Ekadashi Vrat : ഏകാദശിവ്രതം എങ്ങനെ അനുഷ്ഠിക്കണം? അറിയേണ്ടതെല്ലാം...
ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ഠിക്കണം. ഭജന, സത്സംഗം, മഹാ വിഷ്ണു ക്ഷേ ത്രത്തിലോ ശ്രീ കൃഷ്ണ ക്ഷേത്രത്തിലോ ദർശനം നടത്തണം .ദ്വാദശി നാൾ ഏകാദശിയുടെ പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന് മലരും തുളസിയിലയും ഇട്ട തീർത്ഥം സേവിച്ച് കഴിച്ചു വ്രതം അവസാനിപ്പിക്കാം.
ഈ ലോകത്തും പരലോകത്തും സുഖം ആണ് ഫലമെന്ന് വിശ്വസിക്കപ്പെടുന്നതാണ് ഏകാദശി വ്രതം. തലേന്ന് ഒരിക്കലൂണ്. മഹാവിഷ്ണുവിന്റെ പ്രീതി നേടാൻ ആണ് സാധാരണയായി ഈ വൃതം എടുക്കുന്നത്. ഈ വൃതം എടുത്താ ൽ സർവ്വപാപങ്ങളിൽ നിന്നും മോചനം ലഭി ക്കും എന്നാണ് വിശ്വാസം.
ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ഠിക്കണം. ഭജന, സത്സംഗം, മഹാ വിഷ്ണു ക്ഷേ ത്രത്തിലോ ശ്രീ കൃഷ്ണ ക്ഷേത്രത്തിലോ ദർശനം നടത്തണം .ദ്വാദശി നാൾ ഏകാദശിയുടെ പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന് മലരും തുളസിയിലയും ഇട്ട തീർത്ഥം സേവിച്ച് കഴിച്ചു വ്രതം അവസാനിപ്പിക്കാം.
വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എന്നാൽ കറുത്തപക്ഷം ഏകാദശിയും ആചരി ച്ചുവരാറുണ്ട്. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷ ഏകാദശിയും വാനപ്രസ്ഥർ, സന്ന്യാസികൾ, വിധവകൾ മുതലായവർ കൃഷ്ണപക്ഷ ഏകാ ദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നില യിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.
ധനു, മകരം, മീനം, മേടം എന്നീ മാസങ്ങളിൽ ഏതെങ്കിലും ഒരു മാസത്തിൽ വേണം ഏകാദ ശിവ്രതം ആരംഭിക്കുവാൻ. വൈഷ്ണവ സമ്പ്ര ദായത്തിൽ എപ്പോൾ വേണമെങ്കിലും തുടങ്ങാം. ചന്ദ്ര മാസത്തിലെ പതിനൊന്നാമത്തെ തിഥി യാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതി നൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. പക്ഷം അനുസരി ച്ച്, ശുക്ലപക്ഷ,കൃഷ്ണപക്ഷ എന്ന രണ്ടു ഏ കാദശികൾ ഒരു ചന്ദ്ര മാസത്തിൽ വരുന്നു.
ഹിന്ദു വിശ്വാസ പ്രകാരം ഇതൊരു പ്രധാനമാ യ ദിവസമാണ്.ഇതിനോട് അനുബന്ധിച്ചു അ നുഷ്ഠാനമാണ് ഏകാദശി വൃതം.മഹാഭാരതത്തിൽ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്ന് കരുതുന്നു.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം , ശ്രീ വല്ലഭ ക്ഷേത്രം ,തിരുവാർപ്പ് ശ്രീ കൃഷ് ണ ക്ഷേത്രം,അമ്പലപ്പുഴ പാർത്ഥസാരഥി ക്ഷേ ത്രം,തുറവൂർ നരസിംഹസ്വാമി ക്ഷേത്രം, തൃ ക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം, തൃ പ്പൂ ണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം, തൃക്കാക്ക ര വാമന മൂർത്തി ക്ഷേത്രം,ചിറ്റൂർ ശ്രീ കൃഷ്ണ ക്ഷേത്രം,ഏലൂർ മേജർ നാറാണത്ത് ക്ഷേത്രം, കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം, കൊടു ങ്ങല്ലൂർ തൃക്കുലശേഖരം മഹാവിഷ്ണു ക്ഷേ ത്രം ,ഗുരുവായൂർ ,തൃപ്രയാർ ശ്രീരാമ ക്ഷേത്രം, വയനാട് മീനങ്ങാടി മത്സ്യാവതാര ക്ഷേത്രം,പാലക്കാട് പന്നിയൂർ വരാഹ ക്ഷേത്രം,കാച്ചാം കു റുശ്ശി മഹാവിഷ്ണു ക്ഷേത്രം, മലപ്പുറം നാവാ മുകുന്ദ ക്ഷേത്രം,കാസർകോട് അനന്ത പത്മ നാഭസ്വാമി ക്ഷേത്രം തുടങ്ങിയവയാണ് കേരളത്തിലെ പ്രധാനപ്പെട്ട മഹാവിഷ്ണുവിന്റെയും അവതാരമൂർത്തികളുടെയും ക്ഷേത്രങ്ങൾ.
ഏകാദശികളുടെ പേരുകൾ:-
(1) ഉൽപ്പന്ന ഏകാദശി
(2) മോക്ഷദാ ഏകാദശി
(3) സഫലാ ഏകാദശി
(4) പുത്രദാഏകാദശി
(5)ഷഡ്തിലാ ഏകാദശി
(6) ജയ ഏകാദശി
(7) വിജയ ഏകാദശി
8) ആമലകി ഏകാദശി
(9) പാപമോചിനി ഏകാദശി
(10) കാമദാ ഏകാദശി
(11) വരൂഥിനി ഏകാദശി
(12) മോഹിനി ഏകാദശി
(13) അപരാ ഏകാദശി
(14) നിർജ്ജലാ ഏകാദശി
(15) യോഗിനി ഏകാദശി
(16) പത്മ (ശയന) ഏകാദശി
(17) കാമികാ ഏകാദശി
(18) പുത്രപ്രദാ ഏകാദശി
(19) അജാ ഏകാദശി
(20) പരിവർത്തിനി (പത്മനാഭ) ഏകാദശി
(21) ഇന്ദിരാ ഏകാദശി
(22) പാപാങ്കുശ ഏകാദശി
(23) രമാ ഏകാദശി
(24) ഹരിബോധിനി (ഉത്ഥാന) ഏകാദശി
കമല (പരമ) ഏകാദശി,പത്മിനി ഏകാദശി എന്നീ രണ്ട് ഏകാദശികൾ അധിമാസത്തിൽ വന്നു ചേരുന്നവയാണ്.27 ആഗസറ്റ് 2023 ആണ് അടുത്ത ഏകാദശി.
എഴുതിയത്:
ഡോ. പിബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337
Read more നാഗപഞ്ചമി ; ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം