മാണിക്യം ഇങ്ങനെ ധരിച്ചോളൂ; സർവൈശ്വര്യം ഫലം
പുരുഷന്മാർ വലത് കൈയിലെ മോതിര വിരലിലും സ്ത്രീകൾ ഇടതു മോതിര വിരലിലും ആണ് ധരിക്കേണ്ടത്. മാണിക്യം - മൂക്കുത്തി, കമ്മൽ, ലോക്കറ്റ് എന്നിവയായും ധരിക്കാം. ഞായറാഴ്ച രാവിലെ സൂര്യനുദിച്ച് കഴിഞ്ഞുളള ഒരു മണിക്കൂറിനകം ധരിക്കാം.
മാണിക്യം സൂര്യനെ പ്രതിനിധീകരിക്കുന്ന രത്നമാണ്. ഏറ്റവും ഈടുള്ള രത്നങ്ങളിൽ ഒന്ന്. വജ്രം കഴിഞ്ഞാൽ ഏറ്റവും ഏറ്റവും കാഠിന്യമുള്ള രത്നവും ഇതു തന്നെ.വില കൂടിയ രത്നമാണിത്. ഹൃദയാരോഗ്യത്തിനും സൂര്യ ദശാകാലം നന്നാവാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും നല്ലതാണ്.
ഭരണരംഗത്ത് ഉള്ളവരും സർക്കാർ ഉദ്യോഗസ്ഥരും ഇത് ധരിക്കുന്നത് ഗുണകരമാണ്. മാണിക്യം ധരിക്കുന്നവരെ യുദ്ധത്തിൽ തോപ്പിക്കാനാകില്ല എന്നാണ് വിശ്വസം. പ്രശസ്തിയും ആരോഗ്യവും ദീർഘായുസ്സും നൽകുമെന്ന് ജ്യോതിഷം പറയുന്നു. പുരുഷന്മാർ വലത് കൈയിലെ മോതിര വിരലിലും സ്ത്രീകൾ ഇടതു മോതിര വിരലിലും ആണ് ധരിക്കേണ്ടത്.
മാണിക്യം - മൂക്കുത്തി, കമ്മൽ, ലോക്കറ്റ് എന്നിവയായും ധരിക്കാം. ഞായറാഴ്ച രാവിലെ സൂര്യനുദിച്ച് കഴിഞ്ഞുളള ഒരു മണിക്കൂറിനകം ധരിക്കാം. രത്നം വാങ്ങും മുമ്പ് വിദഗ്ധനായ ഒരു ജോത്സ്യന്റെ നിർദ്ദേശമനുസരിച്ച് മാത്രം വാങ്ങുക. മാണിക്യത്തിന് പകരം ഉപരത്നങ്ങൾ ധരിച്ചാൽ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. രത്നങ്ങൾക്ക് ശുദ്ധാശുദ്ധങ്ങൾ ഇല്ല.രാവും പകലും ധരിക്കാം.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant
വീട്ടിൽ അശോക മരം നടണമെന്ന് പറയുന്നതിന്റെ കാരണം...