'വ്യാഴമാറ്റം' ചാരവശാലുള്ള ഗ്രഹങ്ങളുടെ രാശിമാറ്റം
സൂര്യൻ ഒരു മാസം ഒരു രാശിയിൽ നിൽക്കുന്നു. ശുക്രൻ്റെയും ബുധന്റെയും ചൊവ്വയുടെയും മറ്റും രാശി മാറ്റം അധികം ആരും ശ്രദ്ധിക്കാറില്ല. എന്നാൽ ഇക്കാലത്ത് വ്യാഴവും ശനിയും മാറുന്നത് വലിയ പ്രാധാന്യത്തോടെ എല്ലാവരും അറിയുകയും അതിന്റെ ഫലങ്ങളെ പറ്റി ബോധവാന്മാരാകുകയും ചെയ്യുന്നു.
വ്യക്തി ജനിച്ച സമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥാനം ജാതകത്തിൽ അടയാളപ്പെടുത്തുന്നു. അതു ജനനാലുള്ള ഗ്രഹസ്ഥിതിയാണ് സൂചിപ്പിക്കുന്നത്.അത് സ്ഥിരമാണ് മാറുന്നില്ല.എന്നാൽ ഗ്രഹങ്ങൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. സൂര്യൻ ഒരു മാസം ഒരു രാശിയിൽ നിൽക്കുന്നു. ശുക്രൻ്റെയും ബുധന്റെയും ചൊവ്വയുടെയും മറ്റും രാശി മാറ്റം അധികം ആരും ശ്രദ്ധിക്കാറില്ല. എന്നാൽ ഇക്കാലത്ത് വ്യാഴവും ശനിയും മാറുന്നത് വലിയ പ്രാധാന്യത്തോടെ എല്ലാവരും അറിയുകയും അതിന്റെ ഫലങ്ങളെ പറ്റി ബോധവാന്മാരാകുകയും ചെയ്യുന്നു.
വ്യാഴം ശനി എന്നീ ഗ്രഹങ്ങൾ ദീർഘകാലം ഒരു രാശിയിൽ സ്ഥിതി ചെയ്യുന്നു എന്നുള്ളതും ( വ്യാഴം ഒരു രാശിയിൽ ഒരു വർഷവും ശനി രണ്ടര വർഷവും സ്ഥിതി) , മറ്റു ഗ്രഹങ്ങൾ പ്രായേണ ദൈർഘ്യം കുറഞ്ഞ കാലയളവിലും കാണപ്പെടുന്നു എന്നുള്ളതും ഒരു കാരണമാണെങ്കിലും പ്രധാന കാരണം അതല്ല. വ്യാഴത്തിന്റെയും ശനിയുടെയും ഫലദാന ശേഷിയിലുള്ള സവിശേഷതകൾ ആണ് ഈ ഗ്രഹങ്ങളുടെ മാറ്റം ശ്രദ്ധിക്കപ്പെടുവാൻ കാരണം.
ശനി കർമ്മവും കർമ്മഫലവും കൊടുക്കുന്ന ഗ്രഹമാണ്. കർമ്മങ്ങൾക്ക് അനുസരിച്ച് ഉള്ള അനുഭവങ്ങളിൽ കൂടി വ്യക്തിയെ നയിച്ചു കർമ്മക്ഷയം വരുത്തുക എന്നതാണ് ശനിയുടെ ധർമ്മം. വിഷയവിരക്തി വരുത്തി സൃഷ്ടിയുടെ മായാജാലത്തിൽ നിന്ന് വ്യക്തിയെ സൃഷ്ടാവിലേക്ക് തിരിക്കുവാൻ, ആസക്തിയിൽ നിന്ന് അനാസക്‌തിയിലേക്കു നയിക്കുന്നതു ശനിയാണ് . ആ മഹത്തായ പരിണാമത്തിന് പ്രേരകമായി ഉള്ളിൽ നിന്ന് നയിക്കുന്ന ആത്മജ്ഞാനമാണ്, ദൈവീക ഗുണമാണ് ഗുരു അഥവാ വ്യാഴം.
വ്യാഴം നമുക്ക് സത്വഗുണത്തിൽ അധിഷ്ഠിതമായ ജ്ഞാനം നൽകി മുന്നോട്ടു നയിക്കുന്നു. സർവ്വ ദൈവങ്ങളുടെയും സാന്നിധ്യം വ്യാഴത്തെക്കൊണ്ടു പറയുന്നു. അതായത് നമ്മുടെ ഉള്ളിലുള്ള സർവ്വദേവതകളും നമുക്ക് അനുഗുണമായി നമ്മെ കർമ്മ ബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് വ്യഷ്ടിയിൽ നിന്ന് സമഷ്ടിയിലേക്ക് നയിക്കുന്ന ആത്മ തത്വം, അറിവിൻറെ നിറവ്. വേണ്ട മാറ്റങ്ങൾ സ്വീകരിച്ച് മുന്നേറാനുള്ള, ക്ലേശങ്ങൾ ആണെങ്കിൽ പോലും അതിൽ കൂടി സഞ്ചരിച്ച് മുന്നേറാനുള്ള വിവേകവും ആഴത്തിലുള്ള അറിവും നൽകി മാറ്റങ്ങൾ ഉൾക്കൊള്ളാൻ പ്രാപ്തരാക്കുന്ന വായു തത്വം ആണ് ശനി - മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനുള്ള വിവേകബുദ്ധി.
ശനിയുടെ മാറ്റം കൊണ്ട് ചില നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ലോട്ടറി അടിക്കുമെന്നോ സർവ്വനാശം സംഭവിക്കുമെന്നോ പറയുന്നതിൽ വലിയ ന്യായം ഒന്നുമില്ല പക്ഷേ ഈ ഗ്രഹങ്ങളുടെ മാറ്റം മാനസിക പരിവർത്തനത്തിന് മനസ്സിന്റെ ആഴങ്ങളിലേക്ക് പോകുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കും.
ഏപ്രിൽ 22 നുള്ള വ്യാഴമാറ്റം ചില നക്ഷത്രക്കാർക്ക് ദോഷം വരുത്തും മറ്റു ചില നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഭാഗ്യവർദ്ധനവ് ഉണ്ടാകും എന്നൊന്നും ഞാൻ പറയുന്നില്ല. ഭാഗ്യനിർഭാഗ്യങ്ങൾ ജനിച്ച സമയത്തെ ഗ്രഹനില അനുസരിച്ച് നടക്കുന്ന ദശാകാലങ്ങൾ അനുസരിച്ചുമാണ് പ്രധാനമായും സംഭവിക്കുന്നത്. ചാരവശാലുള്ള ഗ്രഹ സ്ഥിതിയുടെ ഫലങ്ങൾ അദൃഡം ആണ്..അതു സാധ്യത മാത്രം.
ഇപ്പോൾ വരുന്ന വ്യാഴമാറ്റം മീനം രാശിയിൽ നിന്നും മേടത്തിലേക്കാണ്. മാത്രമല്ല മേടത്തിൽ നിൽക്കുന്ന രാഹുവിന്റെ കൂടെ ശനിയുടെ വീക്ഷണത്തിൽ സൂര്യനോടും ചേർന്ന് വരും. ഇത് ആകാശതത്വo,വായു , അഗ്നി തത്വങ്ങളുടെ ദുസ്ഥിതി സൂചിപ്പിക്കുന്നു അതുമൂലം വായു.. ആകാശ തത്വങ്ങൾ ദുഷിച്ച് ഉണ്ടാകുന്ന രോഗങ്ങൾ. അപകടങ്ങൾ.ഈഗോ മൂലവും അഹങ്കാരം... മൂലവും. അജ്ഞത മൂലവും.ഉണ്ടാകുന്ന മനസ്സിന്റെ നിയന്ത്രണമില്ലായ്മ ഇവ വ്യക്തികളേയും സമൂഹത്തെയും ബാധിക്കാം.വ്യാഴ ഗ്രഹത്തിന് വരുന്ന ആശുഭ യോഗo മനോനിയന്ത്രണ ശേഷിയെ സ്വാധീനിക്കും.
തയ്യാറാക്കിയത്:
Santha Vijay. 9446039360
Devaprayagastro@gmail.com