കണ്ണീര് ബുള്ളറ്റാവും, 'തോക്ക്' നിർമ്മിച്ചത് വേദനിപ്പിച്ച അധ്യാപകനുള്ള മറുപടി, കലാകാരിയുടെ കണ്ടുപിടിത്തം ഇങ്ങനെ

അധ്യാപകന്റെ പെരുമാറ്റം അവളെ വളരെ അധികം വേദനിപ്പിച്ചു. എന്നാൽ, അധ്യാപകനല്ലേ തിരികെ ഒന്നും പറയാനവൾക്ക് കഴിഞ്ഞില്ല. അങ്ങനെയാണ് പിന്നീട് നെതർലാൻഡിൽ പഠിക്കവെ ബിരുദത്തിനുള്ള പ്രൊജക്ടായി അവൾ ഈ വ്യത്യസ്തമായ തോക്ക് നിർമ്മിച്ചത്.

Taiwan artist Yi Fei Chen made tear gun it collect freezes and shoots tear

നമ്മളെ ചിലർ വേദനിപ്പിക്കുമ്പോൾ, വഴക്ക് പറയുമ്പോൾ, മോശം വാക്കുകൾ നമുക്കെതിരെ പ്രയോ​ഗിക്കുമ്പോൾ നമുക്ക് ചിലപ്പോൾ രോഷവും സങ്കടവുമെല്ലാം വന്നേക്കാം. എന്നാൽ, അതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയാൻ പറ്റാതെ വരും. മാത്രമല്ല, ചിലരോടൊന്നും നമുക്ക് ഒന്നും പ്രതികരിക്കാനും കഴിയണമെന്നില്ല. അവർ നമുക്ക് വേണ്ടപ്പെട്ടവരോ, അല്ലെങ്കിൽ നമ്മുടെ അധ്യാപകരോ ഒക്കെയാവാം. എന്നാൽ, തന്നെ കരയിക്കുന്നവർക്ക് നല്കാൻ വ്യത്യസ്തമായ ഒരു മറുപടി ഈ ആർട്ടിസ്റ്റിന്റെ കയ്യിലുണ്ട്. അതൊരു തോക്കാണ്. 

അതേ, തന്നെ കരയിക്കുന്നവരെ അതുപോലെ നേരിടാൻ അവർ ഉണ്ടാക്കിയിരിക്കുന്നത് ഒരു 'ടിയർ ​ഗൺ' ആണ്. തായ്വാനിൽ നിന്നുള്ള യി ഫീ ചെൻ എന്ന ആർട്ടിസ്റ്റാണ് ഈ വ്യത്യസ്തമായ തോക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇത് കരയുമ്പോൾ ചെന്നിന്റെ കണ്ണുനീർ ഫ്രീസ് ചെയ്യും, പിന്നീട് അത് ബുള്ളറ്റ് പോലെ പ്രവർത്തിച്ച് തോക്കിൽ നിന്നും പുറത്ത് വരും. ഈ തോക്ക് നിർമ്മിക്കാനുള്ള കാരണമായിത്തീർന്നത് ചെന്നിന്റെ ഒരു അധ്യാപകൻ തന്നെയാണ്. അധ്യാപകനും ചെന്നും തമ്മിൽ വിയോജിപ്പുകളുണ്ടായി. വളരെ പരുഷമായിട്ടാണ് അധ്യാപകൻ അന്ന് അവളോട് പെരുമാറിയത്. 

അധ്യാപകന്റെ പെരുമാറ്റം അവളെ വളരെ അധികം വേദനിപ്പിച്ചു. എന്നാൽ, അധ്യാപകനല്ലേ തിരികെ ഒന്നും പറയാനവൾക്ക് കഴിഞ്ഞില്ല. അങ്ങനെയാണ് പിന്നീട് നെതർലാൻഡിൽ പഠിക്കവെ ബിരുദത്തിനുള്ള പ്രൊജക്ടായി അവൾ ഈ വ്യത്യസ്തമായ തോക്ക് നിർമ്മിച്ചത്. ഇത് നമ്മുടെ കണ്ണുനീർ ഫ്രീസ് ചെയ്ത് ബുള്ളറ്റ് പോലെ പ്രവർത്തിക്കുകയാണ് ചെയ്യുക. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Yi Fei Chen (@fei_studio_)

എന്നാൽ, ചെന്നിന്റെ കണ്ടുപിടിത്തത്തെ കുറിച്ചറിഞ്ഞ മേൽപ്പറഞ്ഞ അധ്യാപകൻ അവളെ അഭിനന്ദിക്കുകയാണത്രെ ചെയ്തത്. അദ്ദേഹത്തിന് അവൾ നിർമ്മിച്ച തോക്ക് ഇഷ്ടമായി. എന്തായാലും, തോക്കിനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ പലർക്കും ഇത് ഇഷ്ടമായി. പലപ്പോഴും നമ്മുടെ കണ്ണീരിന് കാരണക്കാരായവരോട് ഒന്നും പറയാൻ സാധിക്കാതെ നിൽക്കുന്ന അവസ്ഥ വരാറുണ്ട്. ആ സമയത്ത് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഉപകരിക്കും ഈ തോക്ക് എന്നായിരുന്നു പലരുടേയും അഭിപ്രായം. 

(ചിത്രങ്ങൾക്ക് കടപ്പാട്: fei_studio_ / Instagram)

എപ്പോഴും ക്യാമറ നിരീക്ഷണത്തിൽ, ലൈറ്റ് പോലും ഓണാക്കരുത്, ചലഞ്ചിൽ പങ്കെടുത്ത് പണം പോയെന്ന് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios