Vinayaka Chaturthi 2022 : എല്ലാ വിഘ്‌നങ്ങളുമില്ലാതാക്കാൻ ജപിക്കാം ഗണപതി ഗായത്രി മന്ത്രം

നാളികേരം,കരിമ്പ്,പഴം,അവൽ,മലർ,എള്ള്, മോദകം,നാളികേരം,മലർ എന്നിവയാണ് സാധാരണ പതിവ്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റിക്ഷേമവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കാനാണ് ഗണപതി ഹോമം നടത്തുന്നത്. 108 മുതൽ 1008 വരെ നാളികേരം ഉപയോഗിച്ചും മഹാ ഗണപതിഹോമം വിശേഷാൽ നടത്തപ്പെടുന്നു. 
 

chant ganpati gayatri mantra to remove all obstacles

ഗണപതി ഹോമം നടത്തുന്നത് ജീവിതത്തിൽ പുരോഗതി ഉണ്ടാകുന്നതിനും സകലദോഷ പരിഹാരത്തിനും നല്ലതാണ്. കർക്കട മാസത്തിൽ എല്ലാ വീടുകളിലും ഗണപതിഹോമവും ഭഗവതിസേവയും ഒന്നിച്ച് നടത്തുന്നത് സാധാരണമാണ്. 
എട്ട് നാളികേരം കൊണ്ട് അഷ്ടദ്രവ്യം ചേർത്താണ് നിത്യവും ക്ഷേത്രങ്ങളിൽ അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തുന്നത്.

ഉണങ്ങിയ നാളികേരമാണ് ഹോമത്തിന് ഉപയോഗിക്കുക. തേങ്ങ, ശർക്കര, തേൻ, കരിമ്പ്, അപ്പം, അട, മലർ, പഴം, എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ.  നാളികേരം,കരിമ്പ്,പഴം,അവൽ,മലർ,എള്ള്, മോദകം,നാളികേരം,മലർ എന്നിവയാണ് സാധാരണ പതിവ്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റിക്ഷേമവും ഐശ്വര്യവും വർദ്ധിപ്പിക്കാനാണ് ഗണപതി ഹോമം നടത്തുന്നത്.108 മുതൽ 1008 വരെ നാളികേരം ഉപയോഗിച്ചും മഹാ ഗ ണപതിഹോമം വിശേഷാൽ നടത്തപ്പെടുന്നു. 

ഏതു കർമ്മം തുടങ്ങന്നതിക്കുന്നതിനു മുമ്പും നാളികേരം ഉടച്ച് ഗണപതിയെ  പ്രാർത്ഥിക്കിക്കുന്നതും ഗണപതിഹോമം നടത്തുന്നതും  തടസ്സമില്ലാതെ അത് പൂർത്തിയാകാൻ വേണ്ടി ആണ്. സിദ്ധി, ബുദ്ധി, ഐശ്വര്യം ഇവയെല്ലാം നൽകുന്ന അഭീഷ്ടദായകനാണ് ഗണപതി. ഗണപതി വന്ദനത്തിന്റെ ഭാഗമായി ഗണപതിക്കൊരുക്ക് പതിവാണ്.

വിനായക ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ നോക്കിയാല്‍ ഫലം മോശം

പടുക്കവയ്ക്കുക എന്നാണിത് അറിയപ്പെടുന്നത്.ഗൃഹപ്രവേശത്തിനും പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോഴും കേതുദോഷ പരിഹാരമായും, വിവാഹം താമസിക്കുമ്പോഴും ഗണപതിഹോമം നടത്തുന്നത് പരിഹാരം ആണ്. ഒരോ കാര്യത്തിനും വേറെ വേറേ ദ്രവ്യങ്ങളാലാണ് ഗണപതി ഹോമിക്കുന്നത്. കപ്പൽ നീറ്റിലിറക്കുന്നത് നാളികേരം ഉടച്ചാണ്. 

''ശുക്ലാംബരധരം വിഷ്ണും, ശശിവർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത്, സർവവിഘ്നോപശാന്തയേ"എന്നത് പ്രസിദ്ധമായ ഗണപതി വന്ദനം ആണ്. 

കാര്യസിദ്ധി: ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണ നെയ് ഹോമിക്കണം. 

വിവാഹസിദ്ധി: ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യിൽ മുക്കി സ്വയം‌വര മന്ത്രാർച്ചനയോടെ ഹോമിക്കണം. ഏഴ് ദിവസം തുടർച്ചയായി ചെയ്താൽ മംഗല്യ ഭാഗ്യം സിദ്ധിക്കും. 

സന്താനഭാഗ്യം: സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേർക്കാത്ത പാൽപ്പായസം ഹോമിക്കുക. 

ഐശ്വര്യം: കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തിൽ മുക്കി ഹോമിക്കുക. 

ഭൂമിലാഭം: താമര മൊട്ടിൽ വെണ്ണ പുരട്ടി ഹോമിക്കുക. 

ദാമ്പത്യകലഹം തീരാൻ: ഭാര്യയുടെയും ഭർ ത്താവിൻറെയും ജന്മനക്ഷത്ര ദിവസങ്ങളിൽ സംവാദ സൂക്തം ചൊല്ലി ഹോമം നടത്തണം. തുടർച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളികേരം, 16 പലം ശർക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേൻ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കുക. 

പിതൃപ്രീതി: എള്ളും അരിയും ചേർത്ത് അനാദി തുടങ്ങിയ മന്ത്രങ്ങൾ കൊണ്ട് ഹോമം നടത്തുക. 

ശത്രുദോഷം: ഉച്ഛിഷ്ടഗണപതിമന്ത്രം ജപിച്ച് വേപ്പിൻ ചമത ഹോമിച്ചാൽ ശത്രു ദോഷം തീരും. 

സമ്പത്ത് : ലക്ഷ്മീവിനായക മന്ത്രം ജപിച്ച് ഗണപതി ഹോമം നടത്തിയാൽ സമ്പത്ത് വർദ്ധിക്കും. 

ആയുർവർദ്ധന: മൃത്യുഞ്ജയ ഹോമദ്രവ്യങ്ങൾ കൊണ്ട് ഗണപതി ഹോമം നടത്തിയാൽ ആയുർ ദോഷങ്ങൾ പരിഹരിക്കും. 

ഗണപതി ഹോമം കൂടാതെ ഗണപതിയുടെ നടയിൽ നാളീകേരം ഉടച്ചാൽ തടസ്സങ്ങളെല്ലാം ഛിന്നഭിന്നമാകും. അതോടെ പ്രതിബന്ധങ്ങളും അകലും. കറുകമാല, ചെമ്പരത്തിപ്പൂവ്, ചുവന്ന പട്ട് എന്നിവ ഭഗവാന് പ്രിയങ്കരമാണ്. ഗണപതി നാരങ്ങയും ,കരിമ്പും ഗണപതി ഹോമത്തിന് വിശേഷമാണ്.

ചിങ്ങ മാസത്തിലെ വിനായക ചതുർത്ഥി, വിജയദശമി, വെള്ളിയാഴ്ചകൾ, എല്ലാ മലയാ ള മാസ ആദ്യ  വെള്ളിയാഴ്ചകൾ, മീനത്തിലെ പൂരം, തുലാമാസ തിരുവോണം എന്നിവ ഗണപതിക്ക് വിശേഷ ദിനങ്ങളാണ്. "ഓം ഗം ഗണ പതയെ നമഃ" എന്ന മന്ത്രം ആർക്കും ജപിക്കാവുന്ന മന്ത്രമാണ്.  

ഗണേഷ് ഗായത്രി:
" ഓം എകദന്തായ വിദ്മഹെ
വക്രതുണ്ഡായ ധീമഹി
തന്നോ ദന്തീ പ്രചോതയാത്" 

ഗണപതി ഹോമത്തിന്റ പ്രസാദത്തിൽ പൂവും കളഭവും കരിയുമുണ്ടാകും. ഇത് ധരിച്ചാൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് വിഘ്‌നമുണ്ടാകില്ല എന്നാണ് വിശ്വാസം.

എഴുതിയത്: ഡോ: പി.ബി.രാജേഷ്
Mob:9846033337 

 

Latest Videos
Follow Us:
Download App:
  • android
  • ios