art works by prisoners in Michigan
Gallery Icon

തടവുപുള്ളികള്‍ പെയിന്‍റിംഗ് തുടങ്ങിയാല്‍ എന്ത് സംഭവിക്കും? ചിത്രങ്ങള്‍...

കഴിഞ്ഞ കുറച്ച് മാസങ്ങളായി നമ്മുടെ ജീവിതം തീര്‍ത്തും അപരിചിതമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോവുന്നത്. ഐസൊലേഷനില്‍ ഒരിക്കല്‍പ്പോലും കഴിയേണ്ടി വന്നിട്ടില്ലാത്തവര്‍ക്കുപോലും ഐസൊലേഷനില്‍ കഴിയേണ്ടി വന്നു. എന്നാല്‍, കാലങ്ങളായി ഐസൊലേഷനില്‍ കഴിയുന്നവരോ? ചിലര്‍ വിധിയെ വിശ്വസിച്ച് മുന്നോട്ടു പോവുന്നു. ചിലരാകട്ടെ ആര്‍ട്ടിസ്റ്റുകളായി മാറുന്നു. 25 വര്‍ഷമായി മിഷിഗന്‍ ജയിലിലെ തടവുകാരുടെ ആര്‍ട്ട് വര്‍ക്കുകളുടെ സീനിയര്‍ ക്യുറേറ്ററും ആന്വല്‍ എക്സിബിഷന്‍റെ സഹസ്ഥാപകയുമാണ് ജാനിപോള്‍. യൂണിവേഴ്‍സിറ്റി ഓഫ് മിഷിഗണിലാണ് ഓരോ വര്‍ഷവും പ്രദര്‍ശനം സംഘടിപ്പിക്കപ്പെടുന്നത്. ഓരോ വര്‍ഷവും ആയിരക്കണക്കിനുപേരാണ് എത്തി ഈ പ്രദര്‍ശനം കാണുന്നതും ചിത്രങ്ങള്‍ വാങ്ങുന്നതും. ചിത്രങ്ങള്‍ വില്‍ക്കുന്നതിലൂടെ നല്ലൊരു തുക ഈ ജയിലിലെ തടവുകാരായ കലാകാരന്മാര്‍ക്ക് കിട്ടുന്നുണ്ട്.