Today Horoscope : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

ഭൂമിസംബന്ധമായ അഭിപ്രായ വ്യത്യാസത്തിനോ തർക്കത്തിനോ സാദ്ധ്യതയുണ്ട്. നിലവിലുള്ള സംരംഭം താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വരാം. വിദ്യാർത്ഥികൾക്ക് പഠന ഭാരം വർദ്ധിക്കും. അലങ്കാര വസ്തുക്കൾക്കായി ധാരാളം പണം ചിലവഴിക്കും. 
 

horoscope today Astrological prediction for March 14 2022

മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)

ഭൂമിസംബന്ധമായ അഭിപ്രായ വ്യത്യാസത്തിനോ  തർക്കത്തിനോ സാദ്ധ്യതയുണ്ട്. നിലവി ലുള്ള സംരംഭം താൽക്കാലികമായി നിർത്തി വയ്‌ക്കേണ്ടി വരാം.വിദ്യാർത്ഥികൾക്ക് പഠന ഭാരം വർദ്ധിക്കും.അലങ്കാര വസ്തുക്കൾക്കായി ധാരാളം പണം ചിലവഴിക്കും. 

എടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

സാഹിത്യകാരന്മാർക്ക് നല്ല കാലം. സ്ഥലമോ വീടോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും. സന്താനങ്ങൾ മുഖേന മനഃസമാ ധാനക്കുറവ് അനുഭവപ്പെടും. പിതാവിൽ നിന്നും സഹായങ്ങൾ ലഭിക്കും. 

മിഥുനം:- ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

സന്താനങ്ങൾക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും. ഈശ്വരാരാധനയ്ക്കായി കൂടുതൽ സമയം കണ്ടെത്തും. മുടങ്ങി കിടന്നിരുന്ന പല കാര്യ ങ്ങളും ഏറ്റെടുത്ത് നടത്തും. ഇഷ്ടമുള്ള കാലമായി അനുഭവപ്പെടും. 

കർക്കിടകം:- (പുണർതം1/4,പൂയം,ആയില്യം) 

സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴി യാതെ വരും. സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അനാവശ്യചിന്തകൾ കൊണ്ട് മനസ് അസ്വസ്ഥമാകും. 

ചിങ്ങം:- ( മകം,പൂരം,ഉത്രം1/4)

അലങ്കാര വസ്തുക്കൾക്കും ആഡംബരങ്ങൾക്കുമായി ധാരാളം പണം ചെലവഴിക്കും. ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസം മനഃസംഘർഷങ്ങൾക്ക് കാരണമാകും. ആരോഗ്യം ശ്രദ്ധിക്കുക. സുഹൃത്തുക്കളുമായി വിനോദയാത്രയിൽ പങ്കെടുക്കും. 

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര 1/2)

വിദേശ യാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങൾ മാറിക്കിട്ടും. മറ്റുള്ളവർക്ക് ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന്  നടക്കും. 

തുലാം:-( ചിത്തിര1/2, ചോതി, വിശാഖം 3/4)

പുണ്യക്ഷേത്രദർശനം സാദ്ധ്യമാകും. പുതിയ വീട്ടിലേക്കു താമസം മാറാൻ കഴിയും വിദ്യാർത്ഥികൾക്ക്  ഉപരിപഠനത്തിന് അനുകൂല സമയമാണ്. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.  

വൃശ്ചികം:- (വിശാഖം 1/4, അനിഴം, തൃക്കേട്ട)

തർക്കവിഷയങ്ങളിൽ നിന്നും അകന്നു നിൽക്കുക.ശത്രുക്കളിൽ നിന്നും ഉപദ്രവമുണ്ടാകും. പ്രമോഷന് ശ്രമിക്കുന്നവർക്ക് അനുകൂലമായ തീരുമാനമുണ്ടാകും. പൂർവിക സ്വത്തിൽ നിന്നും നേട്ടം പ്രതീക്ഷിക്കാം.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കർമ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അൽപം ആശ്വാസം ലഭിക്കും. വാഹനസംബന്ധമായി ചെലവുകൾ കൂടും. എല്ലാ കാര്യത്തിലും പ്രതീക്ഷിക്കുന്നതിലേറെ ചെലവുണ്ടാകും. 

മകരം :-(ഉത്രാടം,തിരുവോണം,അവിട്ടം1/2)

ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് സമയം അനുകൂലമാണ്.സ്വർണാഭരണങ്ങൾ വാങ്ങുകയോ കൈവശം വന്നുചേരുകയോ ചെയ്യും. കലഹങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിക്കണം. ഗൃഹഭരണകാര്യങ്ങളിൽ അലസതകൾ അനുഭവപ്പെടും. 

കുംഭം:-(അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)

ആഘോഷങ്ങളിൽ പങ്കെടുക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പുതിയ സംരംഭങ്ങൾക്ക്  സമയം അനുകൂലമാണ്. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. 

മീനം:-( പൂരുരുട്ടാതി 1/4,ഉത്രട്ടാതി ,രേവതി)

വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. കലാരംഗത്ത്  അവസരങ്ങൾ വർദ്ധിക്കും.യാത്ര ഗുണകരമായി തീരും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios