Security guard accused of drawing eyes on famous painting
Gallery Icon

Three Figures : ഏഴരക്കോടി വിലവരുന്ന ലോകപ്രശസ്ത പെയിന്‍റിംഗില്‍ കണ്ണുവരച്ച് ചേര്‍ത്ത് സെക്യൂരിറ്റി ജീവനക്കാരന്‍

അന്ന് ആ സെക്യൂരിറ്റി ഗാര്‍ഡി(Security guard)ന്‍റെ ജോലിയിലെ ആദ്യത്തെ ദിവസമായിരുന്നു. ആര്‍ട്ട് ഗാലറി(Art gallery)യാണ് ജോലിസ്ഥലം. അതും കോടിക്കണക്കിന് വില വരുന്ന പെയിന്‍റിംഗ് സൂക്ഷിച്ചിരുന്ന ഗാലറി. ഏതായാലും ജോലിക്കിടയില്‍ വെറുതെയിരുന്ന് ബോറടിച്ചപ്പോഴാണ് കണ്ണുകളില്ലാത്ത ആ പെയിന്‍റിംഗ് ഗാര്‍ഡിന്‍റെ കണ്ണില്‍ പെട്ടത്. ജോലിയോട് വളരെയധികം 'ആത്മാര്‍ത്ഥത'യുള്ള അദ്ദേഹം അതിന് കണ്ണ് വരച്ചു ചേര്‍ത്തു. കണ്ണുവരച്ചു ചേര്‍ത്ത ചിത്രം ഏതാണ് എന്നറിയാമോ? ലോകപ്രശസ്ത കലാകാരി അന്ന ലെപോർസ്കായയു(Anna Aleksandrovna Leporskaya)ടെ 'ത്രീ ഫിഗേഴ്സ്'(Three Figures). വില കണക്കാക്കുന്നത് ഏഴുകോടിയിലധികം! ഏതായാലും സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.