Akshaya Tritiya 2022 : അക്ഷയതൃതീയ ദിനത്തിൽ ദാനം ശ്രേഷ്ഠം, ഫലം ഇരട്ടിക്കും

ഈ വർഷം മെയ് 3 ആണ് അക്ഷയതൃതീയ വരുന്നത്. ചില വർഷങ്ങളിൽ ഉച്ചക്കോ വൈകിട്ടോ ആകും തൃതിയ ആരംഭിക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ ഇത് രണ്ടു ദിവസമായി എടുക്കുകയാണ് പതിവ്.എന്നാൽ ഇത്തവണ മൂന്നാം തീയതി രാവിലെ മുതൽ പിറ്റേദിവസം നേരം വെളുത്ത് ഒരു മണിക്കൂർ വരെ തൃതീയ ആണ്. 

Akshaya Tritiya celebrations rituals and history

വൈശാഖമാസത്തിലെ തൃതീയയാണ് അക്ഷയതൃതീയ (Akshaya Tritiya) ആയി ആഘോഷിക്കുന്നത്. ഈ വർഷം മെയ് 3 ആണ് അക്ഷയതൃതീയ വരുന്നത്. ചില വർഷങ്ങളിൽ ഉച്ചക്കോ വൈകിട്ടോ ആകും തൃതിയ ആരംഭിക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ ഇത് രണ്ടു ദിവസമായി എടുക്കുകയാണ് പതിവ് .എന്നാൽ ഇത്തവണ മൂന്നാം തീയതി രാവിലെ മുതൽ പിറ്റേദിവസം നേരം വെളുത്ത് ഒരു മണിക്കൂർ വരെ തൃതീയ ആണ്. 

ഒരു കുടയോ വാക്കിംഗ് സ്റ്റിക്കോ ദാനം നൽകണമെന്നതാണ്  ഈ ദിവസത്തിന്റെ പുണ്യം വർദ്ധിപ്പിക്കുന്നത്. എന്ത് ദാനം നൽകിയാലും ഐശ്വര്യം വർദ്ധിക്കുകയാണ് ഉണ്ടാകുന്നത്. അതിനാൽ തന്നെ കൊണ്ട് കഴിയുന്നത് എന്തായാലും അർഹതപ്പെട്ടവർക്ക് ദാനം ചെയ്യാൻ ആയിട്ടുള്ള ദിവസമാണ് അക്ഷയതൃതീയ. 

സമ്പന്നർ ആയിട്ടുള്ളവർക്ക് സ്വർണമോ വെള്ളിയോ വാങ്ങി അത് ദാനം നൽകുകയും ചെയ്യാം. വാങ്ങിയത് മുഴുവനും അല്ലെങ്കിലും ഒരു ഗ്രാം സ്വർണ്ണം എങ്കിലും ദാനം ചെയ്യാൻ കഴിയുന്നവർ അത് ചെയ്യാൻ ശ്രമിക്കുമെന്ന് നമുക്ക് ആഗ്രഹിച്ചുകൊണ്ട്  ഈ അക്ഷയ തൃതീയ കൊണ്ടാടാം. മൂന്നാം തീയതി രാവിലെ 5.18 മുതൽ നാലാം തീയതി രാവിലെ 5.38വരെ അക്ഷേയത്രിതീയ ഉണ്ടായിരിക്കുന്നതാണ്. ഇതിൽ ഏതു സമയത്തു വേണമെങ്കിലും സ്വർണ്ണം വാങ്ങാവുന്നതാണ്.

രാവിലെ കുളിച്ച് പുതുവസ്ത്രം ധരിച്ച് മഞ്ഞവ സ്ത്രം ചാർത്തിയ  ഗണപതിയെയും മഹാവിഷ്ണുവിനെയും മഹാലക്ഷ്മിയും കുബേരനെയും ആണ് നിവേദ്യസഹിതം ഈ ദിവസം പൂജി ക്കുന്നത്. അക്ഷയം എന്നാൽ ക്ഷയിക്കാത്തത്  എന്നാണ് അർത്ഥം. അതിനാൽ ഈ ദിവസം എത്ര ദാനം ചെയ്താലും ആരും ക്ഷയിച്ചു പോകില്ല എന്നാണ് വിശ്വാസം.

തയ്യാറാക്കിയത്: ഡോ : പി. ബി. രാജേഷ്,

Astrologer and Gem Consultant

വെളളം ഐശ്വര്യം കൊണ്ട് വരും; വീട്ടിൽ പോസിറ്റീവ് എനർജി വരാൻ ചെയ്യേണ്ടത്...
 

Latest Videos
Follow Us:
Download App:
  • android
  • ios