സ്കന്ദ ഷഷ്ഠി ; വ്രതം എടുക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്

സുബ്രഹ്മണ്യൻ, വേലായുധൻ, അറുമുഖൻ, സ്കന്ദൻ, മുരുകൻ, ആണ്ടവൻ, ദണ്ടായുധപാണി , കാർത്തികേയൻ, കുമാരൻ എന്നിങ്ങനെ അനേകം പേരുകളിൽ മുരുകൻ അറിയപ്പെടുന്നു. എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സ്കന്ദ ഷഷ്ഠി വിശേഷമായി കൊണ്ടാടുന്നു.

importance of Shasti Vratam on Shashti Days

2024 ജൂലെെ 11 നാണ് സുബ്രഹ്മണ്യനെ ആരാധിക്കുന്ന സ്കന്ദ ഷഷ്ഠി വരുന്നത്. ഭക്തർ ഭഗവാൻ്റെ അനുഗ്രഹം തേടി ഉപവാസം അനുഷ്ഠിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു. ശുക്ല പക്ഷത്തിലെ ആറാം ദിവസം അഥവാ ഷഷ്ടിതിഥിയിൽ വരുന്ന പ്രതിമാസ വ്രതാനുഷ്ഠാനം ആണിത്.

സുബ്രഹ്മണ്യൻ, വേലായുധൻ, അറുമുഖൻ, സ്കന്ദൻ, മുരുകൻ, ആണ്ടവൻ, ദണ്ടായുധപാണി , കാർത്തികേയൻ, കുമാരൻ എന്നിങ്ങനെ അനേകം പേരുകളിൽ മുരുകൻ അറിയപ്പെടുന്നു. എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സ്കന്ദ ഷഷ്ഠി വിശേഷമായി കൊണ്ടാടുന്നു.

അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയായ വസ്ത്രം ധരിച്ച് സ്കന്ദഷഷ്ഠി വ്രതത്തിനുള്ള ഒരുക്കങ്ങൾ നടത്തും. പൂജാ മുറി ഉള്ളവർ മുരുക വിഗ്രഹത്തിന് മുന്നിൽ പഴങ്ങൾ, പ്രത്യേകിച്ച് വാഴപ്പഴം,തേങ്ങ, വെള്ളം നിറച്ച കലശം എന്നിവ നേദിക്കുക. നെയ് വിളക്ക് തെളിച്ച് പുഷ്പാർച്ചന നടത്തുകയും വേണം. മുരുക ക്ഷേത്രങ്ങൾ ദർശിക്കുകയും മുരുക സ്തോത്രം സ്കന്ദപുരാണം എന്നിവ പാരായണം ചെയ്യുകയും വേണം. പാൽ, പഞ്ചാമൃതം ,പനിനീർ തുടങ്ങിയ അഭിഷേ കങ്ങൾ നടത്തുന്നത് ഉത്തമമാണ്.

കഠിനവ്രതം അനുഷ്ഠിക്കുന്നവർ 24 മണിക്കൂർ  ഭക്ഷണം കഴിക്കില്ല. പഴങ്ങൾ കഴിച്ച് ഭാഗിക ഉപവാസം നടത്താം. പകൽ ഒരു നേരത്തെ ഭക്ഷണം കഴിച്ച് വ്രതം നിലനിർത്താം. സകല ഗൃഹദോഷങ്ങൾക്കും, സർപ്പദോഷത്തിന് ചൊവ്വാ ദോഷത്തിനും എല്ലാം പരിഹാരമാണ് ഈ വൃതം.

ദീർഘസുമംഗലി ആവാനും സന്താനങ്ങളുടെ ശ്രേയസിനും ഈ വ്രതം എടുക്കുന്നത് ഉത്തമമാണ്. തമിഴ്നാട്ടിലെ തിരുത്തണി, സ്വാമിമലൈ, പഴനി, പഴമുതിർചോലൈ ,തിരുപ്പറങ്കുൻട്രം, തിരുച്ചെന്തൂർ എന്നിവയാണ് മുരുകന്റെ ആറ് പടൈ വീടുകൾ എന്ന് അറിയപ്പെടുന്ന ആറു ക്ഷേത്രങ്ങൾ.

(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

പരീക്ഷയിൽ മികച്ച വിജയം നേടാൻ ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്താം

 

Latest Videos
Follow Us:
Download App:
  • android
  • ios