Chandra Grahanam 2022 : ചന്ദ്രഗ്രഹണം ; ഈ നക്ഷത്രക്കാർ സൂക്ഷിക്കുക

ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം 16 മെയ് 2022-നാണ്.  പല വിധത്തിലുള്ള മാറ്റങ്ങളും പലര്‍ക്കും സംഭവിക്കും ഇത് പൂര്‍ണ ഗ്രഹണമായതിനാൽ അതിന്റെ ഫലം എല്ലാ രാശികളിലും ഉണ്ടാകും.

chandra grahan lunar eclipse 2022 these zodiac signs will be the most affected so beware

സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം (chandra grahan 2022) . സൂര്യനും ഭൂമിയും ചന്ദ്രനും ഒരേനേർരേഖയിൽ വരുമ്പോഴാണ് ഇത് ഉണ്ടാവുന്നത്. ഈ സമയത്ത് ഭക്ഷണം പാചകം ചെയ്യുകയും കഴിക്കുകയും ചെയ്യരുത്.  ഈ സമയം ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും.അഥവാ ഭൂമിയെ പ്രദക്ഷിണം ചെയ്തു കൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ സൂര്യനുനേരെ എതിർദിശയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. വെളുത്ത വാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക. ഭാഗിക സൂര്യഗ്രഹണംപോലെ ഭാഗിക ചന്ദ്രഗ്ര ഹണവും നടക്കും. 

ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം 16 മെയ് 2022-നാണ്. പല വിധത്തിലുള്ള മാറ്റങ്ങളും പലർക്കും സംഭവിക്കും ഇത് പൂർണ ഗ്രഹണമായതിനാൽ അതിന്റെ ഫലം എല്ലാ രാശികളിലും ഉണ്ടാകും. വൃശ്ചിക രാശിയിലാണ് ഈ വർഷത്തെ ആദ്യത്തെ ഗ്രഹണം സംഭവിക്കുന്നത്. ഗ്രഹണദിവസം ചില രാശിക്കാർക്ക് നല്ലതും ചില രാശിക്കാർക്കും മോശം ഫലങ്ങളും ആയിരിക്കും ഉണ്ടാവുക.ഗ്രഹണ സമയം മെയ് 16 ന് രാവിലെ 07:02 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:20 ന് അവസാനിക്കുന്ന തരത്തിലാണ്.  ഇന്ത്യയിൽ ഇത് ദൃശ്യമാവില്ല . 

മേടക്കൂർ: (അശ്വതി ഭരണി കാർത്തിക1/4)

ഈ ഗ്രഹണം വളരെയധികം ആത്മവിശ്വാസം നൽകുന്നതാണ്. ഒരു പുതിയ മനോഭാവം തന്നെ ഉണ്ടാകും. നേട്ടങ്ങളെക്കുറിച്ചായിരി ക്കും കൂടുതൽ സംസാരിക്കാൻ ഉണ്ടാവുക. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിന് കഴിയും.ധനം ചെലവാക്കുന്നത് ശ്രദ്ധിച്ച് വേണം. 

ഇടവക്കൂർ:-( കാർത്തിക3/4, രോഹിണി ,മകയിരം1/2)

ഈ ഗ്രഹണം പലപ്പോഴും പ്രശ്‌നങ്ങൾ ഒഴിവാക്കുന്ന ഒന്നായിരിക്കും. ദൈനംദിന കാര്യങ്ങളിൽ മുടക്കം വരുത്തരുത്. അത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.മനസ്സിന് ആവശ്യമായ വിശ്രമം നൽകുക. പ്രധാന തീരുമാനങ്ങൾ നല്ലവണ്ണം ആലോചിച്ച് എടുക്കുക 

മിഥുനക്കൂർ:-( മകയീരം ,തിരുവാതിര, പുണർതം3/4)

സാമ്പത്തികമായി വളരെയധികം പ്രശ്‌നങ്ങൾ ഉണ്ടാകാം. കഠിനാധ്വാനത്തിന്റെ ഫലം  ലഭിക്കും. മാനസിക സമ്മർദ്ദം നിറഞ്ഞ ഒരു സമയമായിരിക്കും ഇത് .പുതിയ സാധ്യതകൾ  തേടി വരുമെങ്കിലും വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോകാൻ.കുടുംബജീവിതം തൃപ്തികരമാണ്. 

കർക്കടകക്കൂർ:- (പുണർതം1/4, പൂയം, ആയില്യം)

പുതിയ സാധ്യതകൾ തുറന്ന് കിട്ടും.കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക.അനാവശ്യ ചിന്തകൾ പരമാവധി ഒഴിവാക്കണം.ബിസിനസിൽ പുതിയ തീരുമാനങ്ങൾ എടുക്കുന്നത്  സൂക്ഷിച്ച് വേണം.ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും വാഹനമോടിക്കുന്നതും പരമാവധി സൂക്ഷിക്കുക. 

ചിങ്ങക്കൂർ:-( മകം, പൂരം ,ഉത്രം1/4)

വളരെയധികം മാറ്റങ്ങൾ വരുന്ന സമയമാണ് ഇത്.പുതിയതും ആവേശമുയർത്തുന്നതുമായ പല കാര്യങ്ങളും നടക്കും .മനസ്സിൽ നിന്ന് സംശയങ്ങളും സമ്മർദ്ദവും നീങ്ങും. ദേഷ്യം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക ഞെരുക്കം ഉണ്ടാകും.വീട് വിട്ടു കഴിയേണ്ടി വരാം. 

കന്നിക്കൂർ:-( ഉത്രം, അത്തം ,ചിത്തിര1/2)

ദൈവാധീനമുളള കാലമാണ്.എന്നാലും വളരെയധികം ആകുലത ഉണ്ടാകും. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ച് നടത്തുക. വേണ്ടപ്പെട്ടവരോടൊപ്പം വീട്ടിൽ കഴിയുന്നതാണ് നല്ലത്. അനാവശ്യ യാത്രകൾ ഒഴിവാക്കുക. 

തുലാക്കൂർ:-( ചിത്തിര1/2,ചോതി ,വിശാഖം3/4)

ഈ ഗ്രഹണം നൽകുന്നത് പ്രതിസന്ധികൾ തന്നെയാണ്.  കുടുംബബന്ധങ്ങളെപ്പോലും പലപ്പോഴും ഇത് ബാധിക്കാം. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നത് പരമാവധി ഒഴിവാക്കുക. വാക്കുകൾ പരുഷ മാകാതെ സംസാരിക്കാൻ ശ്രദ്ധിക്കണം. 

വൃശ്ചികക്കൂർ:- ( വിശാഖം1/4, അനിഴം, തൃക്കേട്ട)

മനസ്സിൽ പല വിധത്തിലുള്ള അനാവശ്യ ചിന്തകൾ വരും. ജീവിതത്തിൽ പ്രതിസന്ധികൾ ഇല്ലാതിരിക്കാൻ കുറച്ച് കഷ്ടപ്പെടേണ്ടി വരാം. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും. ധനകാര്യത്തിൽ ഭയപ്പൃടാനില്ല.മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കുക. യാത്രകൾ ഗുണകരമാകും. 

Read more ചന്ദ്രഗ്രഹണ സമയത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

ധനുക്കൂർ( മൂലം ,പൂരാടം ,ഉത്രാടം1/4)

പല വിധത്തിലുള്ള മാറ്റങ്ങൾ  ജീവിതത്തിൽ ഉണ്ടാവുന്ന സമയമാണിത്. തെറ്റായ കാര്യങ്ങ ളിൽ നിന്ന് പൂർണമായും വിട്ടു നിൽക്കുക. ദൈവാനുഗ്രഹം ഉള്ള സമയമാണ്. ഗ്രഹണം പലപ്പോഴും മോശമായി ബാധിക്കാമെങ്കിലും ശ്രദ്ധിച്ചാൽ പ്രശ്‌നങ്ങളില്ലാതെ പോവാൻ പറ്റും. 

മകരക്കൂർ:-( ഉത്രാടം3/4,തിരുവോണം, അവിട്ടം1/2)

ആഗ്രഹിക്കുന്നത് എന്താണോ അത്  സംഭവിക്കും.  ആരോഗ്യകാര്യത്തിൽ യാതൊരു വിധ ത്തിലുള്ള നിരുത്തരവാദപരമായ തീരുമാന വും എടുക്കാതിരിക്കുക. കുടുമ്പത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന്  സാധിക്കും. നല്ല വണ്ണം തീരുമാനമെടുത്ത് മാത്രം പ്രവർത്തിക്കുക. 

കുംഭക്കൂർ:-( അവിട്ടം1/2, ചതയം ,പൂരുരുട്ടാതി3/4)

ആശയവിനിമയത്തിൽ പ്രശ്‌നങ്ങളുണ്ടാവുന്ന സമമാണിത്. വരുമാനം മികച്ചതായിരിക്കും. എന്നാൽ ചിലവുകൾ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കാം.ആരോഗ്യം പ്രത്യേകം സൂക്ഷിക്കുക.ദീർഘയാത്രകൾ ഗുണകരമാകും. 

മീനക്കൂർ :-(പൂരുരുട്ടാതി1/4, ഉത്രട്ടാതി ,രേവതി)

ദീർഘകാല ജീവിത ലക്ഷ്യങ്ങളുമായി മുന്നോട്ട് പോവുന്നതിന് സാധിക്കും. സാമ്പത്തിക നില മെച്ചമാകും.നിക്ഷേപങ്ങളിൽ നിന്ന് ആഗ്രഹിക്കുന്ന ലാഭം ലഭിക്കും. മനസ്സിനെ നിയന്ത്രിക്കുന്നതിനും അമിത ദേഷ്യത്തെ ഇല്ലാതാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

തയ്യാറാക്കിയത്,

ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios