളിച്ചുണർത്തുന്നു.
കണ്ണുമടച്ച് ചെന്ന് കണ്ണ് തുറക്കു മ്പോൾ കാണുന്നത് സമൃദ്ധിയുടെ കാഴ്ചയാണ്. ഗൃഹനാഥൻ കൈനീട്ടം നൽകുന്നു. പശു ക്കളുളള വീട്ടിൽ അവയെയും കണി കാണിക്കും. തൊഴുത്തിൽ വിളക്കും ചക്കമടലുമായി അ വയെ കണികാണിച്ച് ഭക്ഷണം നൽകുന്നു. വിഷു ദിനത്തിൽ കണികണ്ടുകഴിഞ്ഞാൽ ചിലയിടങ്ങളിൽ കണ്ടത്തിൽ വിത്തിടൽ ഒരു പ്രധാന ചടങ്ങാണ് . വിഷുദിനപ്പുലരിയിൽ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ് വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ് അംഗങ്ങളെ വിളിച്ചുണർത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്.
വാൽക്കണ്ണാടി ഭഗവതിയെ സങ്കൽപ്പിച്ചാണ് ഉരുളിയിൽ വയ്ക്കുന്നത്. ഉരുളി പ്രപഞ്ചിൻ്റെ പ്രതീകമാണെന്നും അതിൽ നിറയുന്നത് കാല പുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കൽപ്പം. കണിക്കൊന്ന പൂക്കൾ കാല പുരുഷൻ്റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികൾ കണ്ണുകൾ, വാൽക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകൾ എന്നിങ്ങനെ പോകുന്നു ആ സങ്കൽപം.
Read more വിഷുഫലം ; ഓരോ നക്ഷത്രക്കാർക്കും എങ്ങനെ?
ഗുരുവായൂർ അമ്പലത്തിൽ വിഷുക്കണി ദർ ശനം ഏപ്രിൽ 15 തിങ്കളാഴ്ച രാവിലെ 2.30 മുതൽ ആരംഭിക്കും. ശബരിമലയിൽപുലർച്ചെ അഞ്ച് മുതൽ ഏഴ് വരെയാണ് സന്നിധാനത്ത് വിഷുക്കണി ദർശനം. ഉറക്കമുണർന്ന് രാവി ലെ 4.10മുതൽ 5.10 വരെയുളള ബ്രാഹ്മമുഹൂ ർത്തമാണ് വീടുകളിൽ കണികാണുന്ന സമയം. വിഷുക്കൈനീട്ടം ധനലക്ഷ്മിയെ ആദരിക്കലാണ്. കൈനീട്ടം നൽകുന്നവർക്കും ലഭി ക്കുന്നവർക്കും ഐശ്വര്യം ഉണ്ടാകും എന്നാണ് വിശ്വാസം.
തയ്യാറാക്കിയത്:
ഡോ.പി.ബി.രാജേഷ്
Mob:9846033337