Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?
മുടങ്ങിക്കിടന്ന കാര്യങ്ങള്‍ മുന്നോട്ടുപോകാം. ഇതിന് അനുയോജ്യമായ സമയമാണ്. ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി നിങ്ങളുടെ ആദര്‍ശങ്ങളില്‍ സന്ധി ചെയ്യേണ്ടിവരാം. അറിയാം നിങ്ങളുടെ ഇന്ന്
മേടം രാശിയില്‍ ജനിച്ചവര്‍...
കുട്ടികളുടെ കരിയറുമായോ വിദ്യാഭ്യാസവുമായോ ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് മുഖേന ആശ്വാസം ലഭിക്കാം. നിങ്ങള്‍ക്ക് കര്‍മ്മത്തിലുള്ള വിശ്വാസം വര്‍ധിക്കും. ബിസിനസില്‍ പുതിയ പങ്കാളിത്തങ്ങള്‍ വരുമ്പോള്‍ നിര്‍ബന്ധമായും ചര്‍ച്ചകള്‍ നടത്തുക. കുടംബത്തില്‍ സന്തോഷവും സമാധാനവും നിറയും. സന്ധിവേദന, തളര്‍ച്ച എന്നിവയ്ക്ക് സാധ്യത.
ഇടവം രാശിയില്‍ ജനിച്ചവര്‍...
പൊതുവെ അനുകൂലസമയം. മടി ഒഴിവാക്കി ഉന്മേഷത്തോടെയും സമര്‍പ്പണത്തോടെയും ജോലി ചെയ്തുനോക്കൂ. പുതിയ വിജയങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. വരുമാനം വര്‍ധിക്കാം. കുട്ടികളുമൊത്ത് അല്‍പസമയം ചെലവിടുകയും അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുക. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്ക് ഒരുമിച്ച് കൈകാര്യം ചെയ്യാൻ സാധിക്കും. സന്ധിവേദനയ്ക്ക് സാധ്യത.
മിഥുനം രാശിയിൽ ജനിച്ചവര്‍...
വിജയം കൈവരിക്കുന്നതിനായി ഉന്മേഷത്തോടെ പ്രവര്‍ത്തിക്കുകയും പുതിയ നയങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുക. മോശം കാര്യങ്ങള്‍ക്കായി സമയം ചെലവിടാതിരിക്കുക. ബിസിനസില്‍ പ്രവര്‍ത്തനരീതികളില്‍ ദാര്‍ശനികമായ മാറ്റങ്ങള്‍ വരുത്തുന്നത് നന്നായിരിക്കും. വീട്ടില്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്ക് ഒരുമിച്ച് കാര്യങ്ങള്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. സ്ട്രെസ്- മുൻകോപം എന്നിവയുണ്ടാകാം.
കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...
മുടങ്ങിക്കിടന്ന കാര്യങ്ങള്‍ മുന്നോട്ടുപോകാം. ഇതിന് അനുയോജ്യമായ സമയമാണ്. വീട്ടിലെ മുതിര്‍ന്നവരുടെ ഉപദേശങ്ങള്‍ കണക്കിലെടുക്കുക. അവരുടെ അനുഗ്രഹാശിസുകള്‍ വാങ്ങുക. പുതിയ നിക്ഷേപകാര്യങ്ങളിലേക്ക് കടക്കും മുമ്പ് നല്ലതുപോലെ പരിശോധിക്കുക. ഏതാനും വര്‍ഷങ്ങളായി തൊഴില്‍പരമായി നേരിട്ടുകൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. പ്രണയബന്ധങ്ങളില്‍ പരസ്പരം ബഹുമാനിച്ച് മുന്നോട്ട് പോവുക.
ചിങ്ങം രാശിയില്‍ ജനിച്ചവര്‍...
ജോലിത്തിരക്കുകള്‍ക്കിടയില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായെല്ലാം സമയം നീക്കിവയ്ക്കാൻ ശ്രമിക്കുക. അവര്‍ക്ക് നിങ്ങളുടെ വിജയപാതയില്‍ സഹായിക്കാനും സാധിക്കും. ഉന്മേഷവും സമാധാനവുമുള്ള ദിവസമായിരിക്കും. കാര്യങ്ങള്‍ സാവധാനം ചിന്തിച്ച് ചെ്തുതീര്‍ത്താല്‍ മതി. ഏത് പ്രതിസന്ധിഘട്ടത്തിലും ക്ഷമ കൈവിടാതിരിക്കുക. ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി നിങ്ങളുടെ ആദര്‍ശങ്ങളില്‍ സന്ധി ചെയ്യേണ്ടിവരാം. കുടുംബാന്തരീക്ഷം നന്നായിരിക്കും.
കന്നി രാശിയിൽ ജനിച്ചവര്‍...
പൊതുവെ അനുകൂലസമയം. സഹായമാവശ്യമുള്ളവര്‍ക്കും മുതിര്‍ന്നവര്‍ക്കും കരുതലാകാൻ നിങ്ങള്‍ക്ക് സാധിക്കും. വീട്ടില്‍ വിവാഹിതരായവരില്‍ ദമ്പതിമാരുടെ ഐക്യം സന്തോഷം നല്‍കും. വരുമാനം മെച്ചപ്പെടാം. ഗ്യാസ്- മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യത.
തുലാം രാശിയിൽ ജനിച്ചവര്‍...
രാഷ്ട്രീയവുമായോ മതപരമായോ ബന്ധപ്പെട്ട കാര്യങ്ങളില്‍ നല്ല സമയം. നിങ്ങള്‍ക്ക് ഗുണകരമായി വരുന്ന ചില ബന്ധങ്ങളുണ്ടാകാം. ചെറുപ്പക്കാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ വിജയം. വിദ്യാര്‍ത്ഥികള്‍ വെറുതെ സമയം കളയാതെ അവരുടെ പഠനത്തിലും മറ്റും ശ്രദ്ധ ചെലുത്തുക. ബിിനസില്‍ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക. വീട്ടില്‍ ആരെങ്കിലും നേടുന്ന വിജയം വീടിനെയാകെ സന്തോഷിപ്പിക്കാം.
വൃശ്ചികം രാശിയിൽ ജനിച്ചവര്‍...
ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ഇത് നിങ്ങളുടെ വ്യക്തിപ്രഭാവം കൂട്ടും. വീട്ടാവശ്യങ്ങളുടെ ഭാഗമായി ചില മാര്‍ക്കറ്റിംഗ് കാര്യങ്ങള്‍ക്കായി സമയം ചെലവിടും. തളര്‍ച്ച തോന്നാം. വരവുചെലവുകള്‍ ശ്രദ്ധിക്കുക. സാമ്പത്തികകാര്യങ്ങളില്‍ സന്ധി ചെയ്യാതിരിക്കുക. വീട്ടില്‍ ആഹ്ളാദകരമായ അന്തരീക്ഷമുണ്ടാകും.
ധനു രാശിയിൽ ജനിച്ചവര്‍...
ഒരു അപരിചിതനെ കണ്ടുമുട്ടുന്നത് ഗുണകരമാകാം. കുട്ടികളില്‍ നിന്നുള്ള ശുഭവാര്‍ത്തകള്‍ മനസിന് സന്തോഷം നല്‍കാം. ആത്മവിശ്വാസത്തില്‍ കുറവ് നേരിടാം. യോഗ ഈ ഘട്ടത്തില്‍ നല്ലതാണ്. സഹപ്രവര്‍ത്തകരുമായോ തൊഴിലാളികളുമായോ നല്ല ബന്ധം സൂക്ഷിക്കുക. നിങ്ങളുടെ ചില പെരുമാറ്റങ്ങള്‍ കുടുംബാംഗങ്ങളെ വിഷമിപ്പിച്ചേക്കാം.
മകരം രാശിയിൽ ജനിച്ചവര്‍...
വ്യക്തിപരമും സാമ്പത്തികവുമായ മെച്ചത്തിനായുള്ള പദ്ധതികളുണ്ടാകാം. വീട്ടില്‍ ചില പുതുക്കിപ്പണികള്‍ വരാം. കുട്ടികളുമായി സമയം ചെവിടുന്നത് സന്തോഷം നല്‍കാം. മുതിര്‍ന്ന ഒരാളുടെ സഹായത്തോടെ ബിസിനസില്‍ പുതിയ ഓര്‍ഡറുകള്‍ കണ്ടെത്താം. വീട്ടില്‍ സുഖകരമായ അന്തരീക്ഷം.
കുംഭം രാശിയിൽ ജനിച്ചവര്‍...
മാനസികവും ആത്മീയവുമായ സൗഖ്യമുണ്ടാകാം. വിചാരിച്ച പലതും ചെയ്യാൻ സാധിക്കുന്നത് സന്തോഷം നല്‍കാം. നിങ്ങളുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന രീതിയില്‍ ചെറിയ സ്വാര്‍ത്ഥതയാകാം. ജീവിതത്തില്‍ എല്ലാം ഉണ്ടെന്നുവരികിലും ഒറ്റപ്പെടല്‍ തോന്നാം. നെഗറ്റിവിറ്റി നിങ്ങളെ കയ്യടക്കാതെ ശ്രദ്ധിക്കുക. വീട്ടിലെ ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങളുണ്ടാകാം. സീസണല്‍ രോഗങ്ങള്‍ പിടിപെടാം.
മീനം രാശിയിൽ ജനിച്ചവര്‍...
ശാരീരികവും മാനസികവുമായി അസാധ്യമാംവിധം പോസിറ്റീവ് എനര്‍ജി അനുഭവപ്പെടാം. പല പ്രധാന തീരുമാനങ്ങളും എടുക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കാം. യുവാക്കള്‍ക്ക് പല കാര്യങ്ങളിലും വിചാരിച്ച ഫലം കിട്ടാം. കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമയം ചെലവിടാം. ബിസിനസ് കാര്യങ്ങള്‍ അല്‍പം മന്ദഗതിയില്‍ നീങ്ങാം. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും.