Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രക്കാർക്ക് ഇന്ന് പ്രവർത്തനരംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാകാം. 

horoscope today 2022 jan 16 dr pb rajesh

മേടം: (അശ്വതി, ഭരണി, കാർത്തിക 1/4)

ഇന്ന് പ്രത്യേകിച്ച് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. പങ്കാളിയുടെ സഹായം ലഭിക്കും. പ്രവർത്തനരംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാകാം. സാമ്പത്തികനില ഭദ്രമാണ്.

ഇടവം: (കാർത്തിക3/4, രോഹിണി, മകയിര്യം 1/2) 

സാമ്പത്തികനില മെച്ചപ്പെടും. നന്നായി ആശയവിനിമയം നടത്താൻ കഴിയും.  കുടുംബജീവിതം സന്തോഷകരമാണ്. ഔദ്യോഗികരംഗത്ത് പ്രശ്നങ്ങളില്ല. 

മിഥുനം: (മകയിര്യം1/2, തിരുവാതിര, പുണർതം 3/4)

പ്രണയത്തിന് അനുകൂല അന്തരീക്ഷമായി അനുഭവപ്പെടും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടു കൂടി ചെയ്തു തീർക്കാൻ സാധിക്കും. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളോടൊപ്പം മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. 

കര്‍ക്കിടകം (പുണർതം1/4, പൂയ്യം, ആയില്യം) 

അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. നേരത്തെ നിശ്ചയിച്ചിരുന്ന യാത്രകൾ ചെയ്യാൻ കഴിയും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക കരുതൽ ആവശ്യമാണ്. 

ചിങ്ങം: (മകം, പൂരം, ഉത്രം1/4)

മുടക്കിയ പണത്തിന് അനുസൃതമായിട്ടുള്ള നേട്ടങ്ങൾ ഇന്നുണ്ടാകും. യാത്രകൾ ഗുണകരമായി തീരും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കാൻ ഇടയുണ്ട്. സുഹൃത്തുക്കളുമായി ഒത്ത് ചേരാനുള്ള  അവസരം ഉണ്ടാകും. 

കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2)  

പിതാവിൽ നിന്നും ചില സഹായങ്ങൾ ലഭിക്കുന്നതാണ്. ഭാഗ്യം അനുകൂലമായ ദിവസമാണിന്ന്. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. എതിർപ്പുകളെ തരണം ചെയ്യാൻ സാധിക്കും. 

തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4) 

മുൻപ് ശ്രമിച്ചിട്ട് നടക്കാത്ത കാര്യങ്ങൾക്കായി ഇപ്പോൾ പരിശ്രമിച്ചാലത് നടക്കുന്നതാണ്. വരുമാനം വർദ്ധിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. അവിചാരിതമായ ചില നേട്ടങ്ങൾ ഉണ്ടാകും. 

വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)  

പല കാര്യങ്ങൾക്കും തടസ്സം നേരിടാൻ ഇടയുണ്ട്. മേലുദ്യോഗസ്ഥന് മുൻപിൽ പോയി പെടാതിരിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക ക്ലേശത്തിനും സാധ്യത കാണുന്നു. കുടുംബ ജീവിതം  തൃപ്തികരമാണ് . 

ധനു: (മൂലം, പൂരാടം, ഉത്രാടം) 

സുഹൃത്തുക്കളെ കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. പുതിയ പ്രണയം ഉടലെടുക്കാൻ സാധ്യതയുണ്ട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പൊതുവെ ഗുണകരമായ ദിവസമാണിന്ന്. 

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2) 

വരുമാനം തൃപ്തികരമാണ്. എന്നാൽ  മനഃക്ലേശം ഉണ്ടാകാൻ ഇടയുണ്ട്. പൊതുവേ അലസത തോന്നാനും സാധ്യത കാണുന്നു. ഒരു സുഹൃത്തുമായി അഭിപ്രായഭിന്നത ഉണ്ടാകാം. 

കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4) 

സ്ഥാനക്കയറ്റത്തിനും സാമ്പത്തിക നേട്ടത്തിനും ഇടയുണ്ട്. നവദമ്പതികൾക്ക് സന്താന ഭാഗ്യത്തിന് യോഗം കാണുന്നു. പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല ദിവസമാണ്. ബന്ധുക്കളെ സന്ദർശിക്കാൻ കഴിയും. 

മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
  
കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. യാത്രകൾ ഗുണകരമാകും. ചിലർക്ക് പുതിയ വാഹനം വാങ്ങാൻ സാധിക്കും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.

Also Read: Weekly Horoscope : വാരഫലം; ഈ ആഴ്ച്ച നിങ്ങൾക്ക് എങ്ങനെ?

Latest Videos
Follow Us:
Download App:
  • android
  • ios