Shivratri : ശിവരാത്രി വ്രതം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്...

ആരോഗ്യസ്ഥിതി അനുകൂലമായവർ ഉപവാസവും അല്ലാത്തവര്‍ ഒരിക്കലും എടുക്കാം.‘ഒരിക്കല്‍’ നോക്കുന്നവർ ഒരുനേരം അരിയാഹാരമേ ആകാവൂ. അത് ശിവ ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന നിവേദ്യം ആകുന്നതാണ് ഉത്തമം. വയര്‍ നിറച്ച് കഴിക്കരുത് .രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്രം ജപിക്കാം..

fasting tips for shivratri

ശിവരാത്രി വ്രതമെടുക്കുന്നവർ തലേ ദിവസം വീട് തുടച്ച് വൃത്തിയാക്കണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. ലഘുവായ ആഹാരങ്ങൾ കഴിക്കാം. ഈ വ്രതം രണ്ടുരീതിയിൽ എടുക്കാം. പൂർണ ഉപവാസം ആയോ ഒരിക്കലുപവാസം ആയോ അനുഷ്ടിക്കാം.

ആരോഗ്യസ്ഥിതി അനുകൂലമായവർ ഉപവാസവും അല്ലാത്തവർ ഒരിക്കലും എടുക്കാം.‘ഒരിക്കൽ’ നോക്കുന്നവർ ഒരുനേരം അരിയാഹാരമേ ആകാവൂ. അത് ശിവക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നിവേദ്യം ആകുന്നതാണ് ഉത്തമം. വയർ നിറച്ച്  കഴിക്കരുത് .രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്രം ജപിക്കാം..

വൈകിട്ട് ക്ഷേത്രത്തിൽ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിക്കോ കുടിക്കാം. പൂർണ്ണ ഉപവാസം നോക്കുന്നവർ അതുവരെ ജലപാനം പാടുള്ളതല്ല. ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്ത വർക്ക് വീട്ടിലിരുന്ന്  ഓം നമഃ ശിവായ ജപിച്ച് വ്രതം നോക്കാം. ശിവരാത്രിയുടെ തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തി ൽ നിന്നും തീർത്ഥം പാനം ചെയ്ത്  വ്രതം അവസാനിപ്പിക്കാം.

തയ്യാറാക്കിയത്:
ഡോ : പി.ബി രാജേഷ് 
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

ഇന്ത്യയിലെ വിശേഷപ്പെട്ട അഞ്ച് ശിവരാത്രി ആഘോഷസ്ഥലങ്ങള്‍...

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios