എരിക്ക് പൂവിന്റെ ഐതിഹ്യവും ഔഷധഗുണവും
എരുക്കില്‍ പൂവുകളില്‍ ഇലകളില്‍ കായ്കളില്‍ പൊടിപിടിക്കില്ല പൊടിയെ തടുക്കാന്‍ കഴിവുള്ളത് കൊണ്ട് . അലര്‍ജ്ജികൊണ്ടുള്ള തുമ്മല്‍ രോഗങ്ങളില്‍ ഉപയോഗിക്കുന്നു .പൊടിക്കാറ്റുകള്‍ അടിക്കുന്ന മരുഭൂമിയില്‍ ഏറെ വളരുന്ന സസ്യമാണ്.
എരിക്കിൻ പൂവ് പൂജ പുഷ്പ്പമാണ്. അതിന്റെ മാല ശിവനും ഗണപതിക്കും ചാർത്തുന്നത് വിശേഷമാണ്. പാലാഴി മഥനം നടന്നപ്പോൾ വാസുകി ചർദ്ദിച്ച വിഷത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാനായി അത് പരമ ശിവൻ കയ്യിലെടുത്ത് കഴിക്കാൻ തുടങ്ങിയപ്പോൾ അതിൽ നിന്നും ഏതാനും തുള്ളികൾ ഭൂമിയിൽ പതിച്ചത് എരിക്ക് സ്വീകരിച്ചു. അതിനാലാണ് എരിക്കിന് വിഷമുണ്ടായതെന്നും ആണ് ഐതിഹ്യം.
എരുക്കിൽ പൂവുകളിൽ ഇലകളിൽ കായ്കളിൽ പൊടിപിടിക്കില്ല പൊടിയെ തടുക്കാൻ കഴിവുള്ളത് കൊണ്ട് . അലർജ്ജികൊണ്ടുള്ള തുമ്മൽ രോഗങ്ങളിൽ ഉപയോഗിക്കുന്നു .പൊടിക്കാറ്റുകൾ അടിക്കുന്ന മരുഭൂമിയിൽ ഏറെ വളരുന്ന സസ്യമാണ്.
എരുക്ക് കടുത്ത വേനലിനെ അതിജീവിക്കും. ഇതിന്റെ കായകൾക്ക് ശ്വാസ കോശങ്ങളോട് സദൃശ്യമുണ്ട്. പല രോഗങ്ങൾക്കുള്ള മരുന്നു ചെടികളെയും കണ്ടെത്തുന്നത് ശരീരാവയവങ്ങളോട് ഉള്ള സമാനത കൊണ്ടാണ്.
തുടർച്ചയായ തുമ്മൽ ഉണ്ടാകുമ്പോൾ ഒരു എരിക്കിൻ പൂവ് വെറ്റില ചേർത്തു മുറുക്കി തുപ്പു ന്ന മുത്തശ്ശി വൈദ്യo നമ്മുടെ നാട്ടിൽ നിന്ന് പോയി.
മുട്ടുവേദനയ്ക്കും നടുവേദനയ്ക്കും മറ്റും ഇതിന്റെ ഇല ചൂടാക്കി ആയുർവേദ എണ്ണയോ കുഴമ്പൊ പുരട്ടി വേദനയുള്ള ഭാഗത്ത് ഒട്ടിച്ചുവെക്കുന്ന ചികിത്സാരീതിയും നമുക്കുണ്ടായിരുന്നു. നമ്മുടെ റോഡരികിൽ പണ്ട് ഇത് കാണുമായിരുന്നു. കുംഭകോണത്തെ ചില ക്ഷേത്രങ്ങളിൽ എരിക്ക് തടിയിൽ കൊത്തിയ ചെറിയ ഗണപതി വിഗ്രഹങ്ങളും മറ്റും വിൽക്കാൻ വച്ചിരിക്കുന്നത് കാണാം.. പൂവിന് വിഷ സ്വഭാവം ഉള്ളത് കൊണ്ട് ഒന്നിൽ കൂടുതൽ വൈദ്യനിർദ്ദേശം കൂടാതെ മരുന്നിനായി ഉപയോഗിക്കരുത്.
തയ്യാറാക്കിയത്:
ഡോ: പി.ബി.രാജേഷ്
Mob: 9846033337
ഗോമേദകം ; രാഹുവിനെ പ്രതിനിധികരിക്കുന്ന രത്‌നം , കൂടുതലറിയാം