കര്‍പ്പൂരത്തിന്‍റെ അത്ഭുത ഗുണങ്ങളെ കുറിച്ചറിയാം
ആയുർവേദ മരുന്നായ കർപ്പൂരാദി ചൂർണ്ണം കർപ്പൂരാദി തൈലം എന്നിവയിൽ കർപ്പൂരം അടങ്ങിയിരിക്കുന്നത്. ആയുർവേദം കൂടാതെ അലോപ്പതി പല മരുന്നുകളിലും കർപ്പൂരം അടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക ബാമുകളിലും കർപ്പൂരം ഉണ്ട്.കർപ്പൂര മരത്തിന്റെ ഇലയും, തൊലിയും ,തടിയും വാറ്റിയെടുത്താണ് കർപ്പൂരം ഉണ്ടാക്കുന്നത്.
പ്രത്യേകതരം രുചിയും ജ്വലനസ്വഭാവവുമുള്ള വെളുത്ത സുഗന്ധദ്രവ്യമാണ് കർപ്പൂരം. C10 H 16O എന്ന രാസസൂത്രമുള്ള ഇത് കർപ്പൂര മരത്തിൽ നിന്നും ഉൽപാദിപ്പിക്കുന്നു. കൃത്രിമമായി ടർപ്പൻടൈൻ എണ്ണയിൽ നിന്നും ഉത്പാദിപ്പിക്കാറുണ്ട്. പ്രാചീനകാലം മുതൽ വീടുകളി ലും ക്ഷേത്രങ്ങളിലും ദേവാരാധനയ്ക്ക് ഒരു വിശിഷ്ടവസ്തുവായി ഉപയോഗിച്ചുവരുന്നു.
ഔഷധങ്ങൾക്കും ഭക്ഷണത്തിൽ സുഗന്ധദ്രവ്യം ആയും ഉപയോഗിക്കുന്നത് മരത്തിൽ നിന്നും ലഭിക്കുന്ന കർപ്പൂരമാണ് അതിനെ പച്ചക്കർപ്പൂരം എന്നാണ് പറയുന്നത്. അതേസമയം കൃത്രിമമായി ഉത്പാദിപ്പിക്കുന്ന കർപ്പൂര മാണ് ക്ഷേത്രങ്ങളിലും വീടുകളിലും ആരാധനയ്ക്കും മറ്റുമായി ഉപയോഗിക്കുന്നത്.
ആയുർവേദ മരുന്നായ കർപ്പൂരാദി ചൂർണ്ണം കർപ്പൂരാദി തൈലം എന്നിവയിൽ കർപ്പൂരം അടങ്ങിയിരിക്കുന്നത്. ആയുർവേദം കൂടാതെ അലോപ്പതി പല മരുന്നുകളിലും കർപ്പൂരം അടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക ബാമുകളിലും കർപ്പൂരം ഉണ്ട്.കർപ്പൂര മരത്തിന്റെ ഇലയും, തൊലിയും ,തടിയും വാറ്റിയെടുത്താണ് കർപ്പൂരം ഉണ്ടാക്കുന്നത്.
കർപ്പൂര എണ്ണ സാധാരണ ഹെയർ ഓയിലുമായി ചേർത്ത് ഉപയോഗിക്കുന്നത് രക്തയോട്ടവും മുടിവളർച്ചയും വർദ്ധിപ്പിക്കും.മസാജ് ഓ യിലിൽ കർപ്പൂരം ചേർത്ത് തലയിൽ തേക്കു ന്നത് താരനകറ്റാനും സഹായകമാണ്.കൂടാതെ കുട്ടികളുടെ നെഞ്ചിലുണ്ടാകുന്ന കഫ ക്കെട്ടിന് ഏറ്റവും ഉത്തമമായ പരിഹാരമാണ്.
ചുമയ്ക്കുള്ള നല്ലൊരു മരുന്നാണ് കർപ്പൂരം. ഇത് വെള്ളത്തിലിട്ട് ആവി പിടിയ്ക്കുന്നതു മൂലം ശ്വാസകോശത്തിന് ശ്വാസനാളത്തിൽ ഒരു ആവരണമുണ്ടാകുകയും ചുമയ്ക്കാനു ള്ള തോന്നൽ ഇല്ലാതാകും.കർപ്പൂരത്തിൻറെ പുക ശ്വസിക്കുന്നത്അപസ്മാരം,ഹിസ്റ്റീരിയ, സന്ധിവാതം എന്നിവയക്ക് ആശ്വാസം നൽ കും. ചർമത്തിൽ ചൊറിച്ചിലിനും നല്ലൊരു മരു ന്നാണ് ഇത്. ചൊറിയുള്ള ഭാഗത്ത് കർപ്പൂരം പൊടിച്ച് പുരട്ടാം.
ഗർഭകാലത്തെ വേദനകൾക്ക് വെളിച്ചെണ്ണ യിൽ സിന്തെറ്റിക് കർപ്പൂരം ചേർത്ത് ചൂടാക്കു ക. ഇത് തണുത്ത ശേഷം കാലുകൾ മസാജ് ചെയ്താൽ വേഗത്തിൽ വേദന ശമിക്കും. മുഖക്കുരുവും അതിൻറെ പാടുകളും മാറുവാൻ കർപ്പൂരവും ഏതാനും തുള്ളി വെളിച്ചെണ്ണയും ചേർത്ത് മസാജ് ചെയ്താൽ മതി.
ജപ്പാനാണ് സ്വദേശം.ഇന്ത്യനേഷ്യൽ ആണ് ഏറ്റവും അധികം കർപ്പൂര മരങ്ങൾ ഉള്ളത്. മുപ്പത് മീറ്ററോളം വളരുന്ന ഒരു മരമാണ് കർപ്പൂരം ശാസ്ത്രീയനാമം:Cinnamomum camphora കർപ്പൂര എണ്ണയുടെ സുഗന്ധം മനസ്സിനെ ശാന്തമാ ക്കുകയും നിങ്ങൾക്ക് നല്ല ഉറക്കം സമ്മാനി ക്കുകയും ചെയ്യും. "ഉപ്പ് തൊട്ടു കർപ്പൂരം വരെ" എന്നൊരു ചൊല്ല് തന്നെ മലയാളത്തിലുണ്ട് ശബരിമല അയ്യപ്പനെ "കർപ്പൂര പ്രിയനേ"എന്ന് വിശേഷിപ്പിക്കുന്നു.