Akshaya Tritiya 2023 : അക്ഷയതൃതീയ ദിവസം നിങ്ങൾ‌ ചെയ്യേണ്ടത്, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

22 ഏപ്രിൽ 2023 ശനിയാഴ്ച ആണ് ഈ വർഷം അക്ഷയതൃതീയ. ചില വർഷങ്ങളിൽ ഉച്ചക്കോ വൈകിട്ടോ ആകും തൃതിയ ആരംഭിക്കുന്നത്. അത്തരം ദിവസങ്ങളിൽ ഇത് രണ്ട് ദിവസമായി എടുക്കുക. അക്ഷയം എന്നാൽ ക്ഷയിക്കാത്തത് എന്നാണ് അർത്ഥം. അതിനാൽ ഈ ദിവസം എത്ര ദാനം ചെയ്താലും ക്ഷയിച്ചു പോകില്ല എന്നാണ് വിശ്വാസം.പുതിയ ബിസിനസ് ആരംഭിക്കാനും പുതിയ വീട്ടിലേക്ക് താമസം മാറാനും ഈ ദിവസം ഉത്തമമാണ്.
 
akshaya tritiya 2023 date muhurat time and importance rse

വൈശാഖമാസത്തിലെ തൃതീയയാണ് അക്ഷയതൃതീയ ആയി ആഘോഷിക്കുന്നത്. അന്ന് രാവിലെ കുളിച്ച് പുതുവസ്ത്രം ധരിച്ച് മഞ്ഞവസ്ത്രം ചാർത്തിയ ഗണപതിയെയും മഹാവിഷ്ണുവിനെയും മഹാലക്ഷ്മിയും കുബേരനെയും നിവേദ്യസഹിതം പൂജിക്കുന്നത് ഐശ്വര്യം വർധിക്കാൻ ഇടയാക്കുന്നു.

22 ഏപ്രിൽ 2023 ശനിയാഴ്ച ആണ് ഈ വർഷം അക്ഷയതൃതീയ. ചില വർഷങ്ങളിൽ ഉച്ചക്കോ വൈകിട്ടോ ആകും തൃതിയ ആരംഭിക്കുന്നത്. അത്തരം ദിവസങ്ങളിൽ ഇത് രണ്ട് ദിവസമായി എടുക്കുക. അക്ഷയം എന്നാൽ ക്ഷയിക്കാത്തത് എന്നാണ് അർത്ഥം. അതിനാൽ ഈ ദിവസം എത്ര ദാനം ചെയ്താലും ക്ഷയിച്ചു പോകില്ല എന്നാണ് വിശ്വാസം.പുതിയ ബിസിനസ് ആരംഭിക്കാനും പുതിയ വീട്ടിലേക്ക് താമസം മാറാനും ഈ ദിവസം ഉത്തമമാണ്.

ഈ ദിവസം പുതിയ സംരംഭങ്ങൾക്ക് മുഹൂർത്തം പോലും നോക്കേണ്ട എന്നാണ് വിശ്വാസം. മറ്റുള്ളവർക്ക് പ്രയോജനം കിട്ടുന്ന എന്തും ദാനം നൽകിയാൽ ഐശ്വര്യം വർദ്ധിക്കും. അതിനാൽ ,തന്നെ കൊണ്ട് കഴിയുന്നത് എന്തായാലും അർഹതപ്പെട്ടവർക്ക് ദാനം ചെയ്യാൻ ആയിട്ടുള്ള ദിവസമാണ് അക്ഷയതൃതീയ. സമ്പന്നർക്ക് സ്വർണമോ വെള്ളിയോ വാങ്ങി ദാനം നൽകാം.

രാവിലെ കുളിച്ച് പുതുവസ്ത്രം ധരിച്ച് മഞ്ഞവ സ്ത്രം ചാർത്തിയ  ഗണപതിയെയും മഹാവിഷ്ണുവിനെയും മഹാലക്ഷ്മിയും കുബേരനെയും ആണ് നിവേദ്യസഹിതം ഈ ദിവസം പൂജി ക്കുന്നത്. അക്ഷയം എന്നാൽ ക്ഷയിക്കാത്തത്  എന്നാണ് അർത്ഥം. അതിനാൽ ഈ ദിവസം എത്ര ദാനം ചെയ്താലും ആരും ക്ഷയിച്ചു പോകില്ല എന്നാണ് വിശ്വാസം.

തയ്യാറാക്കിയത്: ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios