ഗോമേദകം ; രാഹുവിനെ പ്രതിനിധികരിക്കുന്ന രത്‌നം , കൂടുതലറിയാം
ധൈര്യം, വലിയ ആഗ്രഹങ്ങൾ, ആത്മവിശ്വാ സം, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള കഴിവ് എന്നിവയുടെ രത്‌നമായാണ് അറിയപ്പെടുന്നത്. ക്രിസ്തുവിന് 3100 വർഷങ്ങൾ മുമ്പ് ഈജിപ്തുകാർ ഇവ പതിച്ച ആഭരണങ്ങൾ ധരിച്ചിരുന്നതായും അന്നത്തെ യോദ്ധാക്കളുടെ ഇഷ്ടരത്‌നമായ ഇവയെ അവരുടെ ആ യുധങ്ങളിൽ പതിച്ചിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു.
നവരത്‌നങ്ങളിൽ ഒന്നാണ് ഗോമേദക രത്നം. രാഹുവിന്റെ രത്‌നമാണ് ഇത്. ജാതകത്തിൽ രാഹു അനുകൂലമായി നിൽക്കുന്നവർക്ക് ഇത് ധരിക്കാം രാഹു ദശാകാലത്തിന്റെ ഗുണഫലം ലഭിക്കാനും ദോഷങ്ങൾക്ക് പരിഹാരമായും ഇത് അണിയാം
ധൈര്യം, വലിയ ആഗ്രഹങ്ങൾ , ആത്മവിശ്വാ സം, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള കഴിവ് എന്നിവയുടെ രത്‌നമായാണ് അറിയപ്പെടുന്നത്. ക്രിസ്തുവിന് 3100 വർഷങ്ങൾ മുമ്പ് ഈജിപ്തുകാർ ഇവ പതിച്ച ആഭരണങ്ങ ൾ ധരിച്ചിരുന്നതായും,അന്നത്തെ യോദ്ധാക്കളുടെ ഇഷ്ടരത്‌നമായ ഇവയെ അവരുടെ ആയുധങ്ങളിൽ പതിച്ചിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു.
സോളമൻ ചക്രവർത്തിയുടെ വിജയങ്ങൾക്ക് പിന്നിൽ ഈ വിശിഷ്ട രത്‌നത്തിന്റെ അനുഗ്രഹം ഉണ്ടായിരുന്നുവെന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. ബൈബിളിലെ നോഹക്കും ആത്മവിശ്വാസവും വെളിച്ചവും പകർന്നു നൽകിയവയിൽ ഒരു പങ്ക് ഗാർനെറ്റിന് ഉണ്ടായിരുന്നു.
വലാസുരൻ എന്ന അസുരന്റെ ശരീരത്തിലെ കൊഴു പ്പാണ് ഗോമേദകക്കല്ലുകളായി മാറിയതെന്നാ ണ് പുരാണം പറയുന്നത്. ചുവപ്പ് കലർന്ന ബ്രൗൺ നിറമാണ് ഗോമേദകത്തിന്. മറ്റ് രത്നങ്ങളെ അപേക്ഷിച്ച് താരതമ്യേന വിലകുറഞ്ഞ ഒരു രത്നമാണിത്.
ത്വക്ക് രോഗം, വിഷഭയം, കൃമിരോഗങ്ങൾ , കുഷ്ടം തുടങ്ങിയ രോഗങ്ങളെ ചെറുക്കാൻ ഗോമേദകം ധരിക്കുന്നത് ഉത്തമമാണ്. പുരുഷന്മാർ വലതു കൈയിൽ നടുവിരലിലും സ് ത്രീകൾ ഇടത് കൈയ്യിലെ നടുവിരലും ഇത് ധരിക്കാം. ശിവക്ഷേത്രത്തിൽ പൂജിച്ച് ശനിയാഴ്ച രാവിലെ സൂര്യനുദിച്ചു ഒരു മണിക്കൂറും ധരിച്ചു തുടങ്ങാം.
തയ്യാറാക്കിയത്:
ഡോ: പി.ബി. രാജേഷ്
ഇനി തെയ്യക്കാലം ; കാവുകൾ ഉണരുകയായി, കളിയാട്ടങ്ങളിലെ ചിലമ്പൊലി ഉത്തര മലബാറിൽ മുഴങ്ങുകയായി