വിഷുഫലം പിഴച്ചു, വ്യാപക ട്രോള്‍; അബദ്ധം പറ്റിയെന്ന് കാണിപ്പയ്യൂര്‍

കേരളത്തിന്‍റെ വലിയൊരു ഭാഗത്തേയും പ്രളയജലം മൂടുകയും ചെയ്യുന്ന കാലത്ത് കേരളത്തില്‍ മഴ കുറവായിരിക്കും എന്നാണ് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി കഴിഞ്ഞ ഏപ്രിലില്‍ ഒരു ജ്യോതിഷം പരിപാടിയില്‍ വിഷുഫലം എന്ന രീതിയില്‍ പ്രവചിച്ചത്

kanippayyur vishu phalam 2018 trolls replay

കേരളം അനുഭവിച്ച നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് ഒപ്പം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വിഷയമാണ് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയുടെ വിഷുഫലം. കേരളത്തില്‍ മഴതിമിര്‍ത്ത് പെയ്യുകയും, കേരളത്തിന്‍റെ വലിയൊരു ഭാഗത്തേയും പ്രളയജലം മൂടുകയും ചെയ്യുന്ന കാലത്ത് കേരളത്തില്‍ മഴ കുറവായിരിക്കും എന്നാണ് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി കഴിഞ്ഞ ഏപ്രിലില്‍ ഒരു ജ്യോതിഷം പരിപാടിയില്‍ വിഷുഫലം എന്ന രീതിയില്‍ പ്രവചിച്ചത്. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയതോതിലുള്ള പ്രചരണമാണ് ഉടലെടുത്തത്. ഇത് സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്കാണ് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയോട് ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് ഇത് സംബന്ധിച്ച് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി പറഞ്ഞത് ഇങ്ങനെ, വിഷുഫലം സംബന്ധിച്ച് ഉയരുന്ന വിമര്‍ശനം എന്‍റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. അബദ്ധം പറ്റിയെന്ന് വിചാരിച്ചാല്‍ മതി, ശാസ്ത്രത്തില്‍ എന്തു കണ്ടുവോ അതാണ് പറഞ്ഞത്, ശാസ്ത്രം തെറ്റാണെന്ന പ്രചരണമാണ് നടക്കുന്നത് അത് ശരിയല്ല, തനിക്ക് തെറ്റി പറ്റിയിരിക്കാം, തനിക്ക് തെറ്റുപറ്റാമല്ലോ എന്ന് കണിപ്പയ്യൂര്‍ പറയുന്നു. ഈ കൊല്ലം വ്യാഴത്തിന്‍റെ വിചാരമുണ്ട്, തുലാവര്‍ഷം കൂടുതല്‍ പെയ്യും എന്ന് തന്നെയാണ് കരുതുന്നത് എന്ന് ഭാവിയിലേക്ക് ഇത്തരം ജ്യോതിഷ നോട്ടങ്ങളില്‍ എന്തെങ്കിലും പുതുതായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ഇദ്ദേഹം മറുപടി നല്‍കി.

തന്‍റെ വിഷുഫല പ്രവചനത്തില്‍ ഈ കാലയളവില്‍ പറഞ്ഞത് സംഭവിച്ചില്ലെന്നത് മാത്രമാണ് പ്രശ്നം, അതാണ് നാട്ടുകാര്‍ പ്രശ്നം ഉണ്ടാക്കുന്നത്. മെയ് ആദ്യം മുതല്‍ മഴ ആരംഭിക്കും എന്നാണ് താന്‍ പ്രവചിച്ചത് അത് ശരിയായി. പിന്നെ തുലാവര്‍ഷത്തില്‍ നല്ല മഴ ലഭിക്കും എന്നാണ് പറഞ്ഞത് അത് ശരിയാകും. ഇനി തുലാവര്‍ഷം വരാന്‍ ഇരിക്കുകയാണ് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി പറയുന്നു.

നേരത്തെ വ്യാപകമായി പ്രചരിക്കപ്പെടുന്ന വിഷുഫല വീഡിയോയില്‍, ജൂണ്‍ 25 മുതല്‍ ജൂലൈ 4 വരെ ഏറ്റവും കനത്ത മഴ. ജൂലൈ 17 മുതല്‍ ആഗസ്റ്റ് 1 വരെ മഴ അത്രയൊന്നും ലഭിക്കില്ല. ആഗസ്റ്റ് 1 മുതല്‍ 17 വരെ കുറച്ചൊക്കെ മഴ കിട്ടും. വന പര്‍‌വ്വതങ്ങളില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല. അങ്ങനെ മഴ ലഭിക്കുമെന്ന ധാരണയൊന്നും മന്ത്രിമാര്‍ക്ക് വേണ്ട. അതുകൊണ്ട് വൈദ്യുതി ഉല്പാദനം വിതരണം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കുറച്ചൊക്കെ ജാഗ്രത കാണിക്കേണ്ടി ഇരിക്കുന്നു എന്നാണ് കാണിപ്പയ്യൂരിന്‍റെ 2018ലേക്കുള്ള വിഷുഫലപ്രവചനം.
 

Latest Videos
Follow Us:
Download App:
  • android
  • ios