Water Gives Prosperity : വെളളം ഐശ്വര്യം കൊണ്ട് വരും; വീട്ടിൽ പോസിറ്റീവ് എനർജി വരാൻ ചെയ്യേണ്ടത്...

വീടിനുമുകളിൽ നിന്ന് വടക്കു കിഴക്കേ മൂലയിൽ വെള്ളം വീഴുന്നതാണ് ഏറ്റവും ഉത്തമെന്ന് വാസ്തുശാസ്ത്രം പറയുന്നു. പെരുന്തച്ചൻ നിർമ്മിച്ച ക്ഷേത്രങ്ങളിൽ ഇങ്ങനെ വെള്ളം വീഴുന്ന രീതിയിലാണ് ഓട് ക്രമപ്പെടുത്തിയത് കാണാം.

Clean Water Brings Prosperity and Health

കൈതട്ടി വെള്ളപ്പാത്രം താഴെ വീണു പോയാൽ സാധാരണ പലരും അതൊരു അപശകുനം ആണോ എന്ന് സംശയിക്കും. എന്നാൽ അറിഞ്ഞോ അറിയാതെയോ വെള്ളം തൂവി പോകുന്നത് പണം കൊണ്ട് വരുന്നതിന് കാരണമാകും. വെള്ളത്തിന്റെ സ്ഥാനം വടക്ക്-കിഴക്കാണ്.

കുബേരൻ ആണ് സമ്പത്തിന്റെ ദേവത. അതുകൊണ്ടുതന്നെ വെള്ളവുമായി ബന്ധപ്പെട്ട കിടക്കുന്നു എന്ന് മനസ്സിലാക്കാം. ഒരുപക്ഷേ നാളികേരം ഉടക്കുന്നതിലൂടെ അതിനകത്തെ ജലം ഒഴുകുമ്പോൾ വിഘ്നങ്ങൾ മാറുകയും ഐശ്വര്യം ഉണ്ടാവുകയും ചെയ്യുമെന്ന് പഴമക്കാർമനസ്സിലാക്കിയിരിക്കാം.

പണ്ട് അടിച്ചുതളി എന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു .വിളക്ക് കത്തിച്ചു വയ്ക്കുമ്പോൾ അതിനോടൊപ്പം കിണ്ടിയിൽ വെള്ളം വയ്ക്കുന്നതും  ഐശ്വര്യമാണ്.പുണ്യാഹതീർത്ഥം തളിക്കുന്നത്ശുദ്ധമാകാനും ഐശ്വര്യമുണ്ടാകാൻ ആണെന്ന്  നമുക്ക് മുൻപേ അറിയാമായിരുന്നു. വെള്ളം മനുഷ്യന് ഏറെ ആവശ്യമുള്ളഒന്നാണ്. ഒരു ദിവസം ചുരുങ്ങിയത് എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളമെങ്കിലും ശരീരത്തിന് ആവശ്യമാണ്.ഇത് ഏകദേശം രണ്ടര ലിറ്റർ വരും. വെള്ളം ഇറ്റിറ്റു പോകുന്നത് ചിലവുകൾ വർധിപ്പിക്കുന്നതാണ്. 

വീടിനകത്തു നിന്ന്തെക്കോട്ട് വെള്ളം ഒഴുകുന്നതും ധനവ്യയം വർധിപ്പിക്കും. വീടിനുമുകളിൽ നിന്ന് വടക്കു കിഴക്കേ മൂലയിൽ വെള്ളം വീഴുന്നതാണ് ഏറ്റവും ഉത്തമെന്ന് വാസ്തുശാസ്ത്രം പറയുന്നു. പെരുന്തച്ചൻ നിർമ്മിച്ച ക്ഷേത്രങ്ങളിൽ ഇങ്ങനെ വെള്ളം വീഴുന്ന രീതിയിലാണ് ഓട് ക്രമപ്പെടുത്തിയത് കാണാം.

പഞ്ചഭൂതതത്വത്തിൽ  വെള്ളത്തിന് വലിയ സ്വാധീനമാണ്ണുള്ളത്. കിഡ്നി യൂറിനറി ബ്ലാഡർ എന്നിവയെ കുറിച്ച് ചിന്തിക്കുന്നത് വെള്ളവുമായി ചേർന്നാണ്. ക്ഷേത്രത്തിലെ ഓവിൽ നിന്ന് വെള്ളം പുറത്തേക്ക് പോകാതിരിക്കുക ശ്രീകോവിലിന് മുൻവശത്ത് വെള്ളം കെട്ടി നിൽക്കുകയോ മറ്റോ ചെയ്താൽ മേൽശാന്തിക്ക് മൂത്രസംബന്ധമായ രോഗങ്ങൾ ഉണ്ടെന്ന്  പ്രശ്നവശാൽ പറയാറുണ്ട്.

അതിനാൽ വെള്ളത്തിന് വലിയ പ്രാധാന്യം  ൽകി വേണം കൈകാര്യം ചെയ്യാൻ. ഒരു പക്ഷേ നിങ്ങൾക്ക് കിട്ടാനുള്ള പണം ആയിരിക്കാം കിട്ടുന്നത് അഥവാ മുടങ്ങിക്കിടന്ന പണമോ പുതിയത് വന്നു ചേരുന്നതും ആകാം. പണം വരും എന്ന കാര്യത്തിൽ സംശയമില്ല. മഹാനഗരങ്ങളെല്ലാം വെളളത്തിനടത്താണ്. അഥവാ നദിയോ ,തടാകത്തിനോ ,കടലിനോ അടുത്തുളള നഗരങ്ങളാണ് മറ്റുളളവയെക്കാൾ വേഗത്തിൽ വളരുന്നത്.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios