പവിഴം ധരിച്ചാലുള്ള ഗുണഫലങ്ങൾ
സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ തകരാറുകൾ പരിഹരിക്കുന്നതിനും ദീർഘസുമംഗലി ആകുന്നതിനും ഗർഭം അലസൽ ഒഴിവാക്കുന്നതിനും ഇത് ധരിക്കുന്നത് ഉത്തമമാണ് എന്നാണ് വിശ്വാസം
നവഗ്രഹങ്ങളിൽ ഒന്നായചൊവ്വയുടെ രത്‌ന മാണ് പവിഴം. സമുദ്രത്തിൽ നിന്നാണ് ഇത് ലഭിക്കുന്നത് ഇത് ഒരു ഓർഗാനിക് രത്നമാണ്. ഓറഞ്ചോ ചുവപ്പോ നിറത്തിലുള്ളത് ധരിക്കുന്നതാണ് ഉത്തമം. ചൊവ്വയെ സൈന്യാധിപ നായാണ് കണക്കാക്കുന്നത് അതിനാൽ തന്നെ സൈനികഉദ്യോഗസ്ഥർ, പോലീസുകാർ , എൻജിനീയർമാർ, ഇലക്ട്രിക്കൽ, റിയൽ എസ്‌റ്റേറ്റ് ബിസിനസ്സ് നടത്തുന്നവർക്ക് ഒക്കെ പവിഴം അണിയാം.
ഈ മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവരും ഇത് ധരിക്കുന്ന ത് ഗുണകരമാണ്. സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ തക രാറുകൾ പരിഹരിക്കുന്നതിനും ദീർഘസുമംഗലി ആകുന്നതിനും ഗർഭം അലസൽ ഒഴിവാക്കുന്നതിനും ഇത് ധരിക്കുന്നത് ഉത്തമമാണ് എന്നാണ് വിശ്വാസം
പവിഴം അപകടങ്ങളിൽ നിന്നും സംരക്ഷണം നൽകും എന്നാണ് വിശ്വാസം. ഉന്മേഷവും ചുറുചുറുക്കും നൽകുന്നതായതുകൊണ്ട് തന്നെ പ്രായം ചെന്നവരാണ് കൂടുതൽ ഇത് ധരിക്കാൻ താൽപര്യപ്പെടുന്നത്. തേയ്മാനം അധിക മായുള്ള രത്നമാണ്. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുമ്പോൾ ഇവ ഇടത്തേ കയ്യിലേക്ക് മാറ്റേണ്ടതാണ്.
ശുദ്ധ ജലത്തിൽ കഴുകി വൃത്തിയായി തുടച്ച് വേണം ഉപയോഗശേഷം വയ്ക്കാൻ. അല്പം എണ്ണ തൊട്ട് തടവിയാൽ നല്ല തിളക്കം കിട്ടും. പവിഴം ,മാലയായും, കമ്മ ലായും ,മോതിരമായും ഒക്കെ ധരിക്കാം.
ദേവി ഭക്തന്മാരും സുബ്രഹ്മണ്യ ഭക്തന്മാരും ആണ് പവിഴം അധികമായി ഭരിക്കുന്നത്. ചൊവ്വാദശാകാലം മെച്ചമാകാൻ ഇത് ധരിക്കാവുന്നതാണ്. മേടം വൃശ്ചികം രാശികളിൽ ജനിച്ച വർക്കും ഇത് ധരിക്കാം.ജാത കപ്രകാരം ഇത് ധരിക്കാമോ എന്ന് വിദഗ്ധനായ ഒരു ജ്യോത്സനോട് ചോദിച്ച ശേഷം മാത്രം ധരിക്കുക.
തയ്യാറാക്കിയത്:
ഡോ: പി.ബി. രാജേഷ്
ഗോമേദകം ; രാഹുവിനെ പ്രതിനിധികരിക്കുന്ന രത്‌നം , കൂടുതലറിയാം