Guru Purnima 2024 ; ഗുരു പൂര്‍ണിമയുടെ പ്രാധാന്യത്തെ കുറിച്ചറിയാം
ഗുരു പൂർണ്ണിമ ദിനത്തിൽ ശിഷ്യർ ഗുരുപൂജ നടത്തുന്നു. ഈ ദിവസം സാധാരണ ശക വർഷത്തിലെ ആഷാഡമാസത്തിലെ പൗർണ്ണമി ദിനത്തിലാണ് വരിക. ഉത്തർ പ്രദേശിലെ സാരനാഥിൽ വച്ച് ശ്രീബുദ്ധൻ തന്റെ ആദ്യോപദേശം നൽകിയതിന്റെ ഓർമ്മയ്ക്കാണ് ബുദ്ധമതവിശ്വാസികൾ ഈ ദിവസം ആഘോഷിക്കുന്നത്.
ഗു,രു എന്നീ രണ്ട് അക്ഷരങ്ങളിൽ നിന്നാണ് ഗുരു എന്ന വാക്കിന്റെ ഉത്ഭവം. സംസ്കൃതത്തിൽ' ഗു 'എന്നാൽ ഇരുട്ട്, 'രു' എന്നാൽ ഇല്ലാതാക്കുന്നവൻ എന്നുമാണ് അർത്ഥം. അതായത് നമ്മുടെ മനസ്സിന്റെ അന്ധകാരത്തെ നീക്കി വെളിച്ചം നൽകുന്നവൻ എന്ന് കണക്കാക്കാം. നമ്മുടെ ജീവിതത്തി ൽ ഗുരുക്കന്മാർ വളരെ വലിയ സ്വാധീനം ചെലുത്തുന്നു.
ഗുരു പൂർണ്ണിമ ദിനത്തിൽ ശിഷ്യർ ഗുരുപൂജ നടത്തുന്നു. ഈ ദിവസം സാധാരണ ശക വർഷത്തിലെ ആഷാഡ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് വരിക. ഉത്തർ പ്രദേശിലെ സാരനാഥിൽ വച്ച് ശ്രീബുദ്ധൻ തന്റെ ആദ്യോപദേശം നൽകിയതിന്റെ ഓർമ്മയ്ക്കാണ് ബുദ്ധമത വിശ്വാസികൾ ഈ ദിവസം ആഘോഷിക്കുന്നത്.
എന്നാൽ ഹിന്ദുക്കൾ വ്യാസമഹർഷിയെ അനുസ്മരിച്ചാണ് ഈ ദിവസം കൊണ്ടാടുന്നത്.അതു കൊണ്ട് ഈ ദിവസം വ്യാസ പൂർണ്ണിമ എന്നും അറിയപ്പെടുന്നു. ഇത് മഹാഭാരതം രചിക്കുകയും വേദങ്ങൾ സമാഹരിക്കുകയും ചെയ്ത വേദവ്യാസൻ്റെ ജന്മദിനം ആയി കണക്കാക്കുന്നു. എല്ലാ പൂജകളും തുടങ്ങും മുമ്പ് ഗണപതിയെ വന്ദിക്കണം എന്നാണ് ആചാരം. എ ന്നാൽ ഗണപതിക്ക് മുന്നേ ഗുരുവിനെ വന്ദിച്ചിട്ടു വേണം എന്തും തുടങ്ങാൻ എന്നാണ് വിശ്വാസം.
(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
Read more ഇനി രാമായണകാലം; ചിട്ടകൾ അറിഞ്ഞ് പാരായണം നടത്താം