ശാസ്താവിന്റെ അഞ്ച് വിശിഷ്ട ക്ഷേത്രങ്ങൾ ഇതൊക്കെ
ഏഴര ശനി ,കണ്ട ശനി ,ശനി ദശ തുടങ്ങിയ ദോഷമുള്ളവർ ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ശബരിമലയിൽ വഴിപാടുകൾ നടത്തുകയും അവിടെ തങ്ങുകയും ചെയ്താൽ പരിഹാരമാകും എന്നാണ് വിശ്വാസം.
അയ്യപ്പ സ്വാമിയെ മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, വില്ലാളിവീരൻ, ശനീശ്വരൻ, ശബരീഗിരീശൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. അയ്യൻ, അപ്പൻ എന്നീ പദങ്ങൾ അയ്യപ്പനെ സംബോധന ചെയ്തിരുന്നതാണ് എന്ന് പറയുന്നു. അയ്യോ എന്ന് വിളിക്കുന്നതും അയ്യപ്പനെ തന്നെയാണ്.
പന്തള രാജകുമാരനായ അയ്യപ്പൻ ശബരിമലയിലെ ശാസ്താവിൽ ലയിച്ചു എന്നാണ് വിശ്വസം. കുളത്തൂപ്പുഴ കുട്ടി അയ്യപ്പനാണ് അച്ചൻകോവിലിൽ പൂർണ്ണ പുഷ്കല എന്നീ ഭാര്രമാരുടെ കൂടെയുള്ള ശാസ്താവ്, ആര്യ ങ്കാവിൽ കുമാരനായും, ശബരി മലയിൽ തപസ് ചെയ്യുന്ന സന്ന്യാസിയുടെ ഭാവത്തിലും ആരാധിക്കുന്നു.
ഏഴര ശനി , കണ്ട ശനി ,ശനി ദശ തുടങ്ങിയ ദോഷമുള്ളവർ ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ശബരിമലയിൽ വഴിപാടുകൾ നടത്തുകയും അവിടെ തങ്ങുകയും ചെയ്താൽ പരിഹാരമാകും എന്നാണ് വിശ്വാസം. ശനി കാലങ്ങളിൽ നാടുവിടാനും വനവാസത്തിനും ഒക്കെ ഉള്ള യോഗം ഇങ്ങനെ തീർന്നു കിട്ടും എന്നാണ് വിശ്വാസം.
ശാസ്താവിനു രണ്ട് ഗായത്രീ മന്ത്രങ്ങളാണുള്ളത്.
‘ഓംഭൂതാധിപായവിദ്മഹേ ഭവപുത്രായ ധീമഹിതന്നഃശാസ്താ പ്രചോദയാത്’ എന്നാണു ശാസ്തൃഗായത്രീ മന്ത്രം.
‘ഓം ഭൂതനാഥായവിദ്മഹേമഹാദേവായ ധീമഹിതന്നഃശാസ്താ പ്രചോദയാത്’എന്നു ഭൂതനാഥ ഗായത്രീ മന്ത്രം.
എഴുതിയത്:
ഡോ. പിബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337
സ്കന്ദ ഷഷ്ഠി വ്രതം എങ്ങനെ അനുഷ്ഠിക്കണം?