ഇക്കാര്യങ്ങൾ ചെയ്താൽ പരീക്ഷയിൽ നല്ല മാർക്ക് നേടാം
പഠനമുറിയിൽ ഒരു ഗ്ലോബ് വയ്ക്കുന്നത് നല്ലതാണെന്ന് ഫെങ്ഷൂയിലും പറയുന്നു. ആവശ്യമില്ലാത്ത ഒരു ചിത്രവും പഠനമുറിയിൽ തൂക്കരുത്. ആവശ്യത്തിന് കാറ്റും വെളിച്ചവും ഉണ്ടാകണം. രാവിലെ സരസ്വതിയാമത്തിൽ എഴുന്നേറ്റു പഠിക്കുന്നതാണ് ഉത്തമം.
വിദ്യാർത്ഥികളും രക്ഷിതാക്കളും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് നന്നായി പഠിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന്. എങ്ങോട്ട് തിരിഞ്ഞിരുന്ന് പഠിച്ചാലും ഒരു പോലെ അല്ല. കിഴക്കോട്ട് തിരിഞ്ഞിരുന്നു പഠിക്കുന്നത് നന്നായി ഓർമ്മയിൽ നിൽക്കും. പടിഞ്ഞാറെ മുറിയാണ് പഠിക്കാൻ കൂടുതൽ നല്ലത്.
പഠനമുറിയിൽ ഒരു ഗ്ലോബ് വയ്ക്കുന്നത് നല്ലതാണെന്ന് ഫെങ്ഷൂയിലും പറയുന്നു. ആവശ്യമില്ലാത്ത ഒരു ചിത്രവും പഠനമുറിയിൽ തൂക്കരുത്.ആവശ്യത്തിന് കാറ്റും വെളിച്ചവും ഉണ്ടാകണം. രാവിലെ സരസ്വതിയാമത്തിൽ എഴുന്നേറ്റു പഠിക്കുന്നതാണ് ഉത്തമം. നേരത്തെ കിടന്നുറങ്ങണം. ഉറക്കമൊഴിഞ്ഞ് ഇരിക്കുന്നത് നല്ലതല്ല. പഠന പുരോഗതിക്ക് ആയുർവേദം ബ്രഹ്മിഘൃതവും, സാരസ്വതഘൃതവും,സ്വർണ ഭസ്മവും കഴിക്കാൻ നിർദേശിക്കുന്നു.
ജാതകം അനുസരിച്ച് രണ്ടാം ഭാവാധിപനായ ഗൃഹത്തിന്റെ രത്നം ധരിക്കുന്നത് നല്ലതാണ്. മരതകം രത്നം വിദ്യാ കാരകനാരനായ ബുധനെ ആണ് പ്രതിനിധികരിക്കുന്നത്. അതിനാൽ അത് ധരിക്കുന്നത് ബുദ്ധി വികസിക്കാൻ നല്ലതാണ്.
ചില കുട്ടികൾ കറുത്ത വാവിനോ അതിനടുത്ത ദിവസങ്ങളിലോ ആയിരിക്കും ജനിച്ചത്. അങ്ങനെ ഉള്ളവർ മുത്ത് ആണ് ധരിക്കേണ്ടത്. മുത്തിന് പകരം ചന്ദ്രകാന്തം ധരിച്ചാലും മതി.ചന്ദ്രന് ബലമില്ലെങ്കിൽ മറവിയും ടെൻഷനും ഉണ്ടാകും. അത് മാറാൻ ഈ രത്നം ധരിച്ചാൽ മതി.
ജാതകത്തിൽ രണ്ടാം ഭാവം കൊണ്ടാണ് വിദ്യയെ കുറിച്ച് ചിന്തിക്കുന്നത്. ആ രാശിയുടെ അധിപൻ,അവിടെ നിൽക്കുന്നതും,അങ്ങോട്ട് ദൃഷ്ടി ചെയ്യുന്ന ഗ്രഹവുമെല്ലാം പഠനത്തെ സ്വാധീനിക്കുന്നു. അതിനാൽ അവ കൂടി ചിന്തിച്ചു വേണം പരിഹാരം ചെയ്യാൻ.
തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രം, ആലപ്പുഴ എരനല്ലൂർ സരസ്വതി ക്ഷേത്രം, എറണാകുളം നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രം,പറവൂർ മൂകാംബിക, ചോ റ്റാനിക്കര ഭഗവതി, കണ്ണൂർ മൃദംഗശൈലേശ്വരി,കണ്ണൂർ മൂകാംബിക,മലപ്പുറം കാടാംമ്പുഴ, കോട്ടയം പനച്ചിക്കാട് ,കൊല്ലൂർ മൂകാംബിക ക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ കഴിക്കുന്നതും നല്ലതാണ്.
സരസ്വതി ക്ഷേത്രങ്ങളില്ലാത്ത സ്ഥലങ്ങളിൽ ദേവീ ക്ഷേത്രങ്ങളിൽദർശനം നടത്തുക. പ്രാർത്ഥനകൾ വഴിപാടുകൾ നേർച്ചകൾ ഒക്കെ ആത്മ ധൈര്യവും നൽകും. ഇതിൽ ചെയ്യാത്ത കാര്യങ്ങൾ മാത്രം ഇനി ചെയ്താൽ മതിയാകും ഉറപ്പായും മാറ്റമുണ്ടാകും.
തയ്യാറാക്കിയത്: Dr. P.B. Rajesh
Astrologer and Gem Consultant
Read more മാണിക്യം ഇങ്ങനെ ധരിച്ചോളൂ; സർവൈശ്വര്യം ഫലം