Today Horoscope : ദിവസഫലം ; ഇന്ന് നിങ്ങൾക്ക് എങ്ങനെ?
ഇന്ന് നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
പുതിയ സംരംഭങ്ങൾ ആരംഭിക്കും. പ്രശസ്തിയും അംഗീകാരവും ലഭിക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. കുടുംബജീവിതം സന്തോഷകരമാകും.
ഇടവം:- (കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. ഇടവിട്ട് ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് നേട്ടം. സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കും.
മിഥുനം:-(മകയിരം1/2, തിരുവാതിര, പുണർതം 3/4)
വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം. ജീവിതപങ്കാളിക്ക് രോഗ അരിഷ്ടതകൾക്ക് സാധ്യത. വിദ്യാഭ്യാസ രംഗത്ത് നേട്ടം ഉണ്ടാകും. തൊഴിലിൽ നിന്നല്ലാതെ വരുമാനം കണ്ടെത്തും.
കർക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
പാരമ്പര്യ രോഗങ്ങൾ പിടിപെടാം. ദീർഘയാത്രകൾ സാധിക്കുമെങ്കിൽ ഒഴിവാക്കുക.മാനസി ക പിരിമുറുക്കം വർധിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി ഉണ്ടാകും.
ചിങ്ങം:-(മകം, പൂരം, ഉത്രം 1/4)
പല രീതിയിൽ വരുമാനം വർദ്ധിക്കും. പ്രശസ്തി വർദ്ധിക്കും. വിദേശയാത്ര നടത്താൻ കഴിയും. നിയമകാര്യങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം.
കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വായ്പ അനുവദിച്ചു കിട്ടും. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും. വിലപിടിച്ച ഗൃഹോപകരണങ്ങൾ വാങ്ങും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.
തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും .പുതിയ വാഹനം വാങ്ങാൻ സാധിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. യാത്രകൾ ഗുണകരമാകും.
വൃശ്ചികം:-(വിശാഖം 1/4, അനിഴം, തൃക്കേട്ട)
അവിവാഹിതരുടെ വിവാഹം നടക്കും. സ്വന്തമായി ഭൂമി വാങ്ങും. പാർട്ട്ണർ ഷിപ്പ് ബിസിനസ് ലാഭകരമാകും. പുതിയ ജോലി ലഭിക്കും. വീട് പുതുക്കിപ്പണിയും.
ധനു:- (മൂലം, പൂരാടം, ഉത്രാടം 1/4)
ഈശ്വരാധീനം കുറഞ്ഞ സമയമാണ്. ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാണ്. ഉല്ലാസയാത്രയിൽ പങ്കെടുക്കും.
മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. പരീക്ഷയിൽ മികച്ച വിജയം നേടും. പുതിയ വീട് വാങ്ങാൻ സാധിക്കും . പുതിയ പ്രണയബന്ധം നാമ്പെടുക്കും.
കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ബന്ധുക്കളുമായി ഭിന്നതകൾക്കു സാധ്യത. ലഹരി വസ്തുക്കളിൽ താല്പര്യം വർധിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.
മീനം:- ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി )
സഹപ്രവർത്തകരുമായി തർക്കങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കുക. അവനവൻ ചെയ്യാത്ത കാര്യങ്ങൾക്ക് പഴി കേൾക്കും . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ്ണ വാരഫലം!