Horoscope Today: ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

രേവതി നാളിലുള്ളവര്‍ക്ക് പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കുന്ന ദിവസമാണിന്ന്. 

Horoscope Today astrological prediction for 2025 January 02

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4) 

പ്രവർത്തന രംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. പിതാവിൽ നിന്ന് ചില സമ്മാനങ്ങൾ ലഭിക്കും. ചെറിയ അസുഖങ്ങൾ ശല്യം ചെയ്യും. എതിരാളികളെ കരുതിയിരിക്കുക.

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2) 

ഭാഗ്യം അനുകൂലമായ ദിവസമാണ്. ബന്ധുക്കളുടെ സഹായം ലഭിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാവും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4) 

സുഹൃത്തുക്കളെ കൊണ്ട് നേട്ടമുണ്ടാവും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. സാമ്പത്തിക നില തൃപ്തികരമാണ്. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവാം.

കര്‍ക്കടകം:-  (പുണർതം1/4, പൂയം, ആയില്യം)  

ഈശ്വരാധീനമുള്ള കാലമാണ്. പരീക്ഷയിൽ മികച്ച വിജയം നേടും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. 

ചിങ്ങം:- (മകം, പൂരം, ഉത്രം1/4) 

ബന്ധുക്കളുമായി ഒത്തുകൂടാനുള്ള അവസരം ഉണ്ടാകും. പരീക്ഷയിൽ മികച്ച വിജയം നേടും. മനക്ളേശം ഉണ്ടാകും. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും.

കന്നി:-  (ഉത്രം3/4, അത്തം, ചിത്തിര1/2) 

പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. ബന്ധുഗൃഹങ്ങൾ സന്ദർശിക്കും. ഉന്നത അധികാരങ്ങൾ ലഭിക്കും. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

പുതിയ ജോലിയിൽ പ്രവേശിക്കും. സൈനികർക്ക് അംഗീകാരങ്ങൾ ലഭിക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും.

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

വളരെയധികം ഭാഗ്യമുള്ള ഒരു ദിവസമാണിന്ന്. ഏർപ്പെടുന്ന കാര്യങ്ങൾ എല്ലാം വിജയിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. വരുമാനം വർദ്ധിക്കും.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4) 

അർഹതപ്പെട്ട കാര്യങ്ങൾ ചോദിച്ചാൽ ലഭിക്കുന്ന ദിവസമാണിന്ന്. സാമ്പത്തിക നില മെച്ചപ്പെടും. എതിരാളികളെ പരാജയപ്പെടുത്താൻ സാധിക്കും.

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2) 

സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളി ലും പങ്കെടുക്കും. കുടുംബജീവിതം സന്തോഷകരമാകും. എതിരാളികളെ വശത്താക്കും. 

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

പ്രതീക്ഷിക്കാത്ത യാത്രകൾ ചെയ്യേണ്ടതായി വരും. ചിലവുകൾ വർദ്ധിക്കും. സർക്കാർ അനുകൂലങ്ങൾ ലഭിക്കും. പങ്കാളിയെ കൊണ്ട് നേട്ടം ഉണ്ടാകും.

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി) 

പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. ഉന്നത സ്ഥാനം ലഭിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും.

Also read: ധനനേട്ടം, പുരോഗതി ; ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ്ണ വാരഫലം!

Latest Videos
Follow Us:
Download App:
  • android
  • ios