Horoscope Today : ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാ​ഗ്യദിനം ; ഇന്നത്തെ സമ്പൂർണ ദിവസഫലം

ഇന്ന് നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.

horoscope today astrological prediction for 2025 january 06

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4) 

കുടുംബാംഗങ്ങളോടൊപ്പം  യാത്ര ചെയ്യും. ചിലവുകൾ വർദ്ധിക്കും. ഭാഗ്യം അനുകൂലമാണ്. കുടുംബജീവിതം സമാധാനം നിറഞ്ഞതാകും.

ഇടവം:- (കാർത്തിക3/4,  രോഹിണി, മകയിരം 1/2) 

സാമ്പത്തികമായി ഏറെ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. സഹോദര സഹായം ലഭിക്കും. ഭാഗ്യം കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കും.

മിഥുനം:-(മകയിരം1/2 തിരുവാതിര, പുണർതം 3/4) 

സ്ഥാനക്കയറ്റത്തിലും സാമ്പത്തിക നേട്ട ങ്ങൾക്കും ഇടയുണ്ട്. ഉന്നത വ്യക്തികളുടെ  സഹായം ലഭിക്കും. ഏർപ്പെടുന്ന കാര്യങ്ങ ളിലെല്ലാം വിജയിക്കും.

കർക്കടകം:- (പുണർതം1/4,  പൂയം, ആയില്യം) 

ഭാഗ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. പലവിധ എതിർപ്പു കളും നേരിടേണ്ടി വരാം.

ചിങ്ങം:-(മകം, പൂരം, ഉത്രം1/4) 

പുതിയ സംരംഭങ്ങൾക്ക് ഇന്ന് നല്ല ദിവസമല്ല. പല കാര്യങ്ങൾക്കും തടസ്സം നേരിടും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും.
പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.

കന്നി:- (ഉത്രം 3/4,  അത്തം, ചിത്തിര 1/2) 

പ്രണയിതാക്കൾക്ക് ഇന്നത്തെ ദിവസം മികച്ചത് ആയിരിക്കും. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും.

തുലാം:- (ചിത്തിര 1/2,  ചോതി, വിശാഖം 3/4) 

എതിരാളികൾ കൂടുതൽ ശക്തരാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. അനാവശ്യ ചിന്തകൾ മനക്ലേശങ്ങൾക്ക് കാരണമാകും.

വൃശ്ചികം:-(വിശാഖം1/4,  അനിഴം, തൃക്കേട്ട)

ബന്ധുക്കളുമായി ഒത്തുകൂടും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണിന്ന്. സാമ്പത്തിക നില  ഭദ്രമാണ്.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4) 

പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. യാത്രയുടെ ദിവസമാണിന്ന്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഉന്നത ബന്ധങ്ങൾ കൊണ്ട് നേട്ടമുണ്ടാകും.

മകരം:- (ഉത്രാടം 3/4,  തിരുവോണം, അവിട്ടം 1/2) 

പങ്കാളിയുടെ സഹായം കൊണ്ട് നേട്ടം ഉണ്ടാവും. ഭാഗ്യദോഷം കൊണ്ട് ചില നഷ്ടങ്ങളിൽ സംഭവിക്കാം. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

കുംഭം:-(അവിട്ടം1/2 ചതയം, പൂരുരുട്ടാതി 3/4)

സാമ്പത്തികമായി ഗുണകരമായ ദിവസമാണ്. പരീക്ഷയിൽ മികച്ച വിജയം നേടും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും.

മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി ) 

സുഹൃത്തുക്കളുമായി ഒത്തുകൂടും പുതിയ തൊഴിൽ തേടുന്നവർക്ക് നല്ല ദിവസമാണിന്ന്. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും.

( ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ്ണ വാരഫലം!

 

Latest Videos
Follow Us:
Download App:
  • android
  • ios