Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

മതപരമായ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ വീട്ടില്‍ സമാധാനം കൈവരാം. കുട്ടികളുടെ ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സന്തോഷം നല്‍കാം. വീട്ടില്‍ പുതുക്കിപ്പണിയലുകള്‍ ആലോചിക്കാം. അറിയാം നിങ്ങളുടെ ഇന്ന്...

horoscope today daily predictions for august 17 2022

മേടം രാശിയില്‍ ജനിച്ചവര്‍...

പല പുതിയ അവസരങ്ങളുമുണ്ടാകും. സമ്പാദ്യത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് തുടങ്ങാൻ അനുയോജ്യമായ സമയം. ഗുണമുള്ള ചില കാര്യങ്ങളെ കുറിച്ച് സഹോദരങ്ങളുമായോ അടുത്ത ബന്ധുക്കളുമായോ ചര്‍ച്ച നടത്താം. മടി പിടിക്കരുത്. സംസാരം പരുക്കനാകാതെ നോക്കുക. മോശം ഭാഷ ഉപയോഗിക്കുന്നത് ചിലരുടെ അതൃപ്തിക്ക് ഇടയാക്കാം. ഫീല്‍ഡ് വര്‍ക്കില്‍ ഒന്നിച്ചുള്ള പരിശ്രമം ഉണ്ടാകാം. ജോലിഭാരമുണ്ടെങ്കിലും വീടിന് പ്രാധാന്യം നല്‍കാൻ നിങ്ങള്‍ക്ക് സാധിക്കും. ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് സാധ്യത. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

സാമ്പത്തികനേട്ടത്താല്‍ മനസന്തോഷം. മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ചിന്തകളില്‍ ശുഭാപ്തിവിശ്വാസം വരാം. നേരത്തെ പദ്ധതിയിട്ട കാര്യങ്ങളിലേക്ക് കടക്കാം. അമിത ആത്മവിശ്വാസം മൂലം ചതിവ് പറ്റാം. സുഹൃത്തുക്കളുമായി വെറുതെ സമയം ചെലവഴിച്ച് തീര്‍ക്കരുത്. നിങ്ങളുടെ ഊര്‍ജ്ജം ഗുണകരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുക. ബിസിനസില്‍ വലിയ പുരോഗതിയില്ല. വീട്ടുകാര്യങ്ങളില്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം വരാം. തലവേദനയ്ക്കും ക്ഷീണത്തിനും സാധ്യത.

മിഥുനം രാശിയിൽ ജനിച്ചവര്‍...

നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട തീരുമാനം ഇപ്പോഴെടുക്കാം. മറ്റുള്ളവരുടെ ഉപദേശങ്ങളുണ്ടാകാം, എങ്കിലുംസ്വന്തം മനസാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക. വരവിന് അനുസരിച്ച് ചെലവും വര്‍ധിക്കാം. കുടുംബകാര്യത്തിലോ ബിസിനസിലോ പുറത്തുനിന്ന് ഒരാള്‍ ഇടപെടാതെ നോക്കുക. അല്ലെങ്കില്‍ തെറ്റിദ്ധാരണകള്‍ വരാം. ബിസിനസിലെ പരിശ്രമങ്ങള്‍ക്ക് മതിയായ ഫലം ലഭിക്കാം. ആരോഗ്യനില തൃപ്തികരം. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

പുതിയ ഉന്മേഷം ഉള്ളില്‍ നിന്ന് അനുഭവപ്പെടാം. വീട്ടില്‍ ഏറെ നാളായി തുടര്‍ന്നിരുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാം. വീടിന്റെ സുരക്ഷയ്ക്കായി നിങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന ചില നിയമങ്ങള്‍ നല്ലതാണ്. കുട്ടികളെ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കാം. ഇതിലൂടെ അവര്‍ക്കും ഒരു സുരക്ഷിതബോധമുണ്ടാകാം. വീട്ടിലെ മുതിര്‍ന്നൊരാളുടെ ആരോഗ്യനില മോശമാകുന്നതോടെ പല ജോലികളും മുടങ്ങിപ്പോകാം. ബിസിനസ് കാര്യങ്ങളില്‍ വലിയ അവഗണന വരരുത്. പങ്കാളിയില്‍ നിന്നുള്ള വൈകാരിക പിന്തുണ വലിയ രീതിയില്‍ സ്വാധീനിക്കും. സീസണല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

സാമ്പത്തികകാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാൻ അനുയോജ്യമായ സമയം. പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്നത് സന്തോഷം നല്‍കും. താല്‍പര്യമുള്ള ചില കാര്യങ്ങളില്‍ വ്യാപൃതരാകുന്നത് മൂലം സന്തോഷം ലഭിക്കാം. വൈകാരികത നിയന്ത്രിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ അത് മുതലെടുക്കാം. അമ്മയുടെ ബന്ധത്തിലുള്ള ആരെങ്കിലുമായും തെറ്റിദ്ധാരണകള്‍ സംഭവിക്കാം. ഫീല്‍ഡ് ജോലി മുഴുവനായി പൂര്‍ത്തിയാക്കാൻ സാധിക്കും. അനാവശ്യമായ കാര്യങ്ങള്‍ക്കായി സമയം ചെലവിടാതിരിക്കുക. സന്ധിവേദനയ്ക്കും ബിപിക്കും സാധ്യത. 

കന്നി രാശിയിൽ ജനിച്ചവര്‍...

നിങ്ങളുടെ കഴിവ് മൂലം പല ജോലികളും ചെയ്തുതീര്‍ക്കാൻ സാധിക്കും. സ്റ്റോക് മാര്‍ക്കറ്റില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകാം. വിവാദങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുക. അസൂയ മൂലം പലരും പ്രശ്നങ്ങളുണ്ടാക്കാം. അയല്‍ക്കാരുമായി തര്‍ക്കമുണ്ടാകാം. മാര്‍ക്കറ്റിംഗ് ബന്ധമുള്ള കാര്യങ്ങള്‍ ചെയ്യാം. പഴയ സുഹൃത്തുക്കളെ കാണാം. ആരോഗ്യനില സുഖകരം. 

തുലാം രാശിയിൽ ജനിച്ചവര്‍...

മെച്ചപ്പെട്ട സമയം. ആത്മവിശ്വാസം നല്ലതോതില്‍ അനുഭവപ്പെടാം. പ്രധാനപ്പെട്ട ജോലികള്‍ ദിവസത്തിന്‍റെ നേരത്തെ ചെയ്യാം. കുട്ടികളുമായി ബന്ധപ്പെട്ട് നല്ലവാര്‍ത്തകള്‍ തേടിയെത്താം. നിങ്ങളുടെ സ്വാര്‍ത്ഥത സൗഹൃദങ്ങളെ ബാധിക്കാം. ജോലിസ്ഥലത്തെ അന്തരീക്ഷത്തില്‍ മാറ്റം വരാം. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അല്‍പസമയം ചെലവിടൂ. ആരോഗ്യനില തൃപ്തികരം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും വിജയത്തിനായി കഠിനമായി അധ്വാനിക്കണം. ഉച്ചയ്ക്ക് ശേഷം ചില ജോലികള്‍ പെട്ടെന്ന് പൂര്‍ത്തിയാകും. ചിന്തകള്‍ക്ക് അധികസമയം ചെലവഴിക്കാതെ കാര്യങ്ങളിലേക്ക് കടക്കുക. ഗുണകരമായ സാഹചര്യങ്ങളുണ്ടാകാം. അതിനാല്‍ നിരാശ വേണ്ട. പിആര്‍ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത് ബിസിനസില്‍ പുതിയ വാതിലുകള്‍ തുറന്നിടാം. കുടുംബാന്തരീക്ഷം സന്തോഷകരം. ഗ്യാസ്-ദഹനപ്രശ്നങ്ങള്‍ എന്നിവ നേരിടാം. 

ധനു രാശിയിൽ ജനിച്ചവര്‍...

കുറെ നാളായി ശ്രമിച്ചുകൊണ്ടിരുന്ന ചില കാര്യങ്ങള്‍ ഇന്ന് ചെയ്യാനാകും. പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കാം. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ സംശയമനോഭാവം മറ്റുള്ളവരെ പ്രശ്നത്തിലാക്കാം. ചിന്തകളില്‍ വിട്ടുവീഴ്ച ചെയ്യുക. വൈകാരികമായി തീരുമാനങ്ങളെടുക്കാതിരിക്കുക. ബിസിനസ് കാര്യങ്ങളില്‍ തൊഴിലാളികളുമായോ മറ്റോ തര്‍ക്കത്തിന് മുതിരരുത്. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം ലഭ്യമായിരിക്കാൻ സമയം കിട്ടാതെ വരാം. ജോലിഭാരം മൂലം അസ്വസ്ഥത, ക്ഷീണം എന്നിവ വരാം. 

മകരം രാശിയിൽ ജനിച്ചവര്‍...

ഗുണദോഷ സമ്മിശ്രം. ചിട്ടകള്‍ തെറ്റാതെ കൊണ്ടുപോവുക. വരുമാന സ്രോതസ് ശക്തിപ്പെടാം. വീട്ടില്‍ അതിഥികള്‍ വരാം. മടി പിടിക്കാതെ നോക്കുക. ബന്ധുക്കള്‍ ചില പഴയ കാര്യങ്ങള്‍ വീണ്ടും എടുത്തിടാം. കുട്ടികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ബിസിനസില്‍ അനുഭവപരിചയമുള്ളവരുടെ ഉപദേശം സ്വീകരിക്കുക. പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ധൈര്യമാകാം. ആരോഗ്യനില തൃപ്തികരം.

കുംഭം രാശിയിൽ ജനിച്ചവര്‍...

വീട്ടില്‍ പുതുക്കിപ്പണിയലുകള്‍ ആലോചിക്കാം. കുടുംബത്തില്‍ ആകെ സന്തോഷം ഉണ്ടാകാം. എന്ത് ചെയ്യുമ്പോഴും ബഡ്ജറ്റിനെ കുറിച്ചോര്‍ക്കുക. അമിത ചിന്ത മൂലം വിജയം കൈ തെറ്റി പോകാം. തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കാൻ ശീലിക്കണം. പ്രധാനപ്പെട്ട രേഖകള്‍ സൂക്ഷിച്ചുവയ്ക്കുക. പ്രധാനപ്പെട്ട എന്തോ നഷ്ടപ്പെടാൻ സാധ്യത. ഫീല്‍ഡ് വര്‍ക്കില്‍ തിരക്ക് കൂടാം. പങ്കാളിയുമായി അഭിപ്രായ വ്യത്യാസം വേണ്ട. സ്ട്രെസ് ജോലിയെ ബാധിക്കാം. ഒപ്പം ദഹനപ്രശ്നങ്ങളുമുണ്ടാക്കാം. 

മീനം രാശിയിൽ ജനിച്ചവര്‍...

മതപരമായ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ വീട്ടില്‍ സമാധാനം കൈവരാം. കുട്ടികളുടെ ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സന്തോഷം നല്‍കാം. വീട്ടിലെ മുതിര്‍ന്നവര്‍ക്ക് ആദരം നല്‍കുക. അമിതമായ ഇടപെടലുകള്‍ മൂലം വീട്ടിലെ അന്തരീക്ഷം മോശമാകാം. പെരുമാറ്റം നിയന്ത്രിക്കുക. സഹോദരങ്ങളുമായി തര്‍ക്കമുണ്ടാകാം. ബിസിനസില്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അനുസരിച്ചുള്ള വിജയം കൈവരാം. കുടുംബത്തോടൊപ്പം സമയം ചെലവിടുക. ആരോഗ്യനില തൃപ്തികരം.

Latest Videos
Follow Us:
Download App:
  • android
  • ios