Horoscope Today : ദിവസഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ?

യാത്രകൾ ഗുണകരമായി തീരും. ഭാഗ്യ പരീക്ഷ ണങ്ങളിലൂടെ നേട്ടംകൈവരിക്കും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാനും സാധ്യതയുണ്ട്. ചിലവ് വർധിക്കും. 

horoscope today 2022 march 7  dr pb rajesh

മേടം(അശ്വതി,ഭരണി,കാർത്തിക 1/4) 

സൽക്കാരങ്ങളിൽ പങ്കെടുക്കും. കൂടുതൽ ബിസ്നസ് പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. രോഗങ്ങൾ ഭേദമാകും.പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. 

ഇടവം (കാർത്തിക 3/4 , രോഹിണി, മകയിരം 1/2)

യാത്രകൾ ഗുണകരമായി തീരും.ഭാഗ്യ പരീക്ഷ ണങ്ങളിലൂടെ നേട്ടംകൈവരിക്കും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാനും സാധ്യതയുണ്ട്. ചിലവ് വർധിക്കും. 

മിഥുനം(മകയിരം 1/2,തിരുവാതിര, പുണർതം 3/4)

പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക ഞെരുക്കത്തിൽ സാധ്യത കാണുന്നു. പലകാര്യങ്ങളും പ്രതീക്ഷിച്ച പോലെ നടക്കും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും.

കർക്കിടകം (പുണർതം1/4, പൂയ്യം,ആയില്യം) 

ഭാഗ്യം ഉള്ള ദിവസമാണ് ഇന്ന് .പാർട്ട്ണർഷിപ്പ് ബിസിനസ് ലാഭകരമായിരിക്കും. കുടുംബജീവിതം സന്തോഷകരമാണ്. സ്വന്തമായി ചെയ്യുന്ന കാര്യങ്ങൾ ഗുണകരമായി ഭവിക്കും. 

ചിങ്ങം(മകം, പൂരം, ഉത്രം1/4) 

പല കാര്യങ്ങൾക്കും തടസ്സം ഉണ്ടാകാം. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവാൻ ഇടയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും സാധ്യതയുണ്ട് .ആരോഗ്യം നന്നായി സൂക്ഷിക്കുക. 

കന്നി (ഉത്രം3/4,അത്തം,ചിത്തിര 1/2) 

പുതിയ സൗഹൃദങ്ങൾ ഗുണകരമാവും. പൊതുവേ സമാധാനവും സന്തോഷവും നിലനിൽക്കുന്ന ദിവസമാണിന്ന്. ബന്ധുക്കളെ സന്ദർശിക്കും. സാമ്പത്തിക നില മെച്ചപ്പെടും. 

 തുലാം(ചിത്തിര1/2,ചോതി,വിശാഖം3/4) 

ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. യാത്രകൾ ഗുണകരമായി തീരും ഉദ്യോഗസ്ഥരുടെ ശകാരം കേൾക്കേണ്ടി വരാം. 

വൃശ്ചികം(വിശാഖം1/4,അനിഴം,തൃക്കേട്ട)

മനസ്സമാധാനമുള്ള ദിവസമാണ്. സഹോദര സഹായം ലഭിക്കും.ഭാഗ്യംകൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കും. സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്. 

ധനു(മൂലം, പൂരാടം, ഉത്രാടം) 

പങ്കാളിയുടെ സഹായം ഗുണകരമാകും. മ ത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. വരുമാനം മെച്ചപ്പെടും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. 

മകരം(ഉത്രാടം3/4,തിരുവോണം, അവിട്ടം1/2) 

ആ കുടുംബത്തിൽ സന്തോഷവും സമാധാനവും  നിലനിൽക്കും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും.സാമ്പത്തിക നില തൃപ്തികരമാണ്. സുഹൃത്തുക്കളോടൊപ്പം യാത്രചെയ്യാനും സാധ്യത കാണുന്നു. 

കുംഭം (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)

പഠനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും വരുമാനം വർദ്ധിക്കും. സാഹിത്യകാരന്മാർക്ക് ലേഖകൻ മാർക്കും എല്ലാം നല്ല ദിവസമാണിന്ന് ആരോഗ്യം ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി1/4, ഉതൃട്ടാതി, രേവതി) 

മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.പ്രതീക്ഷിച്ചപോലെ പലകാര്യങ്ങളും നടക്കുന്ന ദിവസമാണിന്ന് .സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios