Horoscope Today : ദിവസഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?
മകയിര്യം, തിരുവാതിര, പുണർതം എന്നീ നക്ഷത്രക്കാർക്ക് പല കാര്യങ്ങളും ഭംഗിയായി ചെയ്തു തീർക്കാൻ സാധിക്കുന്ന ദിവസമാണിന്ന്.
മേടം: (അശ്വതി, ഭരണി, കാർത്തിക 1/4)
ബിസിനസ് രംഗത്ത് മന്ദത തുടരും. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ അലസരാവാനും സാധ്യതയുണ്ട്. ഔദ്യോഗിക യാത്രകൾക്ക് സാധ്യത ഉണ്ട്. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
ഇടവം: (കാർത്തിക3/4, രോഹിണി, മകയിര്യം1/2)
പ്രതിബന്ധങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകാൻ സാധിക്കും. സഹോദരന്‍റെ ഇടപെടലുകൾ ഗുണകരമായി തീരും. സാമ്പത്തിക നില തൃപ്തികരമായി തുടരും. ആയുധങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
മിഥുനം: (മകയിര്യം1/2,തിരുവാതിര, പുണർതം3/4)
പല കാര്യങ്ങളും ഭംഗിയായി ചെയ്തു തീർക്കാൻ സാധിക്കുന്ന ദിവസമാണിന്ന്. മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടും. സാമ്പത്തിക നില മെച്ചപ്പെടും. ലേഖകന്മാർക്ക് അംഗീകാരങ്ങൾ ലഭിക്കും.
കര്‍ക്കിടകം: (പുണർതം, പൂയ്യം, ആയില്യം)
സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. എല്ലാ കാര്യങ്ങളും ഊർജ്ജസ്വലതയോടെ കൂടി ചെയ്തു തീർക്കാൻ സാധിക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്.
ചിങ്ങം: (മകം, പൂരം, ഉത്രം1/4)
ബന്ധുക്കളെ സന്ദർശിക്കാൻ സാധിക്കും. ആരോഗ്യം പ്രത്യേകം സൂക്ഷിക്കുക. ചിലവുകൾ നിയന്ത്രിക്കാൻ സാധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.
കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2)
പല ആഗ്രഹങ്ങളും നിറവേറ്റുന്ന ദിവസമാണിന്ന്. ബിസിനസിൽ നിന്നും ആദായം വർദ്ധിക്കും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ മികവ് പ്രകടിപ്പിക്കും.
തുലാം:(ചിത്തിര1/2, ചോതി, വിശാഖം3/4)
തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ സാധ്യതയുണ്ട്. പണമിടപാടുകളിൽ ശ്രദ്ധിക്കുക.
വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)
സന്തോഷമുളള വാർത്ത കേൾക്കാൻ കഴിയും. ഭാഗ്യംകൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. പരീക്ഷയിൽ ഉന്നത വിജയം നേടും. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവാൻ ഇടയുണ്ട്.
ധനു: (മൂലം, പൂരാടം, ഉത്രാടം)
എല്ലാ കാര്യങ്ങളും ഊർജ്ജസ്വലതയോടെ ചെയ്തു തീർക്കാൻ സാധിക്കും. ദമ്പതികൾ തമ്മിൽ ചില അഭിപ്രായഭിന്നതകൾ ഉണ്ടാവാൻ ഇടയുണ്ട്. സ്വർണാഭരണങ്ങളും മറ്റും സമ്പാദിക്കാൻ കഴിയും. യാത്രകൾ ഗുണകരമായി തീരും.
മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
പങ്കാളിയുടെ സഹായം ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. പുതിയ സൗഹൃദങ്ങളുണ്ടാകും. ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക.
കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
അവിചാരിതമായ ചില കാര്യങ്ങൾ ഇന്ന് നടക്കും. ആരോഗ്യം തൃപ്തികരമാണ്. സർക്കാരിൽ നിന്നു ചില ആനുകൂല്യങ്ങൾ ലഭിക്കും. മുമ്പ് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ കിട്ടും.
മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
മനസമാധാനമുളള ദിവസമാണിന്ന്. പുതിയ ചുമതലകൾ ലഭിക്കും. വരുമാനം വർദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക. അനുകൂലമായ പല മാറ്റങ്ങളും ഇന്നുണ്ടാകും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant