Monday Fasting : തിങ്കളാഴ്ച വ്രതം ഇങ്ങനെ അനുഷ്ഠിച്ചോളൂ; ഇരട്ടിഫലം

ശിവക്ഷേത്രദർശനം നടത്തുകയും ശിവപുരാണം പാരായണം ചെയ്യുകയും വേണം.പഞ്ചാക്ഷരി മന്ത്രജപം ശിവപാർവ്വതി പൂജ ഒക്കെ ചെയ്യുന്നത് നല്ലതാണ്. ഈ ദിവസം ഒരിക്കൽ ഊണ് മാത്രമാണ് പാടുള്ളത്. 

Importance of Fasting on Monday

തിങ്കളാഴ്ച വൃതം ശിവനെ പ്രീതിപ്പെടുത്താൻ വേണ്ടി എടുക്കുന്നതാണ്. അവിവാഹിതരായ യുവതികൾ വിവാഹം നടക്കാനും മംഗല്യവതികളായവർ ദീർഘസുമംഗലി ആവാനും ആണ് ഈ വ്രതം എടുക്കുന്നത്. പാർവതി ദേവി ഈ വ്രതമെടുത്തിട്ടാണ് ശിവനെ ഭർത്താവായി ലഭിച്ചത് എന്നാണ് ഐതിഹ്യം. 

ശിവക്ഷേത്രദർശനം നടത്തുകയും ശിവപുരാണം പാരായണം ചെയ്യുകയും വേണം. പഞ്ചാക്ഷരി മന്ത്രജപം ശിവപാർവ്വതി പൂജ ഒക്കെ ചെയ്യുന്നത് നല്ലതാണ്. ഈ ദിവസം ഒരിക്കൽ ഊണ് മാത്രമാണ് പാടുള്ളത്. കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയും ഈ വ്രതം അനുഷ്ഠിക്കുന്നു. ചന്ദ്രദശയിലൂടെ കടന്നുപോകുന്ന വരും ചന്ദ്രന്റെ ഗുണഫലങ്ങൾ  ലഭിക്കാൻ വേണ്ടിയും ഈ വ്രതമനുഷ്ഠിക്കാവുന്നതാണ്.

മനസ്സിന്റെ കാരകനായ ചന്ദ്രന്റെ ദിവസം വ്രതമനുഷ്ഠിക്കുന്നത് മനക്ലേശം മാറാൻ ഉത്തമമാണ്. അമ്മയുടെ ആരോഗ്യത്തിനു വേണ്ടിയും ഈ വ്രതം എടുക്കാം. സന്ധ്യയ്ക്ക് ക്ഷേത്രദർശനം നടത്തി തീർത്ഥം കുടിക്കുന്നതോടെ വ്രതം അവസാനിപ്പിക്കാം.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337

ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?
 

Latest Videos
Follow Us:
Download App:
  • android
  • ios