Asianet News MalayalamAsianet News Malayalam

വീട്ടിൽ പവിഴമല്ലി ഉണ്ടായാൽ ഐശ്വര്യം

രാത്രി വിടരുകയും പുലരുമ്പോൾ കൊഴിയുകയും ചെയ്യുന്ന പൂവ് ആയതിനാൽ രാത്രിമുല്ലയെന്നും വിളിക്കും. പാലാഴിമഥനം നടന്നപ്പോൾ ലഭിച്ചതാണ് പവിഴമല്ലി എന്നാണ് ഐതീഹ്യം. 

Everything You Need to Know About pavizhamalli flower
Author
Trivandrum, First Published Jan 23, 2022, 12:02 PM IST | Last Updated Jan 23, 2022, 12:02 PM IST

ശ്രീരാമനെയും ലക്ഷ്മിയെയും പൂജിക്കാൻ പവിഴമല്ലി പൂക്കൾ ഉപയോഗിക്കുന്നു. രാത്രി വിടരുകയും പുലരുമ്പോൾ കൊഴിയുകയും ചെയ്യുന്ന പൂവ് ആയതിനാൽ രാത്രിമുല്ലയെന്നും വിളിക്കും. പാലാഴിമഥനം നടന്നപ്പോൾ ലഭിച്ചതാണ് പവിഴമല്ലി എന്നാണ് ഐതീഹ്യം. പൂവിന് നല്ല സുഗന്ധമാണ്. പവിഴം പോലെ ചുവന്ന ഞെട്ടും മുല്ലയെ പോലെ ഇതളുകളുമാണിതിന്. തമിഴർ പവിഴമല്ലി എന്നും മലയാളികൾ ഇതിനെ പാരിജാതം എന്നും വിളിക്കുന്നു. 

സത്യഭാമയുടെ  ആവശ്യപ്രകാരം ദേവലോകത്തു നിന്ന്  ശ്രീകൃഷ്ണൻ കൊണ്ടുവന്നതാണ് പവിഴമല്ലി എന്നാണ് പുരാണങ്ങളിൽ പവിഴമല്ലിയെപ്പറ്റി പറയുന്നത്. ഇതിന്റെ ഇല, വേര്, തൊലി ഒക്കെ ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നു. വിത്ത് തലയിലെ താരൻ കളയാൻ നല്ലതാണ്. ഇലകൾ ഉദരരോഗങ്ങൾക്കും നന്ന്. മിക്ക കാലാവസ്ഥയിലും ഇത് വളരുന്നു. 

സംസ്കൃതത്തിൽ ശേഫാലിക, ഖര പത്രിക, പാരിജാത എന്നും പറയുന്നു. ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലി ഏറെ പ്രസിദ്ധമാണ്. വീടിന്റെ ദൃഷ്ടിദോഷത്തിന് പരിഹാരമാണ് പവിഴമല്ലി. ഒരു അലങ്കാരവൃക്ഷമാണ്. അമേരിക്കയിലെ ഫ്ലോറിഡയാണ് ഈ വൃക്ഷത്തിന്റെ ജന്മദേശം.

ഫ്ലോറിഡ ഫിഡിൽവുഡ്, സ്പൈനി ഫിഡിൽവുഡ് എന്നീ പേരുകളിലും അറിയപ്പെടുന്നു. 50 അടിയോളം ഉയരം വയ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണിത്. ഇത് വീടിന്റ മുന്നിൽ വളർത്തിയാൽ ദൃഷ്ടിദോഷ ത്തിന് പരിഹാരമാകും.അനുകൂല ഊർജ്ജം അഥവാ പോസിറ്റീവ് എനർജി ലഭിക്കുന്നതിന് പവിഴമല്ലി  ഉത്തമം ആണ്.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios