എരുക്കിൻ പൂവ് മാല ചാർത്തിയാൽ പെട്ടെന്ന് ഫലം

നടുവേദനയുള്ളവർ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുളിക്കുന്നത് നല്ലതാണ്. എരുക്കിന് പൊടികളെയും കടുത്ത വേനലിനെയും അതിജീവിക്കാനുള്ള കഴിവുണ്ട്. തുടർച്ചയായ തുമ്മൽ ഉണ്ടാകുമ്പോൾ ഒരു എരിക്കിന് പൂവ് വെറ്റില ചേര്ത്തു മുറുക്കി തുപ്പുന്ന മുത്തശ്ശി വൈദ്യ നമ്മുടെ നാട്ടിൽ നിന്ന് പോയി.

Erukin flower gives quick results

എരുക്കിന്റെ പൂവ് കൊണ്ട് മാലചാർത്തും. പൂജകൾക്കും, ഹോമത്തിനും മറ്റും എരുക്കിന്റെ കമ്പുകൾ ഉപയോഗിക്കുന്നു. ഇലയും എരിക്കിൻ ചെടിയുടെ തടി കൊണ്ട് ഗണപതിവിഗ്രഹം തയ്യാറാക്കി പൂജാമുറിയിൽ സ്ഥാപിച്ചാൽ നിങ്ങൾ ഇതു വരെ നേരിട്ടു കൊണ്ടിരിക്കുന്ന എല്ലാ  പ്രതിസന്ധികളും ഇല്ലാതാകും. തടസ്സങ്ങളെ ഇല്ലാതാക്കി ജീവിതത്തിൽ നേട്ടങ്ങൾ കൊണ്ട് വരുന്നതിന് എരിക്കിൻ പുഷ്പങ്ങൾ ധാരാളം മതി.

പാലാഴി കടഞ്ഞപ്പോൾ പുറത്ത് വന്ന കാളകൂടവിഷം ശിവൻ കൈയിൽ വാങ്ങിയപ്പോൾ അതിൽ നിന്നും ചില തുള്ളികൾ എരുക്കിൽ വീണു. വിഷം വീണ് വെള്ള എരുക്ക് നീല ആയി എന്നാണ് ഐതിഹ്യം. ആഴ്ചയിൽ ഒരിക്കല് മാത്രം ശിവ പൂജയിൽ ഉൾപ്പെടുത്തുന്നു ശിവന് ഭക്ഷിക്കാമെങ്കിൽ ശിവഭക്തനും ഒരു പൂവ് അന്ന് ഭക്ഷിക്കാം കൂടെ അഞ്ചു കുരുമുളകും. 

ഈ ചെടിയുടെ ഒട്ടു മിക്ക ഭാഗങ്ങളും ഒറ്റമൂലിയായി ഉപയോഗിച്ചു വരുന്നു. വെള്ള പൂവുകൾ ഉണ്ടാകുന്ന എരുക്കിനെ വെള്ളെരുക്ക് എന്നും അല്ലാത്തതിനെ ചിറ്റെരുക്ക് എന്നും വിളിക്കുന്നു. വേദനയുള്ള ഭാഗങ്ങളിൽ ഇലകൾ ചൂടാക്കി അമർത്തി പിടിച്ചാൽ ആശ്വാസം ലഭിക്കും.എരുക്കില് പൂവിലും ഇലകളിലും കായ്കളിലും പൊടിപിടിക്കില്ല പൊടിയെ തടുക്കാന് കഴിവു ള്ളത് കൊണ്ട് . അലര്ജ്ജികൊണ്ടുള്ള തുമ്മൽ രോഗങ്ങൾക്ക് ഇത് ഉപയോഗിക്കുന്നു . 

നടുവേദനയുള്ളവർ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുളിക്കുന്നത് നല്ലതാണ്. എരുക്കിന് പൊടികളെയും കടുത്ത വേനലിനെയും അതിജീവിക്കാനുള്ള കഴിവുണ്ട്. തുടർച്ചയായ തുമ്മൽ ഉണ്ടാകുമ്പോൾ ഒരു എരിക്കിന് പൂവ് വെറ്റില ചേര്ത്തു മുറുക്കി തുപ്പുന്ന മുത്തശ്ശി വൈദ്യ നമ്മുടെ നാട്ടിൽ നിന്ന് പോയി .എരിക്കിന്റെ ഗന്ധം പാമ്പുകൾക്ക് ഇഷ്ട്ടമല്ലാ ത്തതിനാൽ പാമ്പിനെ തുരത്താനും ഈ ചെടി ഉപയോഗിക്കുന്നു. പൂവിന് വിഷ സ്വഭാവം ഉള്ളതിനാൽ വൈദ്യൻ  നിർദ്ദേശിക്കാതെ ഇത് കഴിക്കരുത്.

തയ്യാറാക്കിയത്:
ഡോ: പി.ബി.രാജേഷ്
Mob: 9846033337 

 

Latest Videos
Follow Us:
Download App:
  • android
  • ios