Ganesh Chaturthi 2023 : ഗണേശ ചതുർഥി‌ ; ആഘോഷവും ഐതിഹ്യവും

ഹിന്ദു പുരാണങ്ങൾ അനുസരിച്ച്, ഹിന്ദു കലണ്ടറിലെ ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലാണ് ഗണപതി ജനിച്ചത് . ഗ്രിഗോറിയൻ കലണ്ടറി ലെ ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിലാണ് ഇത് സാധാരണയായി വരുന്നത്.
 

ganesh chaturthi 2023 history and importance -rse-

പുതിയ തുടക്കങ്ങളുടെ ദൈവമായും വിഘ്നങ്ങൾ തീർത്തു തരുന്നവനുമായ ഗണപതിയുടെ ജന്മദിനമായാണ് ഈ ദിവസം ആചരിക്കു ന്നത്. വിനായക ചതുർത്ഥി അഥവാ ഗണേ ശോത്സവം എന്നും ഇത് അറിയപ്പെടുന്നു. ഈ ദിവസം ജ്ഞാനത്തിന്റെയും സമൃ ദ്ധിയുടെയും ഭാഗ്യത്തിന്റെയും ദൈവമായ ഗണപതിക്ക് സമർപ്പിച്ചിരിക്കുന്നു. 

മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ഉത്തർപ്രദേശ്, കർണാടക തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ഗണേശഭഗവാന്റെ ബഹുമാനാർത്ഥം ഉത്സവം ആഘോഷിക്കപ്പെടുന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന ഗണേശ ഉത്സവം ഗണേശ വിസർജനമായി സമാപിക്കും.ഗജാനന, ധൂമ്രകേതു, ഏകദന്ത, വക്രതുണ്ഡ, സിദ്ധി വിനായക എന്നിങ്ങനെ വിവിധ പേരുകളിൽ ഗണേശൻ അറിയപ്പെടുന്നു. 

ഹിന്ദു പുരാണങ്ങൾ അനുസരിച്ച്, ഹിന്ദു കലണ്ടറിലെ ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലാണ് ഗണപതി ജനിച്ചത് . ഗ്രിഗോറിയൻ കലണ്ടറിലെ ഓഗസ്റ്റ് - സെപ്റ്റംബർ മാസത്തിലാണ് ഇത് സാധാരണയായി വരുന്നത്.

ഗണേശ ചതുർത്ഥിക്ക് ഒരു ദിവസം മുമ്പ് ആളുകൾ ചന്ദ്രദർശനം ഒഴിവാക്കണം. ഐശ്വര്യത്തിനു വേണ്ടി ആണ് ഗണപതിയോട് പ്രാർത്ഥിക്കുന്നത്.സമ്പന്നവും സന്തുഷ്ടവുമായ ജീവിതം ലഭിക്കാൻ ഈ ദിവസം ഗണപതിയോട് പ്രാർത്ഥിക്കുന്നത് ഗുണകരമാണ്. അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഉൾപ്പെടെ ഉള്ള വഴിപാടുകൾ ഈ ദിവസം നടത്തുന്നത് ഉത്തമമാണ്. നാളികേരം ഉടക്കുകയും മോദകം നേദിക്കുകയും കറുകമാല ചാർത്തുകയും ചെയ്യുന്നത് ഗണേശ പ്രീതി നേടാൻ നല്ലതാണ്.

എഴുതിയത്:
ഡോ. പിബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

Read more ഏകാദശിവ്രതം എങ്ങനെ അനുഷ്ഠിക്കണം? അറിയേണ്ടതെല്ലാം...
 

Latest Videos
Follow Us:
Download App:
  • android
  • ios