Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ?
കാർത്തിക,രോഹിണി,മകയിരം എന്നി നക്ഷത്രക്കാർക്ക് ഇന്ന് കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. യാത്രകൾ ആവശ്യമായി വരും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. തൊഴിൽരംഗത്ത് ചില നേട്ടങ്ങൾ ഉണ്ടാകും.
മേടം: (അശ്വതി,ഭരണി,കാർത്തിക 1/4)
പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. വിദേശത്തായിരുന്ന മക്കൾ മടങ്ങിയെത്തും. സാമ്പത്തികനില ഭദ്രമാണ്.
ഇടവം:(കാർത്തിക3/4, രോഹിണി, മകയിരം 1/2
കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. യാത്രകൾ ആവശ്യമായി വരും.അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. തൊഴിൽരംഗത്ത് ചില നേട്ടങ്ങൾ ഉണ്ടാകും.
മിഥുനം: (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
നിർത്തിവച്ചിരുന്ന പഠനം പുനരാരംഭിക്കും. കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. മനസ്സമാധാനം ഉള്ള ദിവസമാണിന്ന്.
കർക്കിടകം: (പുണർതം 1/4,പൂയം,ആയില്യം)
മംഗളകർമ്മങ്ങളിൽ പങ്കുകൊള്ളും. എല്ലാ കാര്യങ്ങളിലും ഉത്സാഹം തോന്നും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും.പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ ശ്രദ്ധിക്കുക.
ചിങ്ങം: (മകം,പൂരം,ഉത്രം1/4)
യാത്രകൾ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. ചിലർക്ക് സൽക്കാരങ്ങളിൽ പങ്കെടുക്കാനും യോഗം കാണുന്നു.ഗുരു ജനങ്ങളുടെ അനുഗ്രഹത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കും.സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
കന്നി: (ഉത്രം 3/4,അത്തം, ചിത്തിര 1/2)
ചിലവുകളും യാത്രകളും ഇന്നത്തെ പ്രത്യേകതയാണ്. പല കാര്യങ്ങളും നടക്കാൻ ഒരുപാട് പ്രാവശ്യം പരിശ്രമിക്കേണ്ടി വരും. വീട്ടാവശ്യത്തിനുള്ള യന്ത്രോപകരണങ്ങൾ മാറ്റിവാങ്ങും.
തുലാം:(ചിത്തിര1/2,ചോതി, വിശാഖം 3/4)
പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. ആത്മീയ കാര്യങ്ങളോട് ആഭിമുഖ്യം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. കുടുംബജീവിതം സന്തോഷകരമാണ്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവർത്തന രംഗത്ത് ശോഭിക്കാൻ സാധിക്കും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും.ആരോഗ്യം തൃപ്തികരമാണ്.
ധനു:(മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവേ ഭാഗ്യം ഉള്ള ഒരു ദിവസമാണിന്ന്. തടസ്സങ്ങളിൽ താനെ ഒഴിഞ്ഞു പോകും. കലാരംഗത്ത് ശോഭിക്കാൻ അവസരം ലഭിക്കും. ബന്ധു ഗ്രഹങ്ങൾ സന്ദർശിക്കും.
മകരം: (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)
നേരത്തെ നിശ്ചയിച്ചിരുന്ന പല കാര്യങ്ങളും മാറ്റിവയ്ക്കേണ്ടി വരാം.പുതിയ ഒരു കാര്യവും ഇന്നു തുടങ്ങരുത്. പങ്കാളികൾ തമ്മിൽ അഭി പ്രായ ഭിന്നത ഉണ്ടാകാം. സാമ്പത്തിക ക്ലേശത്തിനും സാധ്യതയുണ്ട്.
കുംഭം: (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)
പൊതുവേ ഗുണകരമായ ദിവസമാണിന്ന്. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും പങ്കാളിയെ കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഇന്ന് നല്ലതാണ്.
മീനം:(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ട ദിവസമാണിന്ന്. എതിരാളികളിൽ നിന്ന് ചില ഉപദ്രവങ്ങൾ ഉണ്ടാവാനും ഇടയുണ്ട്. പല കാര്യങ്ങളും ഇന്ന് മന്ദഗതിയിലാകും .വീട് വിട്ട് താമസിക്കേണ്ടി വരാം.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant
Read more നിലവിളക്ക് കത്തിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം