Karkidakam 2024: ഇനി രാമായണകാലം; ചിട്ടകൾ അറിഞ്ഞ് പാരായണം നടത്താം

കർക്കടക മാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും രാമായണമാസത്തില്‍ വായിക്കേണ്ട ശ്ലോകത്തെ കുറിച്ചും ഡോ. പി ബി രാജേഷ് എഴുതുന്നു. 

Karkidakam 2024 importance of karkidaka masam article by Dr P B Rajesh

കർക്കടക മാസം മലയാളികൾ രാമായണമാസമായി ആചരിക്കുന്നു. രാമായണം എന്നാൽ രാമന്റെ സഞ്ചാരം എന്നാണ് അർത്ഥം. രാമായണം നിത്യവും പാരായണം ചെയ്യാൻ സാധിക്കാത്തവർക്ക്  താഴെ കൊടുത്തിരിക്കുന്ന ശ്ലോകം എങ്കിലും വായിക്കുക.

"പൂർവ്വം രാമ തപോവനാനി ഗമനം
ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജഡായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹരണം സമുദ്രതരണം 
ലങ്കാപുരീ മർദ്ദനം
കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂർണരാമായണം"
                   - ഏകശ്ലോകരാമായണം

ഈ ശ്ലോകത്തിന്‍റെ വാക്യാർത്ഥം- ഒരിക്ക ല്‍ രാമന്‍ വനത്തിലേക്ക് പോയി. മാന്‍ പേടയെ പിന്തുടര്‍ന്നു. സീത അപഹരിക്ക പ്പെട്ടു. ജടായു വധിക്കപ്പെട്ടു.സുഗ്രീവനുമാ യി സംഭാഷണമുണ്ടായി. ബാലി വധിക്ക പ്പെട്ടു. സമുദ്രംതരണം ചെയ്തു. ലങ്ക ദഹി ക്കപ്പെട്ടു. തുടര്‍ന്ന് രാവണനും, കുംഭകര്‍ ണ്ണനും കൂടി വധിക്കപ്പെട്ടു. ആദ്ധ്യാത്മ രാ മായണത്തിന്‍റെ സംഗ്രഹം.

പാരായണ ഫലം ആദ്ധ്യാത്മ രാമായണത്തിന്‍റെ സംക്ഷിപ്തമാണ് ഏകശ്ലോകി രാമായണം. ഇത് നിത്യപാരായണം ചെയ്താല്‍ നിത്യവും സമ്പൂര്‍ണ്ണമായി രാമായണം വായിക്കുന്ന ഫലം സിദ്ധിക്കുന്നതാണ്.

എഴുതിയത്: 
ഡോ. പി ബി രാജേഷ്,
Astrologer and Gem Consultant,
Mob: 9846033337

Latest Videos
Follow Us:
Download App:
  • android
  • ios