Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ?

കാർത്തിക, രോഹിണി, മകയിരം എന്നി നക്ഷത്രക്കാർക്ക് ഇന്ന് പ്രവർത്തനരംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. നേരത്തെ നിശ്ചയിച്ചിരുന്ന ചില കാര്യങ്ങൾ വേണ്ടന്ന് വയ്ക്കേണ്ടി വരാം. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. 

horoscope today 2022 jan 20 dr pb rajesh

മേടം: (അശ്വതി,ഭരണി, കാർത്തിക 1/4)

ഗുണദോഷസമ്മിശ്രമായ ഒരു ദിവസമാണിന്ന്. വീട്ടിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. യാത്രകൾ ഗുണകരമായിരിക്കും. അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും.

ഇടവം: (കാർത്തിക 3/4, രോഹിണി, മകയിരം 1/2) 

പ്രവർത്തനരംഗത്ത് ചില ബുദ്ധിമുട്ടുകൾ  ഉണ്ടാകും. നേരത്തെ നിശ്ചയിച്ചിരുന്ന ചില കാര്യങ്ങൾ വേണ്ടെന്ന് വയ്ക്കേണ്ടി വരാം. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. 

മിഥുനം: (മകയിരം 1/2, തിരുവാതിര, പുണർതം  3/4)  

ഇന്ന് സന്തോഷകരമായ ദിവസമാണ്. ബിസിനസുകാർക്ക് കൂടുതൽ വരുമാനം പ്രതീക്ഷി ക്കാം. കമിതാക്കളുടെ വിവാഹകാര്യത്തിൽ അനുകൂലമായ നിലപാട് കാരണവന്മാരുടെ ഭാഗത്ത്  നിന്ന് ഉണ്ടാവും. കുടുംബ ജീവിതം ഊഷ്മളമാകും. 

കർക്കിടകം: (പുണർതം1/4, പൂയം,ആയില്യം)

ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും. ശക്തമായ ചില എതിർപ്പുകൾ നേരിടേണ്ടി വരാം. സാമ്പത്തിക ഞെരുക്കത്തിനും സാധ്യതയുണ്ട്. സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം. 

ചിങ്ങം: (മകം,പൂരം, ഉത്രം1/4) 

യാത്രകൾ ഗുണകരമായി തീരും. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. അസുഖം ബാധിക്കാൻ സാധ്യതയുണ്ട്. ദൈവ ദിനം ഉള്ള ദിവസമാണ്. 

കന്നി: (ഉത്രം 3/4, അത്തം, ചിത്തിര 1/2)  

സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന ദിവസമാണിന്ന്. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. യാത്രകൾക്ക് തടസ്സം നേരിടാം. 

 തുലാം: (ചിത്തിര1/2,ചോതി,വിശാഖം 3/4) 

മനസ്സമാധാനം ഉള്ള ദിവസമാണിന്ന്. പ്രവർത്തനരംഗത്ത് ചില നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. നിയമപ്രശ്നങ്ങളിലെല്ലാം അനുകൂലമായ തീരുമാനം ഉണ്ടാകും.ആരോഗ്യം തൃപ്തികരമാണ്. 

വൃശ്ചികം: (വിശാഖം1/4,അനിഴം,തൃക്കേട്ട)  

കൂടുതൽ വരുമാനം ലഭിക്കുന്ന ദിവസമാണിന്ന്. വാക്കു തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. അതൊന്നു കഴിഞ്ഞില്ല ദമ്പതികൾക്ക് ഒന്നിച്ചു താമസിക്കാൻ അവസരം ഉണ്ടാകും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല. 

ധനു: (മൂലം, പൂരാടം,ഉത്രാടം) 

പുതിയ കാര്യങ്ങൾക്കൊന്നും ഇന്ന് നല്ല ദിവ സം അല്ല. അവിചാരിതമായ ചില തടസ്സങ്ങൾ ഉണ്ടാവാനും ഇടയുണ്ട് .മക്കളുടെ പഠന കാര്യ ങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും. 

മകരം: (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

പ്രവർത്തന മേഖലയിൽ ഭേദപ്പെട്ട പുരോഗതിയുണ്ടാകും. വിനയമുള്ള സമീപനം കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കും .പരീക്ഷയിൽ ഉന്നത വിജയം പ്രതീക്ഷിക്കാം. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. 

കുംഭം:(അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4) 

കാരണവന്മാരുടെ അനുഗ്രഹത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കും. യുവാക്കളുടെ വിവാഹം നിശ്ചയിക്കും. ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം വരുത്തുക. 

മീനം: (പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

അനവധി കാര്യങ്ങൾ നിശ്ചിത സമയത്തിനു ള്ളിൽ ചെയ്തുതീർക്കാൻ കഴിയും. കായിക മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കും. ഉത്സവങ്ങളിലും കുടുംബത്തിലെ ആചാരാനുഷ്ഠാനങ്ങളിലും പങ്കെടുക്കും. ഭൂമി ക്രയവിക്രയം ലാഭകരമാകും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios