Today horoscope : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

പല കാര്യങ്ങൾക്കും തടസ്സം നേരിടും . മനഃപ്രയാസം, അലച്ചിൽ ഒക്കെ ഉണ്ടാകും. അലങ്കാര വസ്തുക്കളിൽ താൽപര്യം കൂടും. ആരോഗ്യം തൃപ്തികരമാണ്. 
 

horoscope today 2022 march 12 dr pb rajesh

മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)

ഇന്നു തുടങ്ങുന്ന കാര്യങ്ങൾ വിജയിക്കും. മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിക്കും .ഇഷ്ടഭക്ഷണസമൃദ്ധി കാണുന്നു. പൊതുപ്രവർത്തകർക്ക്  പ്രശസ്തി കൂടും. 

എടവം:- (കാർത്തിക3/4,രോഹിണി,മകയിരം1/2)

പല കാര്യങ്ങൾക്കും തടസ്സം നേരിടും . മനഃപ്രയാസം,അലച്ചിൽ ഒക്കെ ഉണ്ടാകും. അലങ്കാര വസ്തുക്കളിൽ താൽപര്യം കൂടും. ആരോഗ്യം തൃപ്തികരമാണ്. 

മിഥുനം:-(മകയിരം1/2,തിരുവാതിര,പുണർതം 3/4)

ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം വരിക്കും.സൽക്കാരങ്ങളിൽ പങ്കുകൊള്ളും. ബന്ധുക്കളെ സന്ദർശിക്കും.മക്കൾക്ക് പ്രശസ്തി ലഭിക്കും. 

കർക്കിടകം:-(പുണർതം1/4,പൂയം,ആയില്യം) 

പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. ആരോഗ്യം തൃപ്തികരമാണ്. ബന്ധുസമാ ഗമം ഉണ്ടാകാം .സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. 

ചിങ്ങം:-( മകം,പൂരം,ഉത്രം1/4)

യാത്ര തടസ്സപ്പെടാനോ മാറ്റി വയ്ക്കാനോ സാധ്യത ഉണ്ട്. മനഃപ്രയാസം അലട്ടും ഉദരരോഗങ്ങൾക്കും സാധ്യതയുണ്ട്. കലാരംഗത്ത് അവസരങ്ങൾ ലഭിക്കും. 

കന്നി:-(ഉത്രം3/4, അത്തം, ചിത്തിര 1/2)

ഇന്ന് ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയിക്കാൻ സാധ്യത കുറവാണ് .കൂട്ടുകച്ചവടത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. നിശ്ചയിച്ച യാത്രയിൽ നിന്നും പിന്മാറാൻ ഇടയുണ്ട്.

തുലാം:-(ചിത്തിര1/2, ചോതി, വിശാഖം3/4)

പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ബിസിനസിൽ സാമ്പത്തിക നേട്ടം ഉണ്ടാകും.പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും പരീക്ഷയിൽ ഉന്നത വിജയം നേടും. 

വൃശ്ചികം:-(വിശാഖം1/4,അനിഴം,തൃക്കേട്ട)

പ്രതീക്ഷിച്ച ആനുകൂല്യങ്ങൾ ലഭിക്കും.നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർക്കു  ഗുണകരമായ ദിവസമാണ്.കാര്യവിജയം, അംഗീകാരം എന്നിവ ഇന്നത്തെ പ്രത്യേകതയാണ്. 

ധനു:-(മൂലം,പൂരാടം,ഉത്രാടം1/4)

കലാരംഗത്ത് കൂടുതൽ ശോഭിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനിടവരും. പ്രവർത്തനമാന്ദ്യം ഉണ്ടാകും. 

മകരം :-(ഉത്രാടം,തിരുവോണം,അവിട്ടം1/2)

ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും.  സുഹൃത്തുക്ക ളിൽ നിന്നു പല സഹായങ്ങളും പ്രതീക്ഷിക്കാം. യാത്രാതടസ്സവും കാണുന്നു. 

കുംഭം:-(അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4)

പുതിയ സൗഹൃദത്തിനും പ്രണയത്തിനും സാധ്യത ഉണ്ട്.എല്ലാവരോടും ഹൃദ്യമായി പെരുമാറും. പലതരം സുഖഭോഗങ്ങൾ അനുഭവിക്കാൻ അവസരം.പുതിയ ജോലിയിൽ പ്രവേശിക്കാൻ കഴിയും. 

മീനം:-( പൂരുരുട്ടാതി 1/4, ഉത്രട്ടാതി ,രേവതി)

അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.ശാരീരികമായി ക്ലേശം അനുഭവപ്പെടും. സന്താനങ്ങൾക്ക് തൊഴിൽ ലഭിക്കും.ആഢംബര വസ്തുക്കൾക്കായി  ധാരാളം പണം ചിലവാക്കും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios