Today Astrology : ദിവസഫലം; തൊഴിൽ രംഗത്ത് പുരോഗതി, സാമ്പത്തിക നില മെച്ചപ്പെടും
കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും.അയൽക്കാരുമായി തർക്കങ്ങളുണ്ടാവാൻ ഇടയുണ്ട്. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. സാമ്പത്തിക നില ഭദ്രമാണ്.
മേടം:-(അശ്വതി, ഭരണി, കാർത്തിക 1/4)
ബന്ധുക്കളെ സന്ദർശിക്കും. ഔദ്യോഗികരംഗത്ത് പല നേട്ടങ്ങളും പ്രതീക്ഷിക്കാം.യാത്രകൾ ഗുണകരമാകും.സാമ്പത്തിക നില മെച്ചപ്പെടും.
ഇടവം:-(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും.അയൽക്കാരുമായി തർക്കങ്ങളു ണ്ടാവാൻ ഇടയുണ്ട്. പ്രാർത്ഥനകൾ മുടങ്ങാ തെ നടത്തുക. സാമ്പത്തിക നില ഭദ്രമാണ്.
മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പുതിയ സംരംഭം തുടങ്ങാൻ അനുകൂലമായ ദിവസമാണ്.വരുമാനം വർദ്ധിക്കും.പരീക്ഷയി ൽ ഉന്നത വിജയം നേടും.സാഹിത്യരംഗത്ത് ശോഭിക്കാൻ സാധിക്കും.
കർക്കടകം:-(പുണർതം 1/4, പൂയം, ആയില്യം)
കുടുംബത്തിൽ സമാധാനവും ഐശ്വര്യവുമുണ്ടാകും.സാഹിത്യകാരന്മാർക്ക് അംഗീകാരങ്ങൾ ലഭിക്കും.എല്ലാ കാര്യങ്ങളിലും ഉന്മേഷ ത്തോടെ പൂർത്തിയാക്കും.പഴയ ഒരു സുഹൃത്തിനെ കണ്ടു മുട്ടും.
ചിങ്ങം:-(മകം, പൂരം, ഉത്രം1/4 )
തീർത്ഥയാത്ര ചെയ്യാനുള്ള യോഗമുണ്ട്. സഹ പ്രവർത്തകരുടെ പ്രശംസ നേടും.ഈശ്വരാധീനം കുറഞ്ഞ സമയമാണ്. മരുന്നുകൾ കഴിക്കേണ്ടി വരാം.
കന്നി:-(ഉത്രം 3/4, അത്തം, ചിത്തിര1/2 )
ആഡംബരങ്ങൾക്കായി കൂടുതൽ പണം മുടക്കും.പുതിയ വാഹനം സ്വന്തമാക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. രോഗങ്ങൾ പിടിപെടും.
തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉല്ലാസയാത്രയിൽ പങ്ക് ചേരും.ഉപരി പഠനത്തിന് അനുകൂല സമയം.ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. കുടുംബജീവിതം സന്തോഷ പ്രദമായിരിക്കും.
വൃശ്ചികം:-(വിശാഖം1/4 , അനിഴം, തൃക്കേട്ട )
പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.വരുമാനം വർദ്ധിക്കും.പുതിയ അവസരങ്ങൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.എതിരാളികളെ നിഷ് പ്രഭരാക്കും.
ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)
പ്രതീക്ഷിക്കുന്നപോലെ ചില കാര്യങ്ങൾ നടക്കും.വലിയ സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാർത്ഥകൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും.ഭാഗ്യമുളള ദിവസമാണിന്ന്.
മകരം:-(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കർമ്മരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും.ഭാഗ്യംകൊണ്ട് പലതും നേടും.വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും.സഹോദര സഹായം ലഭിക്കും.
കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും .ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് ലഭിക്കും .സാമ്പത്തിക നിലമെച്ചപ്പെടും. പൊ തുവേ ഗുണകരമായ ദിവസമാണിന്ന്.
മീനം(പൂരുരുട്ടാതി1/4, ഉതൃട്ടാതി, രേവതി)
തീർത്ഥയാത്രയിൽ പങ്ക് ചേരും.തൊഴിൽ രംഗത്ത് നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.പുതിയ പ്രണയ ബന്ധം ഉടലെടുക്കും.
തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant
Read more നിര്‍ജല ഏകാദശി ; ഈ വ്രതം ഒരു വർഷത്തെ ഫലം