Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം നേടും. നല്ല പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്. ഇഷ്ട ഭക്ഷണ സമൃദ്ധി കാണുന്നു. 

horoscope today 2022 march 11 dr pb rajesh

മേടം:-(അശ്വതി, ഭരണി, കാർത്തിക 1/4)

ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം നേടും. നല്ല പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്. ഇഷ്ട ഭക്ഷണ സമൃദ്ധി കാണുന്നു. 

ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

പല കാര്യങ്ങൾക്കും തടസ്സം നേരിടും. മനഃപ് യാസവും അലച്ചിലും ഉണ്ടാകാം. ചെലവ് വർദ്ധിക്കും.ദീർഘയാത്ര കാണുന്നു.

മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)

കലാകാരന്മാർക്ക് അംഗീകാരം ലഭിക്കും.മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ധനലാഭം ഉണ്ടാകും.ബന്ധു സമാഗമം കാണുന്നു.  

കർക്കടകം:-(പുണർതം 1/4, പൂയം, ആയില്യം)

സന്തോഷം നിറഞ്ഞദിവസമാണിന്ന്. മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും.ആരോഗ്യം തൃപ്തികരമാണ്. ബന്ധുക്കളെ സന്ദർശിക്കും. 

ചിങ്ങം:-(മകം, പൂരം, ഉത്രം1/4 )

പലകാര്യങ്ങളിലും പരാജയം ഉണ്ടാകും. ശരീര സുഖക്കുറവിനും ഇടയുണ്ട്.യാത്രാതടസ്സങ്ങളും പ്രതീക്ഷിക്കാം. മനഃപ്രയാസത്തിനും സാധ്യത ഉണ്ട്. 

കന്നി:-(ഉത്രം 3/4, അത്തം, ചിത്തിര 1/2 )

അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാ വാൻ ഇടയുണ്ട്. സാമ്പത്തിക ക്ലേശം അലട്ടും. ആരോഗ്യം സൂക്ഷിക്കുക. 

തുലാം:- (ചിത്തിര 1/2, ചോതി, വിശാഖം 3/4)

പല മത്സരങ്ങളിലും വിജയം വരിക്കും. സുഹൃദ്സമാഗമം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ് .സൽക്കാരങ്ങളിൽ പങ്കെടുക്കും. 

വൃശ്ചികം:-(വിശാഖം1/4 , അനിഴം, തൃക്കേട്ട )

കാത്തിരുന്ന അംഗീകാരം ലഭിക്കും.പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.സാമ്പത്തികനില മെച്ചപ്പെടും.വിശേഷ വസ്ത്രങ്ങൾ സമ്മാനമാ യി ലഭിക്കും. 

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

യാത്ര ഗുണകരമാകും. പ്രവർത്തന രംഗത്ത് മാന്ദ്യം ഉണ്ടാകും. സാമ്പത്തിക നഷ്ടം വരാതെ ശ്രദ്ധിക്കുക. ആരോഗ്യം തൃപ്തികരമാണ്. 

മകരം:-(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സാമ്പത്തിക നില ഭദ്രമാണ്.പരീക്ഷയിൽ മികച്ച വിജയം നേടും.മനഃപ്രയാസം ഉണ്ടാകാനിട യുണ്ട്. യാത്രാ തടസ്സം നേരിടും. 

കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സ്ഥാനലാഭം പ്രതീക്ഷിക്കാം.മത്സരങ്ങളിൽ വിജയം നേടും. പുതിയ സൗഹൃദങ്ങൾ ഗുണകര മാകും.ആരോഗ്യം ശ്രദ്ധിക്കുക. 

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)  

ധാരാളം യാത്രകൾ ആവശ്യമായി വരും. പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം ലഭിക്കില്ല. ചിലവുകൾ വർധിക്കാനും സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമാണ്.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios