Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

ദീര്‍ഘനാളായി തുടര്‍ന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നത് മൂലം മനസമാധാനം ലഭിക്കാം. വാഹനങ്ങളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for october 14 2022

മേടം രാശിയില്‍ ജനിച്ചവര്‍...

വൈകാരികമായി ശക്തരായിരിക്കും. താല്‍പര്യമുള്ള കാര്യങ്ങള്‍ക്കായി സമയം ചെലവിടും. കുടുംബത്തോടൊപ്പം മതപരമായ പരിപാടികളില്‍ പങ്കെടുക്കും. വ്യക്തിത്വത്തില് പൊസിറ്റീവായ മാറ്റങ്ങള്‍ കാണാം. പെട്ടെന്ന് ചില പ്രശ്നങ്ങള്‍ വരാം. എന്നാല്‍ നിങ്ങളുടെ കഴിവ് കൊണ്ട് അവയെ മറികടക്കാം. മോശമായവരിലൂടെ പേരുദോഷത്തിന് സാധ്യത. കുടുംബാന്തരീക്ഷം നല്ലത്. ആരോഗ്യനിലയും തൃപ്തികരം.

ഇടവം രാശിയില്‍ ജനിച്ചവര്‍...

റിയല്‍ എസ്റ്റേറ്റ്- നിക്ഷേപമേഖലകളില്‍ സജീവമാകാം. ശുഭവാര്‍ത്തകള്‍ തേടിയെത്താം. ഓരോ ജോലിയും ഭംഗിയായി ചെയ്തുതീര്‍ക്കാം. മനസില്‍ നെഗറ്റീവായ കാര്യങ്ങള്‍ ഉയരാം. പ്രകൃതിക്കൊപ്പം സമയം ചെലവിടുന്നതും മെഡിറ്റേഷനും നല്ലത്. ചെറുപ്പക്കാര്‍ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കുക.ബിസിനസില്‍ കാര്യങ്ങള്‍ കൂടുതലായി ചെയ്യേണ്ടി വരാം. കുടുംബാന്തരീക്ഷം നല്ലത്. ആരോഗ്യനിലയും നല്ലത്.

മിഥുനം രാശിയിൽ ജനിച്ചവര്‍...

മാനസികമായി ശക്തിയായി തുടരാം. വ്യക്തിത്വം മെച്ചപ്പെടുത്താൻ ശ്രമിക്കും. ചിലരുമായുള്ള കൂടിക്കാഴ്ച ഗുണപരമായി പ്രയോജനപ്പെടുത്താം. സാമ്പത്തികകാര്യങ്ങളില്‍ സന്ധി ചെയ്യാതിരിക്കുക. വാഹനത്തിന് മുകളില്‍ അമിത ചെലവ് വരാം. ഇത് ബഡ്ജറ്റിനെ ബാധിക്കാം. ബന്ധുക്കളുമായി നല്ല ബന്ധം തുടരുന്നതിന് ശ്രമിക്കുക. കുടുംബത്തോടൊപ്പം ഷോപ്പിംഗിനും മറ്റും സമയം ചെലവിടും. സീസണല്‍ രോഗങ്ങള്‍ക്ക് സാധ്യത.

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

വിജയങ്ങള്‍ സന്തോഷം നല്‍കും.കരിയറിലും വ്യക്തിപരമായ കാര്യങ്ങളിലും ഈ ഗോ പ്രശ്നമാകാതെ നോക്കുക. തിടുക്കമോ അമിതമായ സന്തോഷമോ ബന്ധങ്ങളെ മോശമായി ബാധിക്കാം. ചിലരുമായി കൂടിക്കാണുന്നത് ബിസിനസിന് നല്ലത്. കുടുംബാന്തരീക്ഷം നന്നായി പോകാം. ആരോഗ്യനിലയും തൃപ്തികരം.

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

നിങ്ങള്‍ക്ക് അനുകൂലസമയം. ഗുണപരമായ കാര്യങ്ങള്‍ സംഭവിക്കാം. ദീര്‍ഘനാളായി തുടര്‍ന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നത് മൂലം മനസമാധാനം ലഭിക്കാം. സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഉറച്ച തീരുമാനങ്ങള്‍ നല്ലതിനായിരിക്കും. എതിരാളികളുടെ നീക്കം എപ്പോഴും ശ്രദ്ധിക്കുക. നിസാരകാര്യങ്ങള്‍ക്ക് വഴക്കുണ്ടാകാം. മറ്റുള്ളവരുടെ പ്രകൃതം അറിഞ്ഞ് പെരുമാറുക. കുട്ടികള്‍ക്കൊപ്പം സമയം ചെലവിടുക. ബിസിനസ് കാര്യങ്ങള്‍ നന്നായി പോകാം. പങ്കാളിയുമായി ചില തര്‍ക്കങ്ങളുണ്ടാകാം. സ്ട്രെസ് തളര്‍ച്ചയ്ക്ക് കാരണമാകാം. 

കന്നി രാശിയിൽ ജനിച്ചവര്‍... 

സ്വപ്നസാക്ഷാത്കാരം മനസമാധാനം നല്‍കാം. പുതിയ കെട്ടിടങ്ങള്‍ വാങ്ങാനുള്ള തീരുമാനം നല്ലത്. കഠിനമായി പരിശ്രമിച്ചാലും ഫലം കുറവായിരിക്കും. വിദ്യാര്‍ത്ഥികള്‍ ചിന്തകള്‍ക്കായി തന്നെ ഏറെ സമയം ചെലവിടാം. ബിസിനസ് ചെയ്യുന്ന സ്ത്രീകള്‍ അവരുടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാം. ദാമ്പത്യബന്ധം നന്നായി പോകാം. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യത.

തുലാം രാശിയിൽ ജനിച്ചവര്‍...

മോശം ബന്ധങ്ങള്‍ പോലും നന്നാക്കിയെടുക്കാൻ സാധിച്ചേക്കാം. വിധിയിലോ കര്‍മ്മത്തിലോ വിശ്വസിക്കുന്നത് നല്ല ചുറ്റുപാട് നല്‍കാം. ചില സമയത്ത് നിങ്ങളുടെ പ്രകൃതം മറ്റുള്ളവര്‍ക്ക് പ്രശ്നമായി വരാം. കുടുംബത്തില്‍ ചില തെറ്റിദ്ധാരണകള്‍ക്ക് സാധ്യത. അവ്യക്തതകള്‍ നീങ്ങേണ്ടതുണ്ട്. ഭാര്യക്കും ഭര്‍ത്താവിനുമിടയ്ക്ക് ഈഗോ പ്രശ്നമുണ്ടാകാം. ആരോഗ്യനില തൃപ്തികരം.

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

ഏതാനും ദിവസങ്ങളായി തുടര്‍ന്നിരുന്ന ചില തടസങ്ങള്‍ നീക്കാൻ നിങ്ങള്‍ക്ക് സാധിക്കും. ഇത് സംതൃപ്തി നല്‍കാം. രാഷ്ട്രീയ- സാമൂഹികകാര്യങ്ങളില്‍ പങ്കാളിയാകാം. അടുത്ത ഒരാള്‍ക്ക് പോലും നിങ്ങളെ തകര്‍ക്കാമെന്ന ഓര്‍മ്മ വേണം. ചെറുപ്പക്കാര്‍ ഇപ്പോള്‍ കരിയറില്‍ ശ്രദ്ധിക്കാത്തത് ഭാവിയില്‍ മോശമായി വരാം. പുതിയ ചിലരെ കാണുന്നത് തൊഴില്‍ മേഖലയില്‍ ഗുണം നല്‍കാം. ഭാര്യാ-ഭര്‍തൃബന്ധം കൂടുതല്‍ ശക്തമാകാം. വാഹനങ്ങളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം. 

ധനു രാശിയിൽ ജനിച്ചവര്‍...

ബഹുമാനവും പേരും ലഭിക്കാൻ സാധ്യത. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം കൂടാം. ബിസിനസും കുടുംബജീവിതവും തമ്മില്‍ അകലം പാലിക്കാൻ ശ്രദ്ധിക്കുക. അടുത്തൊരാളിന്‍റെ മോശം കാര്യം നിങ്ങള്‍ക്ക് ആഘാതമാകാം. വാഹനത്തിന്‍റെയോ കെട്ടിടത്തിന്‍റെയോ പേപ്പറുകള്‍ സൂക്ഷിക്കുക. ചില വിഷയങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ മേഖലയില്‍ നിന്ന് ശ്രദ്ധ തെറ്റാൻ കാരണമാകാം. ബിസിനസില്‍ പരാജയമില്ല. ദാമ്പത്യബന്ധം മധുരതരമായി പോകാം. മൂത്രാശയസംബന്ധമായ അണുബാധകള്‍ക്ക് സാധ്യത.

മകരം രാശിയിൽ ജനിച്ചവര്‍...

നിങ്ങളുടെ പ്രത്യേകതമായ കഴിവുകളെ തുടച്ചുമിനുക്കാൻ അവസരം. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ വിജയിക്കും. ഒരുപാട് സ്വാര്‍ത്ഥമായി നില്‍ക്കുന്നത്. വ്യക്തിജീവിതത്തെയും കുടുംബത്തെയുമെല്ലാം മോശമായി ബാധിക്കാം. മതപരമായ കാര്യങ്ങളില്‍ വരുന്ന തെറ്റിദ്ധാരണ ചില തര്‍ക്കങ്ങളിലേക്ക് നയിക്കാം. ജോലിയില്‍ തടസങ്ങള്‍ നേരിടാം. പങ്കാളിയുമായി തര്‍ക്കമുണ്ടാകാം. ആരോഗ്യനില തൃപ്തികരം.

കുംഭം രാശിയിൽ ജനിച്ചവര്‍...

മുതിര്‍ന്നവരുടെ സ്നേഹവും അനുഗ്രഹവും ഉണ്ട്. ആവശ്യത്തില്‍ നില്‍ക്കുന്ന സുഹൃത്തിനെ സഹായിക്കുന്നത് സന്തോഷം നല്‍കും. ആദര്‍ശങ്ങള്‍ വിട്ട് സന്ധി ചെയ്യേണ്ട. സഹോദരങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ നിന്ന് ശ്രദ്ധ മാറി നെഗറ്റീവായ കാര്യങ്ങള്‍ക്കായി സമയം ചെലവിടാതിരിക്കുക. മെഷീൻ- ഓയില്‍ കച്ചവടം ലാഭം നല്‍കും. ജോലി അധികമായതിനാല്‍ കുടുംബകാര്യങ്ങള്‍ക്ക് സമയം കിട്ടാതെ വരാം. തൊണ്ടവേദനയ്ക്ക് സാധ്യത.

മീനം രാശിയിൽ ജനിച്ചവര്‍...

ഓരോ കാര്യങ്ങളും നിങ്ങളുടെ ചിന്തയും കഴിവും ഉപയോഗപ്പെടുത്തി ചെയ്യാൻ ശ്രമിക്കും. പദ്ധതിയിട്ട പ്രകാരം ഇതെല്ലാം ചെയ്യുന്നത് കൂടുതല്‍ ഫലം നല്‍കും. വീട്ടില്‍ അതിഥികള്‍ വരാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ നിന്ന് ശ്രദ്ധ പോകാതെ നോക്കുക. അല്ലെങ്കില്‍ ഫലം മോശമാകാം. കാറ്ററിംഗ് ട്രേഡ് അല്‍പം മങ്ങാം. ദാമ്പത്യബന്ധം നന്നായി പോകാം. മോശം ഡയറ്റ് ഉദരസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കാം. 

Latest Videos
Follow Us:
Download App:
  • android
  • ios