വാൻഗോഗിന്റെ 'ദ സ്റ്റാറി നൈറ്റ്' തുണിയിലൊരുക്കി യുവതി, വേണ്ടി വന്നത് 50,000 തുന്നലുകൾ!
ഈ മാസം ആദ്യമാണ് 'ബിഗ് സ്റ്റിച്ച്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പൂര്‍ത്തിയായത്. വളരെ സങ്കീര്‍ണത നിറഞ്ഞ വര്‍ക്കാണ് 'സ്റ്റാറി നൈറ്റ്' എന്നത് കൊണ്ട് തന്നെ അത് പൂര്‍ത്തിയാക്കാന്‍ കുറച്ചധികം സമയം എടുത്തു എന്നും ഈ കലാകാരി പറയുന്നു.
ലോക പ്രശസ്ത കലാകാരന്‍ വിൻസന്റ് വാൻ ഗോഗി(Vincent van Gogh)ന്റെ 'ദ സ്റ്റാറി നൈറ്റി'ന്റെ(The Starry Night) പകർപ്പ് ഒരു സ്ത്രീ എംബ്രോയിഡറിയില്‍ നിര്‍മ്മിച്ചിരിക്കുകയാണ്. ഈ പ്രശസ്തമായ സൃഷ്ടി പുനർനിർമ്മിക്കാൻ 50,000 തുന്നലുകളാണ് അവര്‍ക്ക് വേണ്ടി വന്നത്. ഡച്ച് ചിത്രകാരന്റെ ദേശക്കാരി കൂടിയായ മിറാൻഡ വാൻ റോസം(Miranda van Rossum), ഹളിലാണ് താമസിക്കുന്നത്. കലയിലൂടെ ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തും എന്ന് അവർ പറയുന്നു. 132 ദിവസമെടുത്താണ് ഇത് തുന്നിത്തീര്‍ത്തത്. ഹൾ ഫുഡ്ബാങ്കിനായി 1,000(1,03,159.32) പൗണ്ടിലധികം ഇതുവരെ സമാഹരിച്ചു.
താന്‍ ജൂണിലാണ് ഇതിന്‍റെ പണി തുടങ്ങിയത് എന്ന് വാന്‍ റോസം പറയുന്നു. മാത്രമല്ല, അത് തുന്നിത്തുടങ്ങിയപ്പോള്‍ അതിനെന്തോ ഒരു ലക്ഷ്യം നിറവേറ്റാനുണ്ട് എന്ന് തനിക്ക് തോന്നിയതായും റോസം പറഞ്ഞു. പാർട്ട് ടൈം വിവർത്തകയായി ജോലി ചെയ്യുന്ന റോസം പറയുന്നു: "നിലവിലെ കാലാവസ്ഥയിൽ ഫുഡ് ബാങ്ക് എനിക്ക് വ്യക്തമായ ഒരു തെരഞ്ഞെടുപ്പായിരുന്നു, അത് ആവശ്യമില്ലായെന്ന് തോന്നുമെങ്കിലും അത് ആവശ്യമാണ്."
ഇതിന് മുമ്പും ഇതുപോലെ വ്യത്യസ്തമായ പല കാര്യങ്ങളും അവര്‍ ചെയ്തിട്ടുണ്ട്. അതില്‍ 24 മണിക്കൂര്‍ നേരമെടുക്കുന്ന ഒരു ഇവന്‍റും ഒരു വര്‍ഷം നീണ്ടുനിന്ന മാരത്തോണും ഉള്‍പ്പെടുന്നു. ഈ മാസം ആദ്യമാണ് 'ബിഗ് സ്റ്റിച്ച്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പൂര്‍ത്തിയായത്. വളരെ സങ്കീര്‍ണത നിറഞ്ഞ വര്‍ക്കാണ് 'സ്റ്റാറി നൈറ്റ്' എന്നത് കൊണ്ട് തന്നെ അത് പൂര്‍ത്തിയാക്കാന്‍ കുറച്ചധികം സമയം എടുത്തു എന്നും ഈ കലാകാരി പറയുന്നു.
1889 ജൂണിലാണ് വാൻ ഗോഗ്, ദ സ്റ്റാറി നൈറ്റ് വരച്ചത്. ഫ്രാൻസിലെ അവിഗ്നോണിനടുത്തുള്ള സെന്റ്- റോമി- ഡി- പ്രോവെൻസിലെ സെന്റ് പോൾ ഡി മൗസോൾ അഭയകേന്ദ്രത്തിലെ അദ്ദേഹത്തിന്റെ ജനാലയിൽ നിന്നുള്ള കാഴ്ചയാണ് ഇത് ചിത്രീകരിക്കുന്നത്.