Horoscope Today : ദിവസഫലം: ഇന്ന് നിങ്ങൾക്ക് എങ്ങനെ?

അശ്വതി, ഭരണി, കാർത്തിക  എന്നീ നക്ഷത്രക്കാർക്ക് പുതിയ സംരംഭങ്ങൾക്ക് അനുകൂല ദിനം. പൊതുപ്രവർത്തകർക്ക്  പ്രശസ്തി കൂടും. ഉദ്യോഗ സംബന്ധമായി യാത്രകൾ ആവശ്യമാകും. 

horoscope today 2022 feb 19 dr pb rajesh

മേടം: (അശ്വതി, ഭരണി, കാർത്തിക1/4) 

പുതിയ സംരംഭങ്ങൾക്ക് അനുകൂല ദിനം. പൊതുപ്രവർത്തകർക്ക്  പ്രശസ്തി കൂടും. ഉദ്യോഗ സംബന്ധമായി യാത്രകൾ ആവശ്യമാകും. ദാമ്പത്യ ജീവിതം സംതൃപ്തമാകും. 

എടവം: (കാർത്തിക3/4, രോഹിണി, മകയിരം1/2) 

വരുമാനം വർദ്ധിക്കും. പ്രണയ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. അലങ്കാര വസ്തുക്കളിൽ താൽപര്യം കൂടും. കലാരംഗത്ത് കഴിവു തെളിയിക്കും. 

മിഥുനം: (മകയിരം1/2, തിരുവാതിര, പുണർതം3/4) 

ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രമോഷനു വേണ്ടി ശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യം ഉണ്ടാകും. മക്കൾക്ക് പ്രശസ്തി ലഭിക്കും. 

കർക്കിടകം: (പുണർതം1/4, പൂയം, ആയില്യം) 

സർക്കാർ ഉദ്യോഗസ്ഥർക്ക് ആഗ്രഹിച്ച സ്ഥലം മാറ്റം ലഭിക്കും. വേഷവിധാനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. മറ്റുള്ളവർക്കിടയിൽ മാന്യത വർധിക്കും. 

ചിങ്ങം: ( മകം, പൂരം,ഉത്രം1/4) 

വരുമാനം വർദ്ധിക്കും പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കും. 

കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2) 

വിഷമഘട്ടങ്ങളെ തരണം ചെയ്യാൻ സാധിക്കും. പുതിയ വാഹനം സമ്പാദിക്കും. കൂട്ടുകച്ചവടത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. എല്ലാ കാര്യങ്ങളിലും സത്യസന്ധത പാലിക്കും. 

തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4) 

പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ബിസിനസിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. വിവാഹ കാര്യത്തില്‍ തീരുമാനത്തിന് സാധ്യത ഉണ്ട്. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് ലഭിക്കും.

വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട) 

പ്രതീക്ഷിച്ച ആനുകൂല്യങ്ങൾ ലഭിക്കും. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർക്കു  ഗുണകരമായ ദിവസമാണ്. കുടുംബ കാര്യങ്ങളിൽ ശ്രദ്ധ കുറയും. ആരോഗ്യം തൃപ്തികരമാണ്.

ധനു: (മൂലം, പൂരാടം, ഉത്രാടം1/4) 

കലാരംഗത്ത് കൂടുതൽ ശോഭിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനിടവരും. സാഹസിക പ്രവർത്തികളിൽ ഏർപ്പെടുന്നവർ സുരക്ഷിതത്വം ഉറപ്പുവരുത്തുക. പിതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. 

മകരം : (ഉത്രാടം, തിരുവോണം, അവിട്ടം1/2) 

ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ജോലിക്കു ശ്രമിക്കുന്നവർക്ക് ഉദ്ദേശം സാധിക്കും. ചില വിലപ്പെട്ട രേഖകൾ നഷ്ടപ്പെടാനിടയുണ്ട്. സുഹൃത്തുക്കളിൽ നിന്നു പല സഹായങ്ങളും പ്രതീക്ഷിക്കാം. 

കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4) 

ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. ആഢംബര വസ്തുക്കൾക്കായി ധാരാളം പണം ചിലവാക്കും. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല.

മീനം : (പൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) 

പുതിയ സൗഹൃദത്തിനും പ്രണയത്തിനും സാധ്യത ഉണ്ട്. എല്ലാവരോടും ഹൃദ്യമായി പെരുമാറും. പലതരം സുഖഭോഗങ്ങൾ അനുഭവിക്കാൻ അവസരം. തൊഴിൽ രഹിതർക്കു ജോലിയിൽ പ്രവേശിക്കാൻ കഴിയും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Also Read: നിലവിളക്ക് കത്തിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios