കുചേല ദിനം ; അറിയേണ്ടതെല്ലാം

കുചേലന്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഗൃഹം, ഇല്ലായ്മയുടെ കൂടാരമായി മാറി. പരമഭക്ത നായ അദ്ദേഹം പൂജാകർമ്മങ്ങളും മറ്റും അനുഷ്ഠിച്ചു മുന്നോട്ടുപോയതല്ലാതെ കുടുംബകാര്യങ്ങളിൽ ഉത്തരവാദിത്വം ഒട്ടും ഇല്ലാത്തവൻ ആയിരുന്നു. 

everything you need to know kuchela dinam

പഴയകാല സഹപാഠികളും ഒത്തുകൂടുകയും വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും ഒക്കെ ചെയ്യുന്ന ഈ കാലഘട്ടത്തിൽ പഴയകാല സുഹൃത്തുക്കളായ സുധാമാവിന്റെയും ശ്രീകൃഷ്ണന്റെയും കഥ ഓർക്കുകയാണ്. ശ്രീകൃഷ്ണന്റെ സഹപാഠിയായിരുന്ന, ഒരു സാ ധുബ്രാഹ്‌മണനായിരുന്നു സുദാമാവ്. 

കുചേലൻ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഗൃഹം, ഇല്ലായ്മയുടെ കൂടാരമായി മാറി. പരമഭക്ത നായ അദ്ദേഹം പൂജാകർമ്മങ്ങളും മറ്റും അനുഷ്ഠിച്ചു മുന്നോട്ടുപോയതല്ലാതെ കുടുംബകാര്യങ്ങളിൽ ഉത്തരവാദിത്വം ഒട്ടും ഇല്ലാത്തവൻ ആയിരുന്നു. 

 പല നാളായി പത്നി പറയുന്ന നിർദ്ദേശം നിവർ ത്തിയില്ലാതെ വന്ന ഒരു ഘട്ടത്തിൽ സ്വീകരിച്ചു കൊണ്ട് കൃഷ്ണനെ കാണാനായി കുചേലൻ അഥവാ സുധാമാവ് തയ്യാറാവുകയായിരുന്നു. എന്നാൽ വെറുംകൈയോടെ എങ്ങനെയാണ് അദ്ദേഹത്തെ കാണാനായി പോവുക? എന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി അദ്ദേ ഹത്തിൻറെ പട്ടിണി അയൽ വീടുകളിൽ അല ഞ്ഞു കിട്ടിയ നെല്ല് കുത്തി അവിലാക്കി തുണി യിൽ പൊതിഞ്ഞ് ഭർത്താവിനെ ഏൽപ്പിച്ചു.

 ദ്വാരക രാജധാനിയിലെത്തി. അവിടെ  കൊ ട്ടാര മട്ടുപ്പാവിൽ നിന്ന് തന്നെ  സുഹൃത്തിനെ കണ്ട ഭഗവാൻ ,ഓടിച്ചെന്നു വാരിപ്പുണർന്നു. സ്‌നേഹത്തോടെ, വരവേറ്റ്, കൊട്ടാരത്തിൽ  കൂട്ടി ക്കൊണ്ടുവന്നു പട്ടുമെത്തയിലിരുത്തി കാലു കഴുകിച്ചു. സുഗന്ധ ദ്രവ്യങ്ങളും, കുറിക്കൂട്ടകളും അണിയിച്ച് സൽക്കരിച്ചു.

രുഗ്മിണീദേവി ചാമരം വീശി .പലവിധ സ്നേഹ പ്രകടനകളും കഴിഞ്ഞ് അവർ ഇരുവരും കുശലങ്ങളും ചോദിച്ചിരുന്നു. "സാന്ദീപനീ മഹർഷിക്ക് നാമെല്ലാം പുത്രതുല്ല്യ രായിരുന്നുവല്ലോ? ഒരിക്കൽ ഗുരുപത്‌നിയുടെ നിർദ്ദേശപ്രകാരം വിറകുതേടി കൊടും കാട്ടിലെത്തിയതും കടുത്ത കാറ്റും മഴയും മൂലം ദിക്കറിയാതെ രാത്രി കഴിഞ്ഞതും ഓർമ്മയില്ലേ?വിറകുമായി മടങ്ങി യെത്തിയ നമ്മളെ ഗുരു തേടിയെത്തി കെട്ടിപ്പുണർന്ന് അനുഗ്രഹിച്ചില്ലേ? "

അങ്ങനെ ബാല്യകാല സ്മരണകൾ  പറഞ്ഞ് കൃഷണൻ കുചേലനൊപ്പം കുറേസമയം സ ന്തോഷകരമായി ചിലവിട്ടു. ഭഗവാന്റെ വാക്കുകൾ കുചേലൻ  കേട്ടിരുന്നു.സുദാമാവിനോടൊപ്പം പലകഥകളും പറഞ്ഞിരുന്ന ഭഗവാൻ  ചോദിച്ചു.

 "സുദാമ, എനിക്കെന്താണ് കൊണ്ടു വന്നത്? എന്തായാലും  തരൂ."എന്നു പറഞ്ഞ് ആ അവിൽപ്പൊതി ബലമായി പിടിച്ചു വാങ്ങി ആവേ ശത്തോടെ ഒരു പിടി വാരി വായിലാക്കി കണ്ണൻ. രണ്ടാമതും, ഒരുപിടി വാരിയെടുക്കവേ, ലക്ഷ് മീദേവിയായ, രുഗ്മിണികൈയിൽ കയറിപ്പിടി ച്ചു. കാരണം ആദ്യത്തെ ഒരുപിടി അവിലി നാലത്തന്നെ, സുദാമാവിന്റെ സകല ആഗ്രഹങ്ങളും നിറവേറ്റാൻ ബാധ്യസ്ഥനായി മാറിയ ഭഗവാൻ ഒരു പിടികൂടി ഭുജിച്ചാൽ എന്തുണ്ടാകുമെന്ന്  അറിയാവുന്ന ദേവി തടസ്സം നിന്നതി ൽ കുറ്റമില്ലല്ലോ?

അന്നു രാത്രി രാജകീയ സുഖസൗകര്യങ്ങ ളോടെ അവിടെ കഴിഞ്ഞ സുദാമാവ് പിറ്റേന്ന്  ഇല്ലത്തേക്കു മടങ്ങി. കൃഷ്ണന്റെ സൽക്കാര ങ്ങൾ സ്വീകരിച്ച് ഒന്നും താൻ ചോദിച്ചില്ലല്ലോ എന്ന ദുഃഖത്തോടെയാണ് കുചേലൻ തിരിച്ചു വീട്ടിലേക്ക് എത്തുന്നത് എന്നാൽ വീണ്ടും മറ്റൊരു കൊട്ടാരത്തിനു മുന്നിൽ എത്തിച്ചേർന്ന സുധാകരമാവ് അത്ഭുതനായി നിൽക്കുമ്പോൾ സുധാമാന്റെഭാര്യയും പരിവാരങ്ങളും അദ്ദേഹത്തെ സ്വീകരിക്കാനായി വന്നു.

ശ്രീകൃഷ്ണ ന്റെ അനുഗ്രഹത്താൽ ഇന്ന് നാം സമ്പന്നരായി മാറി എന്ന് സന്തോഷത്തോടെ അവർ അറിയി ക്കുകയായിരുന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അവിൽ നിവേദ്യം നടത്തിയാൽ കുചേലനെ അനുഗ്രഹിച്ചി പൊലെ എല്ലാ ഐശ്വര്യവും നൽകും എന്നാണ് വിശ്വാസം.

ഗുജറാത്തിലെ പോർബന്തറിലാണ് കുചേലൻ ജനിച്ചത്.അവിടെയാണ് ഭാരതത്തി ലെ ഏക കചേലക്ഷേത്രം സ്ഥിതിചെയ്യുന്നത് .ഇവിടെ നിന്നാണ് കുചേലൻ ദ്വാരകയിലേക്ക് ശ്രീകൃഷ്ണനെ കാണാനായി പുറപ്പെട്ടത്.ഭക്ത കുചേലന് സദ് ഗതി കിട്ടിയ ദിനമാണ് കുചേല ദിനം.

തയ്യാറാക്കിയത്:
ഡോ : പി.ബി രാജേഷ് 
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios