Vishu 2024 : വിഷുക്കണി ഒരുക്കൽ ; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

വിഷുകണി ഒരുക്കുന്നതിന് കൃത്യമായ ആചാരം ഉണ്ട്. ഓട്ടുരുളിയിൽ വേണം കണിയൊരുക്കേണ്ടത്. നെല്ലും, ഉണക്കലരിയും ചേർത്തു നിറയ്‌ക്കുക. നാളികേരമുറിയിൽ എണ്ണ ഒഴിച്ച് തിരി തെളിക്കുന്നത് വീട്ടിലെ മുതിർന്ന സ്ത്രീയാണ്. മറ്റുളളവർക്ക് കൂടെ നിന്ന് സഹായിക്കാം. 

how to prepare vishu kani

കേരളത്തിലെ കാർഷിക ഉത്സവമാണ്‌ വിഷു.  മേടം മാസം ഒന്നിന് ആണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസം എന്നാണ് വിഷു‌വിന്റെ അർത്ഥം അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലത്ത് ജനങ്ങൾ ചിന്തിക്കുന്നു. 

വിഷുഫലം എന്നാണ്‌ ഇതിന് പറയുക. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആ ഘോഷങ്ങൾ ഉണ്ട്. അവയെല്ലാം ഭാരതീയ പഞ്ചാംഗം പ്രകാരമുള്ള പുതുവർഷ ആരംഭ ആഘോഷമാണ്. ഗുരുവായൂരപ്പൻ തന്റെ പൊന്നരഞ്ഞാണം ഒരു ബാലന് സമ്മാനമായി നൽകി ആ കുട്ടി തനിക്ക് കിട്ടിയ സമ്മാനം പലരേ യും കാണിച്ചു കൊടുത്തെങ്കിലും ആരും അത് വിശ്വസിച്ചില്ല.

അടുത്ത ദിവസം പൂജാരി നടതുറന്നപ്പോൾ കണ്ണന്റെ അരഞ്ഞാണം കാണാതായത് ശ്രദ്ധിക്കുകയും ആ വാർത്ത നാട്ടിൽ പരക്കുകയും ചെയ്തു. പലരും ആ ബാലൻ കള്ളനാണെന്ന് മുദ്രകുത്തി അപമാനിക്കാൻ തുടങ്ങി. എ ന്നാൽ ആളുകൾ തന്റെ കുട്ടിയെകള്ളനെന്ന് വിളിക്കുന്നത് കുട്ടിയുടെ അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവർ പൊട്ടി കരഞ്ഞുകൊണ്ട് ബാലനെ അടിച്ച് അരഞ്ഞാണം വലിച്ചെറിഞ്ഞു. അത് ഒരു കൊന്ന മരത്തിൽ കുടുങ്ങി. മരം പെട്ടെന്ന് മഞ്ഞ പൂക്കൾ കൊണ്ട് വിരിഞ്ഞു. കുട്ടിക്ക് താൻ നേരിട്ട് കൊടുത്തതാണ് അരഞ്ഞാണം എന്ന് അശരീരിയുണ്ടായി.ഈ മരമാണ് കണിക്കൊന്ന എന്നറിയപ്പെടാൻ തുടങ്ങിയത്. ആ ദിവസമാണ് വിഷു എന്നും ഒരു ഐതീഹ്യം.

 വിഷുക്കണി ഒരുക്കുമ്പോൾ...

വിഷുകണി ഒരുക്കുന്നതിന് കൃത്യമായ ആചാരം ഉണ്ട്. ഓട്ടുരുളിയിൽ വേണം കണിയൊരുക്കേണ്ടത്. നെല്ലും, ഉണക്കലരിയും ചേർത്തു നിറയ്‌ക്കുക. നാളികേരമുറിയിൽ എണ്ണ ഒഴിച്ച് തിരി തെളിക്കുന്നത് വീട്ടിലെ മുതിർന്ന സ്ത്രീ യാണ്. മറ്റുളളവർക്ക് കൂടെ നിന്ന് സഹായിക്കാം. 

കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും കണി കാണിക്കാനുമുള്ള ചുമതല. തേച്ച് മിനുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും പാതി  നിറച്ച്‌, അലക്കിയ,മുണ്ട്, സ്വർണം, വാൽക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, വെറ്റില, അടയ്ക്ക, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേര പാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വച്ചാണ്‌ വിഷുക്കണി ഒരുക്കാം.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

Read more വിഷുഫലം 2024 ; നിങ്ങൾക്കെങ്ങനെ?

 

Latest Videos
Follow Us:
Download App:
  • android
  • ios