Guru Purnima 2023 : ഇന്ന് ഗുരു പൂര്‍ണിമ, പ്രാധാന്യം ഇതാണ്
സംസ്കൃതത്തിൽ 'ഗു' എന്നാൽ അന്ധകാരം എന്നും 'രു' എന്നാൽ ഇല്ലാതാക്കുന്നവൻ എന്നുമാണ് അർത്ഥം. അതായത് നമ്മുടെ മനസ്സിലെ അന്ധകാരത്തെ നിർമ്മാർജ്ജനം ചെയ്യുന്നവനാരൊ അവനാണ് ഗുരു. 3 ജൂലൈ 2023 തിങ്കളാഴ്ച ഗുരു പൂർണ്ണിമയാണ്.
ഹിന്ദുക്കളും ബുദ്ധമതക്കാരും അനുഷ്ഠിച്ചു വരുന്ന ആചാര്യ വന്ദനമാണ് ഗുരു പൂർണ്ണിമ .ഗു,രു എന്നീ രണ്ടക്ഷരങ്ങളിൽ നിന്നാണ് ഗുരു എന്ന പദത്തിന്റെ ഉത്ഭവം. സംസ്കൃതത്തിൽ 'ഗു' എന്നാൽ അന്ധകാരം എന്നും 'രു' എന്നാൽ ഇല്ലാതാക്കുന്നവൻ എന്നുമാണ് അർത്ഥം. അതായത് നമ്മുടെ മനസ്സിലെ അന്ധകാരത്തെ നിർമ്മാർജ്ജനം ചെയ്യുന്നവനാരൊ അവനാണ് ഗുരു. 3 ജൂലൈ 2023 തിങ്കളാഴ്ച ഗുരു പൂർണ്ണിമയാണ്.
പൂർണ്ണചന്ദ്രനുള്ള ദിവസമാണ് ഗുരുപൂർണ്ണിമയായി ആഘോഷിക്കുന്നത്. മനുഷ്യമനസ്സിലെ അജ്ഞതയാകുന്ന തമസിനെ അറിവാകുന്ന പ്രകാശം കൊണ്ട് നിറയ്ക്കുന്ന ദിവസമാണ് ഗുരുപൂർണ്ണിമയായി ആഘോഷിക്കുന്നത് എന്നൊരു വാദവും ഉണ്ട്. ജീവിതത്തിൽ ഗുരുക്കന്മാരുടെ ആവശ്യകത വളരെ വലുതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗുരുപൂർണ്ണിമ ദിനത്തിൽ ശിഷ്യർ ഗുരുപൂജ നടത്തുന്നു.
ഈ ദിവസം സാധാരണ ശകവർഷ ത്തിലെ ആഷാഡ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് വരിക. ഉത്തർ പ്രദേശിലെ സാരനാഥിൽ വെച്ച് ശ്രീബുദ്ധൻ തന്റെ ആദ്യോപദേശം നൽകിയതിന്റെ ഓർമ്മയ്ക്കാണ് ബുദ്ധമതാ നുയായികൾ ഈ ദിവസം ആഘോഷിക്കുന്നത്. എന്നാൽ ഹിന്ദുക്കൾ പുരാതനഹിന്ദു കാല ഘട്ടത്തിലെ പ്രധാന ഗുരുക്കന്മാരിലൊരാളായ വ്യാസമഹർഷിയെ അനുസ്മരിച്ചാണ് ഈ ദിവസം കൊണ്ടാടുന്നത്.
അതുകൊണ്ട് ഈ ദിവസം വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു.ഈ ദിവസമാണ് ബ്രഹ്മ സൂത്രം എഴുതിത്തീർത്തത് എന്നു വിശ്വസിക്കുന്നു. വേദവ്യാസൻറെ സ്മരണാർത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂർണ്ണിമ. എന്നാലിത് വ്യാസ ജയന്തിയല്ല. മനുഷ്യന് ദൈവിക ഗുണങ്ങൾ ലഭിച്ച് സാത്വികനായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഈ ആഘോഷത്തിനു പിന്നിൽ നിറഞ്ഞു നിൽക്കുന്നത്. വ്യാസനെ സർവ്വശ്രേഷ്ഠഗുരു വായി സങ്കൽപ്പിച്ച് എല്ലാ ഗുരുക്കന്മാരേയും പൂജിക്കുന്ന ദിനമാണിത്.
തയ്യാറാക്കിയത്:
ഡോ: പി.ബി.രാജേഷ്
email : rajeshastro1963@gmail.com
ഫോൺ നമ്പർ : 9846033337
Read more വക്ര ഗ്രഹങ്ങളെ മനസിലാക്കാം ; കൂടുതലറിയാം