Today Horoscope: ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ?
ഇന്നത്തെ ദിവസം എതിരാളികളെ കരുതിയിരിക്കുക. അകാരണമായ മനക്ലേശങ്ങൾക്ക് ഇടയുണ്ട്.
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
ഇന്ന് ഭാഗ്യമുള്ള ഒരു ദിവസമാണ്. സന്തോഷകരമായ വാർത്ത മക്കളിൽ നിന്ന് ലഭിക്കും. ഉന്നത വ്യക്തികളുടെ സഹായം പ്ര തീക്ഷിക്കാം. സാമ്പത്തികനില തൃപ്തികരമാണ്.
ഇടവം:- (കാർത്തിക3/4 രോഹിണി, മകയിരം1/2)
പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. കുടുംബ ജീവിതം സന്തോഷകരമാണ്.
മിഥുനം:-(മകയിരം1/2 തിരുവാതിര, പുണർതം3/4)
എതിരാളികളെ കരുതിയിരിക്കുക. അകാരണമായ മനക്ലേശങ്ങൾക്ക് ഇടയുണ്ട്. അസുഖങ്ങൾ പിടിപെടാനും സാധ്യത കാണുന്നു. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
കർക്കടകം:- (പുണർതം1/4 പൂയം, ആയില്യം)
ഏർപ്പെടുന്ന കാര്യങ്ങളെല്ലാംവിജയം കൈവരിക്കും സാമ്പത്തിക നിലയും തൃപ്തികരമാണ്. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാം.
ചിങ്ങം:-(മകം. പൂരം, ഉത്രം1/4)
തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. യാത്ര ഗുണകരമായി മാറും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പുതിയ വാഹനം സ്വന്തമാക്കും.
കന്നി:- (ഉത്രം3/4 അത്തം, ചിത്തിര1/2)
സഹോദരനെ കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. പ്രവർത്തനരംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. പല വഴികളിലൂടെ പണം കൈവശം വന്നുചേരും.
തുലാം:-(ചിത്തിര1/2 ചോതി, വിശാഖം3/4)
സാമ്പത്തിക നില മെച്ചപ്പെടും. പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കും. സാഹിത്യരംഗത്ത് ശോഭിക്കാൻ സാധിക്കും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.
വൃശ്ചികം:-(വിശാഖം1/4 അനിഴം, തൃക്കേട്ട)
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാൻ സാധിക്കും. സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. സ്വന്തം ആരോഗ്യം നന്നായി ശ്രദ്ധിക്കുക.
ധനു:-(മൂലം, പൂരാടം,ഉത്രാടം1/4)
സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ചിലവുകൾ അധികമാകും. പ്രതീക്ഷിക്കാത്ത യാത്ര ചെയ്യേണ്ടിവരും. എതിരാളികളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാകാം.
മകരം:- (ഉത്രാടം3/4 തിരുവോണം, അവിട്ടം1/2)
പൂർവിക സ്വത്ത് കൈവശം വന്നുചേരും. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും കുടുംബ ജീവിതം സന്തോഷകരമാണ്. പുതിയ സൗഹൃദം ഗുണകരമായി മാറും.
കുംഭം:-(അവിട്ടം1/2 ചതയം, പൂരുരുട്ടാതി3/4)
ഉദ്യോഗാർത്ഥികൾ പുതിയ ജോലിയിൽ പ്രവേശിക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. അലസത ഒഴിവാക്കാൻ ശ്രമിക്കുക. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ഉണ്ടാകാം.
മീനം:- (പൂരുരുട്ടാതി1/4 ,ഉത്രട്ടാതി,ഉത്രട്ടാതി,രേവതി )
വലിയ ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകും. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. ധനസ്ഥിതി മെച്ചപ്പെടും. പങ്കാളിയുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
READ MORE: ധനനേട്ടം, പുരോഗതി ; ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ്ണ വാരഫലം!